ദുബൈ: യു.എ.ഇ ആസ്ഥാനമായി ഓൺലൈൻ മലയാളം മൂവി തീയേറ്ററിന് ഇൗ മാസം 11 ന് തുടക്കമാകുമെന്ന് ഡയറക്ടർമാർ ദുബൈയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഐനെറ്റ് സ്ക്രീൻ ഡോട്ട് കോം എന്ന പേരിലാണ് ഓൺലൈൻ തിയേറ്റർ ആരംഭിക്കുന്നത്. കേരളത്തിൽ ‘കൃഷ്ണം’ എന്ന ചലച്ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യുന്ന അതേ ദിവസം ഐനെറ്റ് സ്ക്രീൻ ജി.സി.സി രാജ്യങ്ങളിൽ ഓൺലൈനിൽ റിലീസ് ചെയ്യും. യു.എ.ഇയിൽ 25 ദിർഹമാണ് ഡൗൺലോഡ് നിരക്ക്.
ഒരു കുടുംബത്തിനോ ഒരു സംഘം ആളുകൾക്കോ ഒന്നിച്ചിരുന്നു സിനിമ കാണാം. വെബ്സൈറ്റിലും ആൻഡ്രോയിഡ് ,ഐ.ഓ.എസ് ആപ്പുകൾ മുഖേനയും സിനിമ ലഭ്യമാവും. അടൂർ ഗോപാലകൃഷ്ണെൻറ ക്ലാസിക് ചിത്രങ്ങളുടെ ലൈബ്രറിയും വൈകാതെ ഒാൺലൈനിൽ അവതരിപ്പിക്കും. ജിതിൻ ജയകൃഷ്ണൻ ,രാജേഷ് പട്ടത്ത്,ദിവ്യ ദർശൻ ,ശ്രീകുമാർ ബാലകൃഷ്ണൻ ,ധീരജ് ഗോപാൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.