കൊച്ചി: പൊലീസ് ദിലീപിെൻറ മൊഴി എടുക്കാൻ തുടങ്ങി. ആലുവ പൊലീസ് ക്ലബ്ബിൽ എ.ഡി.ജി.പി ബി. സന്ധ്യയുടെ നേതൃത്വത്തിലാണ് മൊഴി എടുക്കുന്നത്. ദിലീപിെൻറ സുഹൃത്തും സംവിധായകനുമായ നാദിർഷയുടെ മൊഴിയും രേഖപ്പെടുത്തുന്നുണ്ട്. നടിയെ ആക്രമിച്ച കേസ് സംബന്ധിച്ച് ബ്ലാക്ക് മെയിൽ ചെയ്തുവെന്ന പരാതിയിലാണ് മൊഴി നൽകുന്നതെന്ന് ദിലീപ് പറയുന്നു. എന്നാൽ ബ്ലാക്മെയിൽ കേസിലല്ല മൊഴിയെടുക്കുന്നതെന്നാണ് പൊലീസ് ഭാഷ്യം.
നടിയെ ആക്രമിച്ച കേസിൽ ദിലീപിെൻറ പേരുൾപ്പെടുത്തുമെന്ന് പറഞ്ഞ് ബ്ലാക്മെയിൽ ചെയ്തുവെന്ന് ദിലീപ് ഏപ്രിലിൽ പരാതി നൽകിയിരുന്നു. എന്നാൽ ആ പരാതിയിൽ കേസെടുത്തിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടാണ് മൊഴി എടുക്കുന്നതെന്നും സുനിൽ കുമാറിെൻറ മൊഴിെയ കുറിച്ചും ചോദിക്കാൻ സാധ്യതയുണ്ടെന്നും പൊലീസ് വൃത്തങ്ങൾ പറയുന്നു.
കേസിൽ കുടുക്കുെമന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിക്കുന്നുെവന്നാണ് താരത്തിെൻറ ആരോപണം. വിഷ്ണുവെന്നയാൾ ഭീഷണിപ്പെടുത്തിയെന്നായിരുന്നു പരാതി. വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ദിലീപിനെ ഭീഷണിപ്പെടുത്താൻ വിഷ്ണുവിന് രണ്ടു ലക്ഷം രൂപ പൾസർ സുനി വാഗ്ദാനം ചെയ്തുവെന്ന വാർത്തയും പുറത്തു വന്നിരുന്നു.
അതേസമയം, മാധ്യമ വിചാരണക്ക് നിന്ന് തരില്ലെന്ന് ദിലീപ് പറഞ്ഞു. പൊലീസിന് മൊഴി നൽകുന്നതിനായി വീട്ടിൽ നിന്ന് പുറപ്പെടുേമ്പാഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തനിക്ക് പറയാനുള്ളത് പൊലീസിനോടും കോടതിയോടും പറയുമെന്നും ദിലീപ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.