സൗബിന്‍റെ വിവാഹ ചിത്രങ്ങൾ...

നടനും സംവിധായകനുമായ സൗബിന്‍ ഷാഹിറിന്‍റെ വിവാഹ ചിത്രങ്ങൾ പുറത്ത്. ഡിസംബർ 16നായിരുന്നു സൗബിന്റെയും കോഴിക്കോട് സ്വദേശിയായ ജാമിയ സഹീറിന്റെയും വിവാഹം. കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, അൻവർ റഷീദ്, അമൽ നീരദ്, വിനയ് ഫോർട്ട്, ശ്രീനാഥ് ഭാസി, ലിജോ ജോസ്, ചെമ്പൻ ജോസ് എന്നിവർ ചടങ്ങിനെത്തി. 

സംവിധാനസഹായിയായി സിനിമാരംഗത്തെത്തി പിന്നീട് നടനായി തിളങ്ങിയ സൗബിൻ പറവ എന്ന ദുൽഖർ ചിത്രത്തിലൂടെ സ്വതന്ത്ര്യ സംവിധായകനായി. 
നവാഗതനായ സക്കരിയ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന 'സുഡാനി ഫ്രം നൈജീരിയ' എന്ന ചിത്രത്തിലൂടെ സൗബിന്‍ നായകനാകുന്നതിനിടെയാണ് വിവാഹ വാർത്തകൾ വരുന്നത്. 

 

Tags:    
News Summary - Soubin Shahir Wedding Pics-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.