കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി അക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപ് നായകനായി അഭിനയിച്ച ‘രാമലീല’ എന്ന ചലച്ചിത്രം റിലീസ് ചെയ്യാൻ പൊലീസ് സംരക്ഷണം വേണമെന്ന ആവശ്യം വീണ്ടും ഹൈകോടതി തള്ളി. സിനിമ പ്രദർശിപ്പിച്ചാൽ തിയറ്ററുകൾക്ക് നേരെ ആക്രമണമുണ്ടാകുമെന്ന ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ പൊലീസ് സംരക്ഷണം അനുവദിക്കണമെന്ന നിർമാതാവ് ടോമിച്ചൻ മുളകുപാടത്തിെൻറ ആവശ്യമാണ് കോടതി വീണ്ടും തള്ളിയത്്.
‘രാമലീല’ പ്രദർശിപ്പിക്കുന്ന തിയറ്ററുകൾ നശിപ്പിക്കണമെന്ന് ചലച്ചിത്ര അക്കാദമി അംഗം ജി. പി രാമചന്ദ്രൻ േഫസ്ബുക്കിൽ പോസ്റ്റിട്ടത് ഹരജിക്കാരൻ കോടതിയെ ധരിപ്പിച്ചു. ഇതേ വികാരം മറ്റ് പല കോണുകളിൽ നിന്നും നിലനിൽക്കുന്ന സാഹചര്യം പരിഗണിക്കണമെന്നും നിർമാതാവ് ആവശ്യപ്പെട്ടു. എന്നാൽ, രാമചന്ദ്രെൻറ പോസ്റ്റുകൾ അദ്ദേഹം തന്നെ നീക്കം ചെയ്തതായി സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. എങ്കിലും നടപടിയുടെ ഭാഗമായി രാമചന്ദ്രെന വിളിച്ചുവരുത്തി എറണാകുളം നോർത്ത് പൊലീസ് മൊഴിയെടുത്തതായും സർക്കാർ വ്യക്തമാക്കി.
ആരെങ്കിലും ഒരാൾ സിനിമക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടുവെന്നത് വലിയ ഗൗരവത്തിൽ കാണേണ്ടതില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്തരം സംഭവങ്ങളിൽ പൊലീസ് വേണ്ട വിധം നടപടികൾ സ്വീകരിക്കുന്നുണ്ട്. റിലീസിംഗുമായി ബന്ധപ്പെട്ട് പ്രശ്നമുണ്ടായാൽ പൊലീസ് ഇടപെടലിനെങ്കിലും നിർദേശിക്കണമെന്ന ഹരജിക്കാരുടെ ആവശ്യവും കോടതി പരിഗണിച്ചില്ല. പ്രശ്നങ്ങളുണ്ടാകുന്നിടത്ത് പൊലീസിെൻറ സ്വാഭാവിക ഇടപെടലുണ്ടാകുന്നുണ്ടെന്ന് വ്യക്തമാക്കിയ കോടതി ഇൗ ആവശ്യവും തള്ളി. ഇതേ ആവശ്യമുന്നയിച്ച് നൽകിയ ഹരജിയിൽ നേരത്തെ കോടതി ഇടപെടാൻ വിസമ്മതിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.