ഈ അടച്ചിരിപ്പ് കാലത്ത് നാടിനായി കാവലിരിക്കുന്ന ഒരു കൂട്ടരുണ്ട്. കോവിഡ് 19 വ്യാപനം തടയുന്നതിന് വേണ്ടി കച്ചകെട്ടി ഇറങ്ങിയ പൊലീസുകാരാണവർ. നാടിന്‍റെ നന്മക്കായി കൂടി ജോലി ചെയ്യുന്ന പൊലീസുകാരെ കുറിച്ച് അധികമാരും ചർച്ച ചെയ്യുന്നില്ല എന്നതാണ് വാസ്തവം. എന്നാൽ രാഹുൽ മാട്ടായി തിരക്കഥ എഴുതി സംവിധാനം ചെയ്ത ഹ്രസ്വ ചിത്രം വെയിലും മഴയും സഹിച്ച് നാടിന് വേണ്ടി കാവലിരിക്കുന്ന പൊലീസിന്‍റെ കഥയാണ് പറയുന്നത്.
മലപ്പുറം എസ്.പി അബ്ദുൽ കരീം ഐ.എ.എസിന്‍റെ അനുവാദത്തോടെ കൽപകഞ്ചേരി പോലീസുകാരുടെ സഹായത്തോടെയാണ് ഈ ഹ്രസ്വചിത്രം പൂർത്തീകരിച്ചത്. സാബുഷ് ദയാൽ, ഗംഗൻ, ഷിഖിൽ, പ്രവീൺ കുമാർ എന്നിവർ അഭിനയിച്ച ചിത്രത്തിന് കാമറ ചെയ്തിരിക്കുന്നത് ഷഫീഖ് ബാവപ്പടിയും ഷബീബ് എസ്.ബിയുമാണ്. എഡിറ്റ്: ഷബീബ് എസ്. ബി. മേയ്കപ്ആപ്പ് : വിനോദ് ഓൺലൈൻ പ്രൊമോട്ടർ : നവാഫ് ഹുസൈൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.