തിരുവനന്തപുരം: ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണ് മൂന്നു ചിത്രങ്ങൾക്ക് പ്രദർശനാനുമതി നിഷേധിച്ചതിലൂടെ ഉണ്ടായതെന്ന് സംവിധായിക ലീന മണിമേഖല. ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിച്ചു കൊണ്ടാകണമായിരുന്നു പ്രതിഷേധം രേഖപ്പെടുത്തേണ്ടിയിരുന്നത്. അസഹിഷ്ണുത രൂപം കൊള്ളുന്നതിെൻറ കാരണം പരിശോധിക്കണമെന്നും അവർ പറഞ്ഞു.
10ാമത് രാജ്യാന്തര ഡോക്യുമെൻററി-ഹ്രസ്വ ചലച്ചിത്രമേളയോടനുബന്ധിച്ച് നടന്ന മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അവർ. കൗശിക് മണ്ഡൽ, ദീപ്ശിഖാ കപൂർ, ഫാറൂഖ് അബ്്ദുൽ റഹ്മാൻ, പി. സമീർ, പ്രണവ് ഹരിഹർ ശർമ, സൗനാക് കർ, പെങ്കടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.