ഭോപാൽ: ഇൻഡോറിൽ വിവാദ ചിത്രം പത്മാവതിെൻറ പ്രദർശനം നീട്ടിവെച്ചതായി ഫിലിം അസോസിയേഷൻ. രണ്ടുദിവസം മുമ്പ് വിതരണക്കാരും തിയറ്റർ ഉടമകളും ചിത്രം വ്യാഴാഴ്ച പ്രദർശിപ്പിക്കാമെന്ന് അംഗീകരിച്ചിരുന്നു. പ്രദർശനത്തിന് മധ്യപ്രദേശ് സർക്കാർ ആവശ്യമായ സുരക്ഷ നൽകാമെന്നും സമ്മതിച്ചിരിക്കവെയാണ് ഫിലിം അസോസിയേഷെൻറ നടപടി.
ചിത്രം എന്ന് റിലീസ് ചെയ്യാനാവുമെന്ന് പറയാൻ കഴിയില്ലെന്ന് സെൻട്രൽ സർക്യൂട്ട് സിനി അസോസിയേഷൻ ഡയറക്ടർ ഒ.പി. ഗോയൽ പറഞ്ഞു. ഇൻഡോറിൽ കർണിസേന പ്രവർത്തകർക്കായി ബുധനാഴ്ച വൈകീട്ട് പ്രത്യേക ഷോകൾ സംഘടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.