ഇതായിരുന്നു ആ കത്ത്​...

കൊച്ചി: കുറ്റപത്രം സമർപ്പിച്ച കേസിൽ അന്വേഷണം പുനരാരംഭിച്ചത് മുഖ്യപ്രതി പൾസർ സുനിയുടെ കത്ത് പുറത്തായതോടെയാണ്. ദിലീപിന്​ അയച്ച കത്തിലെ വിവരങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ഗൂഢാലോചനയുടെ ചുരുളുകൾ ഒന്നൊന്നായി അഴിഞ്ഞു. സുനിയുടെ  ആ കത്ത്​ ഇങ്ങനെ:

‘ദിലീപേട്ടാ, ഞാൻ സുനിയാണ്. ജയിലിൽനിന്നാണ് ഇത് എഴുതുന്നത്. വളരെ ബുദ്ധിമുട്ടിയാണ് ഞാൻ ഈ കത്ത് കൊടുത്തുവിടുന്നത്. ഈ കത്ത് കൊണ്ടുവരുന്നവന് കേസിനെപ്പറ്റി കാര്യങ്ങൾ ഒന്നും അറിയില്ല. എനിക്ക് വേണ്ടി അവൻ ബുദ്ധിമുട്ടുന്നു എന്നു മാത്രമേയുള്ളൂ. കേസിൽ ഞാൻ കോടതിയിൽ സറണ്ടർ ആകുന്നതിനുമുമ്പ്​ കാക്കനാട് ഷോപ്പിൽ വന്നിരുന്നു. അവിടെ അന്വേഷിച്ചപ്പോൾ എല്ലാവരും ആലുവയിലാണെന്ന് പറഞ്ഞു. ഞാൻ ഇപ്പോൾ ഇത് എഴുതാൻ കാരണം ഈ കേസിൽപെട്ടതോടുകൂടി എ‍​െൻറ ജീവിതംതന്നെ അവസാനിച്ചപോലെയാണ്. എനിക്ക് എ​​െൻറ കാര്യം നോക്കാതെ കാര്യമില്ല. എന്നെ വിശ്വസിച്ച് ഈ കൂട്ടത്തിൽനിന്ന അഞ്ചുപേരെ എനിക്ക് സേഫ് ആക്കിയേ പറ്റൂ. പലരും നിർബന്ധിക്കുന്നുണ്ട്, നീ എന്തിനാ ബലിയാടാവുന്ന​െതന്ന്. നീ അയാളുടെ പേര്​ പറയുകയാണെങ്കിൽപോലും എന്നോട് മാപ്പ് പറയുമായിരുന്നു. ചേട്ട​​െൻറ ശത്രുക്കൾ എന്നെ വന്ന് കാണുന്നുണ്ട്. ചേട്ടന് എ​​െൻറ കാര്യം അറിയാൻ ഒരു വക്കീലിനെ എങ്കിലും എ​​െൻറ അടുത്തേക്ക് വിടാമായിരുന്നു. അതുണ്ടായില്ല. ഞാൻ നാദിർഷായെ വിളിച്ചു കാര്യങ്ങൾ സൂചിപ്പിച്ചിരുന്നു. അവിടന്നും എനിക്ക് മറുപടി ഒന്നും എനിക്ക് വന്നില്ല. ഫോൺ വിളിക്കാത്തതിന് കാരണം എന്താണെന്ന് അറിയാമല്ലോ?​ ഞാൻ എന്താണ് ചെയ്യേണ്ടതെന്ന് മാത്രം പറഞ്ഞാൽ മതി. എന്നെ ഇനി ശത്രുവായിട്ട് കാണുന്നോ,​ മിത്രമായിട്ട് കാണുന്നോ എന്ന് അറിയേണ്ട കാര്യം എനിക്കില്ല. എനിക്കിപ്പോൾ പൈസയാണ് ആവശ്യം. ചേട്ടന് എ​​െൻറ കത്ത് കിട്ടിക്കഴിഞ്ഞ് മൂന്നുദിവസം ഞാൻ നോക്കും. ചേട്ട​​െൻറ തീരുമാനം അതിനുമുമ്പ്​ എനിക്ക് അറിയണം. സൗണ്ട് തോമ മുതൽ ജോർജേട്ടൻസ് പൂരം വരെയുള്ള കാര്യങ്ങൾ ഞാൻ ആരോടും പറഞ്ഞിട്ടില്ല. ഈ കത്ത് എഴുതാനുള്ള സാഹചര്യം എന്താണെന്ന് മനസ്സിലാകുമല്ലോ,  നാദിർഷായെ ഞാൻ വിശ്വസിക്കണോ വേണ്ടയോ എന്ന് ഈ കത്ത് വായിച്ച ശേഷം ദിലീപേട്ടൻ പറയുക.

