ചെന്നൈ: പൊതുവഴി ൈകേയറിയെന്ന പരാതിയെത്തുടർന്ന് തെന്നിന്ത്യൻ നടികർ സംഘത്തിെൻറ ഒാഫിസ് നിർമാണം മദ്രാസ് ഹൈേകാടതി താൽക്കാലികമായി തടഞ്ഞു. ചെന്നൈ ടി.നഗർ ഹബീബുല്ല റോഡിൽ സംഘത്തിെൻറ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് ഒാഫിസ്, ഒാഡിേറ്റാറിയം, മൾട്ടിപ്ലക്സ് തിയറ്റർ എന്നിവ ഉൾപ്പെടുത്തിയുള്ള ബഹുനിലമന്ദിരം നിർമിക്കുന്നത്.
കെട്ടിടത്തിെൻറ പൈലിങ് പുരോഗമിക്കവെ പൊതുവഴി ൈകേയറിയെന്ന് സമീപ താമസക്കാരൻ കെ.എം. ശ്രീരംഗൻ മദ്രാസ് ഹൈേകാടതിയിൽ പൊതുതാൽപര്യഹരജി നൽകി. തങ്ങൾക്ക് 18 ഗ്രൗണ്ട് വിസ്തീർണമുള്ള ഭൂമിയുണ്ടെന്ന് സംഘം അവകാശപ്പെടുന്നു. എന്നാൽ, 14 ഗ്രൗണ്ട് ഭൂമിയാണ് സംഘം വാങ്ങിയെതന്നും മറ്റുള്ളത് ൈകേയറ്റമാണെന്നും 33അടി പൊതുവഴി ൈകേയറിയെന്നും പരാതിക്കാരൻ ബോധിപ്പിച്ചു. നിർമാണം തടഞ്ഞ വേനൽക്കാല ബെഞ്ചിലെ ജസ്റ്റിസ് എൻ. കൃബാകരൻ, ജസ്റ്റിസ് വി. പാർഥിപൻ എന്നിവർ സ്ഥലം അളന്ന് തിട്ടപ്പെടുത്താൻ അഡ്വക്കറ്റ് കമീഷണറെ നിയമിച്ചു. േമയ് 29നകം റിപ്പോർട്ട് നൽകണം. കേസ് ജൂൺ രണ്ടിന് പരിഗണിക്കും.
സംഘത്തിെൻറ ഒാഫിസ് പ്രവർത്തിക്കുന്ന ടി.നഗർ, ചെന്നൈയിൽ കോടികൾ ഭൂമിവിലയുള്ള വ്യാപാരമേഖലയാണ്. രജനികാന്തും കമൽ ഹാസനും മറ്റും ചേർന്ന് അഞ്ചുമാസം മുമ്പാണ് കെട്ടിടത്തിന് കല്ലിട്ടത്. പ്രസിഡൻറ് നാസർ, ജനറൽ സെക്രട്ടറി വിശാൽ എന്നിവരടങ്ങിയ പാനലിെൻറ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു നടികർ സംഘത്തിന് പുതിയ കെട്ടിട നിർമാണം. മുൻ പ്രസിഡൻറ് ശരത്കുമാറിെൻറ പാനലിനെതിരെ കെട്ടിടനിർമാണത്തിെൻറ പേരിൽ നിലവിലെ ഭാരവാഹികൾ വൻ അഴിമതി ആരോപിച്ചിരുന്നു. പിന്നീട് ശരത്കുമാറിനെ സംഘത്തിൽ നിന്ന് പുറത്താക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.