പനാജി: ‘എസ് ദുർഗ’ പ്രദർശിപ്പിക്കണമെന്ന ആവശ്യവുമായി സംവിധായകൻ സനൽകുമാർ ശശിധരൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവ ഡയറക്ടർ സുനിത് ടണ്ഡന് കത്തു നൽകിയിട്ടും പ്രതികരണമില്ല. മറാത്തി സിനിമ ന്യൂഡ്, എസ് ദുർഗ എന്നിവ ചലച്ചിത്രമേളയുടെ ഇന്ത്യൻ പനോരമ വിഭാഗത്തിൽനിന്ന് ഒഴിവാക്കിയത് വിവാദമായിരുന്നു. കേന്ദ്ര വാർത്ത പ്രക്ഷേപണ മന്ത്രാലയത്തിെൻറ ഇൗ തീരുമാനം ചോദ്യംചെയ്ത് സനൽകുമാർ ശശിധരൻ കേരള െെഹകോടതിയിൽ നൽകിയ ഹരജിയിൽ കഴിഞ്ഞ 21ന് അനുകൂല വിധി വന്നു.
ഒമ്പതു ദിവസമായി ഗോവയിൽ നടക്കുന്ന ചലച്ചിത്രോത്സവത്തിൽ ‘എസ് ദുർഗ’ പ്രദർശിപ്പിക്കണമെന്ന് മന്ത്രാലയത്തിന് ഹൈകോടതി നിർദേശം നൽകിയിട്ടുണ്ട്. നവംബർ 29നാണ് മേള സമാപനം.
‘എസ് ദുർഗ’യിലെ നടൻ കണ്ണൻ നായർ മേള ഡയറക്ടർക്ക് സനൽകുമാറിെൻറ കത്ത് കൈമാറിയിട്ടുണ്ട്. എന്നാൽ, നിഷേധാത്മക മറുപടിയാണ് ലഭിച്ചതെന്ന് കണ്ണൻ നായർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.