കാൻസ്: 71ാമത് കാൻ ചലച്ചിത്രമേളയിൽ നന്ദിത ദാസിെൻറ മൻദോ എന്ന ചിത്രം ഞായറാഴ്ച പ്രദർശിപ്പിച്ചു. 1940കളിലേയും50കളിലേയും ഇന്ത്യൻ സാഹചര്യമാണ് ചിത്രത്തിെൻറ പ്രമേയം. ഇതേ സാഹചര്യമാണ് രാജ്യത്ത് ഇന്നും സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് പ്രദർശനത്തിനുശേഷം നന്ദിത ദാസ് പറഞ്ഞു.
കാൻ തനിക്ക് സ്വന്തം വീടു പോലെയാണെന്നും തെൻറ രണ്ടാമത്തെ ചിത്രം ഇവിടെ പ്രദർശിപ്പിക്കാൻ സാധിച്ചത് മഹത്തായ കാര്യമാണെന്നുംഅവർ പറഞ്ഞു.
1942 മുതൽ 1952 വരെയുള്ള പത്തു വർഷക്കാലത്തെ ഇന്ത്യയെയാണ് തിരക്കഥയിൽ പ്രതിപാദിച്ചതെങ്കിലും ചിത്രത്തിൽ ഇത് നാലു വർഷമായി ചുരുക്കി. ആറു വർഷത്തോളം സമയമെടുത്താണ് സംവിധായിക ചിത്രം പൂർത്തീകരിച്ചത്. ഇൻഡോ^ഫ്രഞ്ച് സഹകരണത്തോടെ നിർമിച്ച ചിത്രമാണ് ‘മൻദോ’.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.