ന്യൂഡൽഹി: തെൻറ മകൻ തന്നെപ്പോലെയാകരുതെന്ന ഒരേയൊരു പ്രാർഥന മാത്രമാണ് ഉള്ളതെന്ന് സഞ്ജയ് ദത്ത്. മയക്കുമരുന്ന് റാക്കറ്റിലും നിയമപ്രശ്നങ്ങളിലും കുടുങ്ങി ജീവിതം ദുരന്തമായി മാറിയതാണ് ഇൗ ബോളിവുഡ് നടനെ നിരാശനാക്കിയത് .
അന്തരിച്ച മുതിർന്ന നടൻ സുനിൽ ദത്തിെൻറയും നർഗീസിെൻറയും മകനായ സഞ്ജയ് ദത്തിന് മയക്കുമരുന്നിനടിമയായി കുറേക്കാലം പുനഃരധിവാസ കേന്ദ്രത്തിലും പിന്നീട് 1993ലെ മുംബൈ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് ആയുധം ൈകവശം വെച്ച കേസിൽ ജയിലിലും കഴിയേണ്ടി വന്നിട്ടുണ്ട്.
ശനിയാഴ്ച ഇന്ത്യ ടുഡേ നടത്തിയ മൈൻഡ് റോക്ക് യൂത്ത് സമ്മിറ്റിൽ താൻ അനുഭവിക്കേണ്ടി വന്ന ദുരന്തങ്ങളെ സഞ്ജയ് വിവരിച്ചു. പിതാവ് എന്ന നിലയിൽ സുനിൽ ദത്തിനെയും സഞ്ജയ് ദത്തിനെയും എങ്ങനെ താരതമ്യം ചെയ്യുന്നുവെന്ന ചോദ്യത്തിന് വളരെ വികാരപരമായാണ് സഞ്ജയ് മറുപടി നൽകിയത്.
സാധാരണ കുട്ടികളായാണ് തങ്ങളെ അച്ഛൻ വളർത്തിയത്. ബോർഡിങ്ങ് സ്കൂളിലായിരന്നു പഠനം. താനും തെൻറ മക്കളെ അതേപോലെയാണ് വളർത്തുന്നതെന്നും സഞ്ജയ് പറഞ്ഞു. മൂന്ന് മക്കളാണ് സഞ്ജയ്ക്ക്. ഷഹ്റാൻ, ത്രിഷാല, ഇഖ്റ.
‘‘ഞാൻ അവർക്ക് ജീവിതത്തിലെ മൂല്യങ്ങൾ മനസിലാക്കി കൊടുക്കാൻ ശ്രമിക്കുന്നു. സംസ്കാരത്തെ കുറിച്ച് അവരെ പഠിപ്പിക്കുന്നു. മുതിർന്നവരെ, അവർ നമ്മുടെ ജോലിക്കാരാണെങ്കിൽ പോലും ബഹുമാനിക്കാനും അനുസരിക്കാനും പഠിപ്പിക്കുന്നു. അത് മാത്രമേ നിങ്ങൾക്ക് അമൂല്യ ജീവിതം നൽകൂവെന്നും അവരെ പഠിപ്പിക്കുന്നു. എെൻറ ഒരേ ഒരു പ്രാർഥന എെൻറ മകൻ എന്നെപ്പോലെയാകരുത് എന്നാണ്. എെൻറ പിതാവ് അനുഭവിച്ചതൊന്നും എനിക്ക് അനുഭവിക്കേണ്ടി വരരുത്’’ സഞ്ജയ് ദത്ത് പറഞ്ഞു.
താൻ എപ്പോഴും ഹൃദയം കൊണ്ട് ചിന്തിക്കുന്നവനാണ്. എന്നാൽ നിങ്ങൾ ഹൃദയം കൊണ്ട് ചിന്തിക്കരുത്. ബുദ്ധികൂടി ഉപയോഗിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിങ്ങൾ രക്ഷിതാക്കളെ അനുസരിക്കുക. ചീത്ത കൂട്ടുകെട്ടിൽ പെടാതിരിക്കുക. രാജത്തെ നിയമസംവിധാനങ്ങളെ അനുസരിച്ച് ജീവിക്കുക. എന്നാൽ ജീവിതത്തിൽ ഒരു പ്രശ്നവും ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.