ഗോവ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ (െഎ.എഫ്.എഫ്.ഐ) സൂപ്പർസ്റ്റാർ രജനികാന്തി നെ പ്രത്യേകമായി ആദരിക്കും. ‘ഐകൺ ഓഫ് ഗോൾഡൻ ജൂബിലി’ അവാർഡ് നൽകിയാണ് അദ്ദേഹത്തെ ആദരിക്കുകയെന്ന് കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവ്ദേക്കർ പറഞ് ഞു. ഇത്തവണത്തെ ഏറ്റവും മികച്ച ആകർഷണം ഇതായിരിക്കുമെന്നും അേദ്ദഹം കൂട്ടിച്ചേർത്തു.
നവംബർ 20 മുതൽ 28 വരെ ഗോവയിൽ നടക്കുന്ന മേളയിൽ വിദേശ കലാകാരനുള്ള ആജീവനാന്ത പുരസ്കാരം പ്രശസ്ത ഫ്രഞ്ച് നടി ഇസെബൽ ഹുപ്പെർട്ടിന് സമ്മാനിക്കും. മേളയിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള 250 സിനിമകൾ പ്രദർശിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. ഇതിൽ ഓസ്കറിന് നിർദേശിക്കപ്പെട്ട 24 സിനിമകളുമുണ്ടാകും.
സുവർണ ജൂബിലി വർഷത്തിലെ മേളയിൽ, ഇന്ത്യൻ സിനിമയിൽ വനിതകളുടെ അടയാളപ്പെടുത്തലുകൾക്കുള്ള അംഗീകാരമായി 50 വനിതകളുടെ 50 സിനിമകൾ പ്രദർശിപ്പിക്കുമെന്നതാണ് മറ്റൊരു ആകർഷണം. അമിതാഭ് ബച്ചെൻറ തെരഞ്ഞെടുക്കപ്പെട്ട എട്ട് സിനിമകളുമുണ്ടാകും. ഇക്കൊല്ലം റഷ്യയാണ് മേളയുടെ പങ്കാളി. രാജ്യത്തെ ഏറ്റവും വലിയ ഫിലിം മേളയിൽ പതിനായിരത്തിലേറെ സിനിമാപ്രേമികളെയാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.