ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര പുരസ്കാര വിതരണത്തില്‍ വേദി കൈയടക്കാനുള്ള വാര്‍ത്താ വിതരണ മന്ത്രി സ്മൃതി ഇറാനിയുടെ നീക്കത്തിനെതിരെ പുരസ്കാരജേതാക്കളുടെ പ്രതിഷേധം.
ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ എല്ലാം രാഷ്ട്രപതിതന്നെ വിതരണം ചെയ്യുമെന്നായിരുന്നു നേരത്തേ പുരസ്കാര ജേതാക്കളെ അറിയിച്ചിരുന്നത്. ഈ തീരുമാനം പെട്ടെന്നു മാറ്റി. പുരസ്കാരങ്ങളില് ഏറ്റവും പ്രധാനപ്പെട്ട പതിനൊന്നെണ്ണം രാഷ്ട്രപതി രാം നാഥ് കോവിന്ദ് വിതരണം ചെയ്യുമെന്നും ബാക്കിയുള്ളവ സ്മൃതി ഇറാനി വിതരണം ചെയ്യുമെന്നുമായിരുന്നു പുതിയ തീരുമാനം.
എന്നാല്‍, എല്ലാ അവാര്‍ഡുകളും രാഷ്ട്രപതിതന്നെ വിതരണം ചെയ്യണമെന്ന് പുരസ്കാര ജേതാക്കളും ആവശ്യമുന്നയിച്ചു. പുരസ്കാര ജേതാക്കളുടെ വിയോജിപ്പ് കടുത്തപ്പോള്‍ ചടങ്ങിെൻറ റിഹേഴ്സല്‍ നടന്ന വിജ്ഞാന് ഭവനിലേക്ക് മന്ത്രി സ്മൃതി ഇറാനി എത്തി. പുരസ്കാര ജേതാക്കളുമായി വിഷയം ചര്‍ച്ചചെയ്തശേഷം രാഷ്ട്രപതിയുടെ ഓഫിസുമായി ബന്ധപ്പെട്ട് പ്രശ്നപരിഹാരം ഉണ്ടാക്കാമെന്ന നിലപാടിലാണ് അവർ മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.