കൊച്ചി: ദിലീപിനെ ‘അമ്മ’യില്‍ തിരിച്ചെടുത്ത നടപടിക്കെതിരെ എസ്.എഫ്.ഐ ദേശീയ പ്രസിഡൻറ് വി.പി. സാനു. സര്‍വകലാശാല, കോളജ് യൂനിയനുകളുടെ പരിപാടികള്‍ക്ക് ജനാധിപത്യവിരുദ്ധരും ലിംഗനീതി എന്താണെന്ന് തിരിച്ചറിയാൻ കഴിയാത്തത്ര അന്ധരുമായ താരങ്ങളെ ക്ഷണിക്കരുതെന്നാണ് വി.പി. സാനു ഫേസ്ബുക്ക് കുറിപ്പിലൂടെ ആഹ്വാനം ചെയ്തത്. എല്ലാ ഭീഷണികളെയും അതിജീവിച്ച് കരിയര്‍ വരെ പണയപ്പെടുത്തി ലിംഗവിവേചനങ്ങള്ക്കെതിരെയും അനീതികള്‍ക്കെതിരെയും ശബ്ദമുയര്‍ത്താന്‍ തയാറായി ‘അമ്മ’യില്നിന്ന് രാജിെവച്ച മലയാളത്തിെൻറ നാലുനടിമാരെ അഭിവാദ്യം ചെയ്യുന്നു. ‘അമ്മ’ എന്ന് നാമകരണം ചെയ്ത് സര്‍വംസഹകളായി സംഘടനയിലെ വനിത അംഗങ്ങളെ ഒതുക്കിയിരുത്താമെന്ന ഹുങ്കിനുനേര്ക്കാണ് മലയാളത്തിെൻറ പ്രിയനടിമാര്‍ വെല്ലുവിളികളുയര്‍ത്തിയത്.
പണക്കൊഴുപ്പിെൻറ ബലത്തില്‍ മലയാള സിനിമയെ മുഴുവന്‍ നിയന്ത്രിക്കുെന്നന്ന് അഹങ്കരിക്കുന്ന താരരാജാക്കന്മാരുടെ സിനിമകള്‍ ഈയിടെ പൊട്ടിപ്പൊളിഞ്ഞുപോകുന്നുണ്ട്. താരാരാധനയെക്കാളുപരിയായി സിനിമയുടെ പ്രമേയവും രാഷ്ട്രീയവും അംഗീകരിക്കപ്പെടുന്ന തരത്തിലേക്ക് കേരളസമൂഹം മാറിവരുകയാണ്. സ്ത്രീവിരുദ്ധ നിലപാടുകള്‍ തുടര്‍ച്ചയായി ഫാന്‍സ് എടുക്കുേമ്പാൾ മഹാനടന്മാര് വരെ മൗനികളായിരുന്ന് നിര്‍ലോഭം പിന്തുണക്കുന്നത് നാം കണ്ടതാണ്. അത്തരക്കാരില്‍നിന്ന് സ്ത്രീക്ക് നീതി ലഭിക്കുന്ന തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതുപോലും അബദ്ധമാണ്. ദിലീപ് വിഷയത്തിലെ നിലപാടുകള്‍ ഈ വിശ്വാസം ഊട്ടിയുറപ്പിക്കുന്നതായും അദ്ദേഹം കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.