ന്യൂഡൽഹി: തമിഴ്നാട്ടിലെ ടി.വി റിയാൽറ്റി ഷോ ബിഗ് ബോസിലെ വിവാദത്തിന് പിറകെ കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിലെ ഇരയുടെ പേര് പരസ്യമാക്കി നടൻ കമൽഹസൻ വീണ്ടും വിവാദത്തിന് തിരികൊളുത്തി. തുടർന്ന് അദ്ദേഹത്തിനും വീടിനും സുരക്ഷ കർശനമാക്കിയിരിക്കുകയാണ്. നടിയുടെ പേര് പരസ്യപ്പെടുത്തിയതിന് ദേശീയ വനിതാ കമീഷന്‍ താരത്തിന് നോട്ടീസ് അയച്ചിരിക്കുകയാണ്. നടി ആക്രമിച്ച കേസിൽ മാധ്യമങ്ങളോട് പ്രതികരിക്കുമ്പോഴാണ് നടിയുടെ പേര് കമൽ പറഞ്ഞത്.
ഇരയുടെ പേര് വെളിപ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്ന് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ, മാധ്യമങ്ങൾ അവരുടെ പേര് വെളിപ്പെടുത്തിയത് ആണല്ലോ എന്നായിരുന്നു കമലിന്‍റെ മറുപടി. അതിൽ തെറ്റൊന്നുമില്ല. വേണമെങ്കിൽ അവരെ ദ്രൗപദിയെന്ന് വിളിക്കണമെങ്കില്‍ അങ്ങനെ ആകാമെന്നായിരുന്നു കമല്‍ഹാസന്‍റെ മറുപടി.
നടിയെന്ന നിലയിലല്ല, സ്ത്രീയെന്ന നിലയിലാണ് ഇരയെ കാണുന്നത്. നടിമാരുടെ മാത്രമല്ല, ഓരോരുത്തരുടെയും സുരക്ഷ തനിക്ക് പ്രധാനമാണ്. ആത്മാഭിമാനമുള്ള പുരുഷന്മാര്‍ സ്ത്രീകളെ സംരക്ഷിക്കുകയാണ് വേണ്ടത്. രാജ്യത്തെ നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നും കമല്‍ഹാസന്‍ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.