തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിെൻറ അറസ്റ്റിലേക്ക് നയിച്ചത് പൊലീസിെൻറ കൃത്യമായ ഇടപെടലും അന്വേഷണവും. സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയെൻറ പ്രസ്താവന, മുൻ ഡി.ജി.പി ടി.പി. സെൻകുമാർ അന്വേഷണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന, അന്വേഷണ ഉദ്യോഗസ്ഥയായ എ.ഡി.ജി.പിയെ അനുമോദിച്ച് ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ പ്രസ്താവന എന്നിവയെല്ലാംതന്നെ കേസ് നിലച്ചുപോകുമോയെന്ന സൂചന നൽകിയിരുന്നു.
മാസങ്ങൾക്കുമുമ്പ് കൊടുത്ത ക്വേട്ടഷനാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്. അേന്വഷണ ഉദ്യോഗസ്ഥരും ഡി.ജി.പിയുമായി നിരന്തരം ആശയവിനിമയം നടത്തി വളരെ രഹസ്യമായാണ് ദിലീപിെൻറ അറസ്റ്റ് നടന്നത്. തിങ്കളാഴ്ച രാവിലെതന്നെ ദിലീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യൽ ആരംഭിച്ചെങ്കിലും അറസ്റ്റ് നടക്കുന്നതുവരെ സംഭവം പുറത്തുപോകരുതെന്ന കർശനനിർദേശം അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയിരുന്നു.
സംഭവം നടന്ന് മാസങ്ങൾ പലത് കഴിഞ്ഞിട്ടും പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന നിലയിലായിരുന്നു കാര്യങ്ങൾ. പൾസർ സുനി ഉൾപ്പെടെ ഏഴ് പ്രതികളെ മാത്രം ഉൾപ്പെടുത്തിയാണ് പൊലീസ് ആദ്യം കുറ്റപത്രം സമർപ്പിച്ചിരുന്നത് എന്നതുതന്നെ പൊലീസിെൻറ തന്ത്രപരമായ നീക്കം വ്യക്തമാക്കുന്നു. ദിലീപിെൻറ ഉൾപ്പെടെ പേരുകൾ ആദ്യഘട്ടത്തിൽ ഉയർന്നതും ഫോൺ സംഭാഷണം സംബന്ധിച്ച വിശദാംശങ്ങളുമെല്ലാം വളരെ രഹസ്യമായിതന്നെ പൊലീസ് സൂക്ഷിച്ചു. അങ്കമാലി കോടതിയിൽനിന്ന് പ്രത്യേക അനുമതി വാങ്ങിയശേഷമായിരുന്നു ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം നടത്തിയത്. എന്നാൽ, കേസ് അന്വേഷണം ഇടക്ക് നിലക്കുന്ന അവസ്ഥയുമുണ്ടായി. അന്വേഷണം സി.ബി.െഎക്ക് വിടണമെന്ന ആവശ്യവും ശക്തമായി.
എന്നാൽ, പൊലീസ് തന്ത്രമായിതന്നെ കാര്യങ്ങൾ നീക്കുകയായിരുന്നു. വിഷയത്തിൽ കൃത്യമായ അന്വേഷണം വേണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഒാഫിസിെൻറ നിർദേശവും. കേസിൽ വിവരങ്ങൾ ശേഖരിക്കാൻ പൊലീസ് ചാരനെതന്നെ നിയോഗിെച്ചന്നതും പൊലീസ് അന്വേഷണത്തിൽ മറ്റൊരു വ്യത്യസ്തതയുണ്ടായി. അറസ്റ്റ് ഒഴിവാക്കാനുള്ള സിനിമാമേഖലയിൽനിന്നുള്ള ചില കേന്ദ്രങ്ങളുടെ നീക്കം പരാജയപ്പെടുത്താനും പൊലീസിനായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.