ചെന്നൈ: കാവേരി മാനേജ്മെന്റ് ബോർഡ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട്ടിൽ രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നിശബ്ദ സമരവുമായി സിനിമ സംഘടനയായ നടികർ സംഘവും. വിജയ്, സൂര്യ, ധനുഷ്, വിവേക്, ശിവകാർത്തിയേൻ, നാസർ വിശാൽ എന്നിവരടക്കമുള്ള നടൻമാർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. രാവിലെ 9 മുതൽ ഉച്ചക്ക് 1മണി വരെയാണ് പ്രതിഷേധം.
നടൻ രജനീകാന്തും കാവേരി വിഷയത്തിൽ കേന്ദ്ര സർക്കാറിനെ വിമർശിച്ച് രംഗത്തെത്തി. ജനങ്ങളുടെ പ്രതിഷേധത്തിന് കാരണം കേന്ദ്ര സർക്കാറാണെന്ന് രജ്നി മാധ്യമങ്ങളോട് പറഞ്ഞു.
കാവേരി വിഷയത്തിൽ രാഷ്ട്രീയ പാർട്ടികൾ പ്രഖ്യാപിച്ച പ്രതിഷേധ സമരങ്ങളും പുരോഗമിക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് എം.കെ സ്റ്റാലിന്‍റെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധ യാത്രക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്. യാത്ര സമാപിക്കുന്നതിന് മുമ്പ് ഉചിതമായ തീരുമാനമുണ്ടായില്ലെങ്കിൽ പ്രതിഷേധം വ്യാപിപ്പിക്കുമെന്ന് സ്റ്റാലിൻ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.