മോദിയുടെ ട്രോളിന് മറുപടിയിട്ട് പുലിവാല് പിടിച്ചു; പരേഷ് റാവൽ ട്വീറ്റ് പിൻവലിച്ചു 

ന്യൂഡൽഹി: മോദിയെ ചായവിൽപനക്കാരനെന്ന് പരിഹസിച്ച് ട്രോൾ പുറത്തിറക്കി കോൺഗ്രസ് വെട്ടിലായതിന് പിന്നാലെ വിവാദത്തിൽ കുടുങ്ങി നടനും ബി.ജെ.പി എം.പിയുമായ പരേഷ് റാവൽ. യു​വ ദേ​ശ് എ​ന്ന യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ ഓ​ണ്‍​ലൈ​ന്‍ മാ​ഗ​സി​നി​ലൂ​ടെ​യാ​ണ് മോദിക്കെതിരെ ട്രോൾ പുറത്തിറങ്ങിയത്. എന്നാൽ ഇതിന് പരേഷ് റാവലിന്‍റെ മറുപടി സെൽഫ് ട്രോളായി മാറി. നമ്മുടെ ചായ് വാല നിങ്ങളുടെ ബാർ വാലയെക്കാൾ മികച്ചതെന്നായിരുന്നു പരേഷിന്‍റെ ട്വീറ്റ്. ഇത് കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ ഏറ്റെടുത്തതോടെ അദ്ദേഹം ട്വീറ്റ് പിൻവലിച്ച് ഖേദപ്രകടനം നടത്തി.

ചിലരുടെ വികാരം വ്രണപ്പെട്ടതിനാൽ ട്വീറ്റ് പിൻവലിക്കുന്നുവെന്ന് അദ്ദേഹം അറിയിച്ചു. 

അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്, ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സാ മെയ് ​എ​ന്നി​വ​ര്‍​ക്കൊ​പ്പം മോ​ദി സം​സാ​രി​ക്കു​ന്ന ചി​ത്രം ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ട്രോ​ള്‍. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പോസ്റ്റ് പി​ന്‍​വ​ലി​ച്ചു. സംഭവത്തിൽ പ്ര​തി​ഷേ​ധ​വു​മാ​യി ബി​.ജെ​.പി നേതാക്കൾ രം​ഗ​ത്തെ​ത്തിയിരുന്നു.  

 

Tags:    
News Summary - Paresh Rawal deletes his 'Chai-Wala- Bar-Wala' tweet, issues apology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.