ഞാൻ ഒരാഴ്​ച കഴിഞ്ഞാൽ നിലവിലെ വക്കീലിനെ മാറ്റും. ചേട്ടൻ ആലോചിച്ച് തീരുമാനം എടുക്കുക. എനിക്ക് ചേട്ടൻ തരാമെന്ന് പറഞ്ഞ പൈസ ഫുൾ ആയിട്ട് ഇപ്പോൾ വേണ്ട. അഞ്ചു മാസംകൊണ്ട് തന്നാൽ മതി. ഞാൻ നേരിട്ട്​ നാദിർഷായെ വിളിക്കും. അപ്പോൾ എനിക്ക് തീരുമാനം അറിയണം. നാദിർഷായെ വിളിക്കുന്നത് ചേട്ടന് ഇഷ്​ടമല്ലെങ്കിൽ എ​​െൻറ അടുത്തേക്ക് ആളെ വിടുക,​ അല്ലെങ്കിൽ എ​​െൻറ ജയിലിലെ നമ്പറിലേക്ക് ഒരു 300 രൂപ മണിഓർഡർ അയക്കുക. മണി ഓർഡർ കിട്ടിയാൽ ഞാൻ വിശ്വസിച്ചോളാം ചേട്ടൻ എന്നെ ഇപ്പോഴും ഉപേക്ഷിച്ചിട്ടില്ലെന്ന്. എ‍​െൻറ RP No. 8813, c/o സൂപ്രണ്ട്,​ ജില്ല ജയിൽ, എറണാകുളം. CSEZ P.O, സുനിൽ - ഈ അഡ്രസിൽ അയച്ചാൽ മതി. 

ഇനി ഞാൻ കത്ത് നീട്ടുന്നില്ല. ഏതെങ്കിലും വഴി എന്നെ സമീപിക്കുക. ഒരുപാട് കാര്യങ്ങൾ നേരിട്ട് പറയണം എന്നുണ്ട്. ഇനി എപ്പോൾ അത് പറയാൻ പറ്റുമെന്ന് അറിയില്ല. എനിക്ക് ഇനിയും സമയം കളയാനില്ല. ചേട്ടനെ ഇതുവരെ ഞാൻ കൈവിട്ടിട്ടും ഇല്ല. ഇനി എല്ലാം ചേട്ടൻ ആലോചിച്ച് ചെയ്യുക. ചേട്ട​​െൻറ തീരുമാനം എന്തായാലും എന്നെ നേരിട്ട് അറിയിക്കാൻ നോക്കണം. ഞാൻ ജയിലിലാണെന്നുള്ള കാര്യം ഓർമ വേണം. മറ്റാരെങ്കിലും എ​​െൻറ കാര്യം പറഞ്ഞുവന്നാൽ ഒന്നും വിശ്വസിക്കണ്ട. എനിക്ക് അനുകൂലമായുള്ള കാര്യങ്ങൾ ആ കത്ത് വായിച്ചിട്ട് പറയാൻ ഉള്ളതെങ്കിൽ ഈ കത്ത് കൊണ്ടുവരുന്ന വിഷ്ണുവി​​െൻറ അടുത്ത് പറയുക. ഈ കത്ത് വായിക്കുന്നതുവരെ ഞാൻ ചേട്ടനെ സേഫ് ആക്കിയിട്ടേയുള്ളൂ. എനിക്ക് ഇപ്പോൾ പൈസ അത്യാവശ്യമായതുകൊണ്ട് മാത്രമാണ് ഞാൻ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത്. കാണാൻ ഒരുപാട് ശ്രമിച്ചതാണ്. നടക്കാത്തത് കൊണ്ടാണ് കാക്കനാട് ഷോപ്പിൽ പോയത്. കത്ത് വായിച്ചതിനുശേഷം തീരുമാനം എന്തായാലും എന്നെ അറിയിക്കുക. എനിക്ക് ചേട്ടൻ അനുകൂലമാണെങ്കിൽ കത്തുമായി വരുന്ന ആളോട് പറയുക. ബാക്കി കാര്യങ്ങൾ ഞാൻ അടുത്ത കത്തിൽ അറിയിക്കാം’.

 

Tags:    
News Summary - Pulsar suni's Letter to Dileep

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.