തിരുവനന്തപുരം: ചൈനയുടെ പൊതുധാരയില്‍നിന്ന് കുതറിമാറി തങ്ങളുടേതായ ഇടം തേടുകയാണ് ഇന്ന് ഹോംഗോങ് സിനിമ. 20 വര്‍ഷം മുമ്പാണ് ചൈനയുടെ സ്വയംഭരണ പ്രദേശമായി ഹോംഗോങ് മാറിയത്. ശക്തവും വലുതുമായ ചൈനീസ് സിനിമ ഹോംഗോങ് സിനിമയെയും സ്വാധീനിച്ചു. ഇവയുടെ സമകാലിക അവസ്ഥയിലേക്ക് വെളിച്ചം വീശുന്നതായിരുന്നു തിങ്കളാഴ്ച നിള തിയറ്ററില്‍ നടന്ന പാനല്‍ ചര്‍ച്ച.
പത്രപ്രവര്‍ത്തക വിവിയെന്‍ ചോ, ഏഷ്യന്‍ ഫിലിം അവാര്‍ഡ്സ് അക്കാദമിയില്‍നിന്ന് ജാക്വലിന് ടോങ്, ഏഷ്യന്‍ സിനിരമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ഹാപ്പിനെസിെൻറ സംവിധായകന് ലോ യു ഫായ്, മേളയുടെ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീനാ പോള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. 20 വര്‍ഷങ്ങള്‍ക്കിടയില്‍ ചൈന നേടിയ വളര്‍ച്ച ഹോംഗോങ് സിനിമയെ പ്രതികൂലമായാണ് ബാധിച്ചത്. ചെറിയ ചിത്രങ്ങള്‍ക്ക് പ്രേക്ഷകരെയോ നിർമാതാക്കളെയോ കണ്ടെത്തുക ദുഷ്കരമായി. ഹോംഗോങ്ങിെൻറ സാമൂഹിക സാംസ്കാരിക ചിഹ്നങ്ങള്‍ സിനിമയില്‍ ആവിഷ്കരിക്കാനുള്ള സാധ്യതകളിലും ഇടിവുണ്ടായി. ചൈനീസ് വിപണിയെ കൂടി മനസ്സിലാക്കി നടത്തിയ പരീക്ഷണങ്ങള്‍ ഇരുവശത്തെയും ജനങ്ങള്‍ സ്വീകരിച്ചതുമില്ല.
എന്നാല്‍, 2014ല്‍ നടന്ന പ്രതിരോധ സമരങ്ങള്‍ക്ക് ശേഷം ആശാവഹമായ മാറ്റമാണ് ഹോംഗോങ് സിനിമയില്‍ നടക്കുന്നതെന്ന് വിവിയെന്‍ ചോ നിരീക്ഷിച്ചു. ഹോംഗോങ്ങിെൻറ യാഥാര്‍ഥ്യങ്ങളും ജീവിതങ്ങളും സമകാലിക സിനിമക്ക് വിഷയമാകുന്നുണ്ട്. അപകടകരമായ അവസ്ഥകളില്‍നിന്നാണ് അതിമനോഹരമായ അവസരങ്ങള്‍ ഉണ്ടാകുന്നതെന്നായിരുന്നു ജാക്വലിന് ടോങ്െൻറ അഭിപ്രായം.
ബോളിവുഡ് സിനിമകള്‍ പ്രാദേശിക സിനിമകള്ക്കുയര്ത്തുന്ന വെല്ലുവിളികളെക്കുറിച്ച് വിശദീകരിച്ച ബീനാ പോള്‍ സാഹചര്യങ്ങളിലെ സമാനതകള്‍ ചൂണ്ടിക്കാണിച്ചു. ചെറുതും തനതുമായ വിഷയങ്ങളില്‍ ചെയ്യുന്ന െചലവുകുറഞ്ഞ ചെറിയ സിനിമകളാണ് ഈ പ്രതിസന്ധികള്‍ക്ക് പരിഹാരമെന്നായിരുന്നു പാനലിെൻറ പൊതുഅഭിപ്രായം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.