‘പണം മന്ത്രിയുടെ വീട്ടില്‍ നിന്നല്ല’; ജയരാജിന് അലന്‍സിയറിന്‍റെ മറുപടി

തിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്​കാര ചടങ്ങ്​ ബഹിഷ്​കരിച്ചവർ പുരസ്​കാര​ തുക തിരിച്ചു​ നൽകണമെന്ന സംവിധായകൻ ജയരാജിന്‍റെ പ്രസ്താവനക്കെതിരെ നടൻ അലന്‍സിയര്‍. ‘പണം മന്ത്രിയുടെ വീട്ടില്‍ നിന്നല്ല കൊണ്ടു വരുന്നതെ’ന്ന് അലന്‍സിയര്‍ പറഞ്ഞു.

പുരസ്‌കാരം സ്വീകരിച്ച യേശുദാസിനെയും ജയരാജിനെയും അലന്‍സിയര്‍ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ചിലര്‍ക്ക് അവാര്‍ഡ് എത്ര കിട്ടിയാലും പോര എന്നത് രോഗമാണെന്നും അതിന് ചികിത്സ വേണമെന്നും അലന്‍സിയര്‍ പറഞ്ഞു. പുരസ്‌കാരം വാങ്ങാതെ തലയുയര്‍ത്തിപ്പിടിച്ച് മടങ്ങിയവര്‍ക്ക് ഒപ്പമാണ് താനെന്നും അലന്‍സിയര്‍ വ്യക്തമാക്കി. 

പുരസ്കാരം വിതരണത്തിൽ തരംതിരിവ് കാട്ടിയ കേന്ദ്രസർക്കാർ നിലപാടിൽ പ്രതിഷേധിച്ചാണ്​ 68 പേർ വെള്ളിയാഴ്ച അവാർഡ്​ ദാന ചടങ്ങ്​ ബഹിഷ്​കരിച്ചത്​. എന്നാൽ, കേരളത്തിൽ നിന്നുള്ള ഭൂരിഭാഗം പുരസ്​കാര ജേതാക്കളും ചടങ്ങ്​ ബഹിഷ്​കരിച്ചപ്പോൾ ഗായകൻ യേശുദാസും സംവിധായകൻ ജയരാജും ചടങ്ങിൽ പ​ങ്കെടുത്ത്​ പുരസ്​കാരം ഏറ്റുവാങ്ങിയിരുന്നു.

Tags:    
News Summary - National Film Award Issues: Actor Alencier Criticise to Director Jayaraj Statement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.