ദുബൈ: ലോകം ആദരിക്കുന്ന അഭിനേത്രി ശ്രീദേവിയുടെ ഭൗതികദേഹം ദുബൈയില്‍ ഏറ്റുവാങ്ങാനുള്ള നിയോഗം മലയാളി സാമൂഹിക പ്രവര്‍ത്തകന്. പ്രവാസി ഭാരതീയ പുരസ്കാര ജേതാവ് കൂടിയായ അഷ്റഫ് താമരശ്ശേരിക്കാണ് ദുബൈ പൊലീസ് ശ്രീദേവിയുടെ മൃതദേഹം വിട്ടുനല്‍കിയത്. കഴിഞ്ഞ മൂന്ന് രാവും പകലും ശ്രീദേവിയുടെ മൃതദേഹം വിട്ടുകിട്ടാനും കഴിയും വേഗം നാട്ടിലെത്തിക്കാനും മുന്നിൽ നിന്നത് മലയാളി സമൂഹിക പ്രവര്‍ത്തകരായിരുന്നു.
ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഏര്‍പ്പെടുത്തിയ ഉദ്യോഗസ്ഥർക്കൊപ്പം രേഖകള്‍ ശരിയാക്കാന്‍ പരക്കംപാഞ്ഞതും ഇവര്‍ തന്നെ. നീണ്ട ദുരൂഹതകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമൊടുവില്‍ ലോകം ഒരു നോക്കുകാണാന്‍ കാത്തിരുന്ന നടിയുടെ മൃതദേഹം വിശ്വസ്തതയോടെ പൊലീസ് കൈമാറിയതും അഷ്റഫ് താമരശ്ശേരിക്കാണ്.
എംബാമിങ് സര്‍ട്ടിഫിക്കറ്റില്‍ അക്കാര്യം പൊലീസ് വ്യക്തമായി രേഖപ്പെടുത്തുകയും ചെയ്തു. സെലിബ്രിറ്റിയുടെ മൃതദേഹം ഏറ്റെടുത്ത് നാട്ടിലേക്ക് അയക്കുേമ്പാഴും അഷ്റഫിെൻറ ആധി മുഴുവന്‍ മരണശേഷവും പ്രയാസങ്ങള്‍ നേരിടേണ്ടിവരുന്ന സാധാരണ പ്രവാസിയെക്കുറിച്ചായിരുന്നു. വി.െഎ.പിയും സെലിബ്രിറ്റിയുമായതിനാൽ കോൺസുലേറ്റിൽ നിന്ന് ഒരു ഉദ്യോഗസ്ഥനെ മുഴുവൻസമയ േസവനത്തിനായി കപൂർ കുടുംബത്തിന് വിട്ടു നൽകിയിരുന്നു. ഒൗദ്യോഗിക സീലുമായി പൊലീസ് സ്റ്റേഷനിലും ആശുപത്രിയിലും മോർച്ചറിയിലും മൂന്ന് ദിവസവും ഇദ്ദേഹം ഉണ്ടായിരുന്നു.
ഇൗ സൗകര്യം സാധാരണക്കാരുടെ കാര്യത്തിലും ഏർപ്പെടുത്തിയാൽ മൃതദേഹം നാട്ടിലേക്ക് അയക്കുന്നത് അനായാസകരമാകുമായിരുന്നുവെന്ന് അഷ്റഫ് താമരശ്ശേരി പറഞ്ഞു. നാട്ടിലേക്ക് അയച്ച ആയിരക്കണക്കിന് മൃതദേഹങ്ങളിൽ ഒന്നായിരുന്നുവെങ്കിലും ദുരൂഹതകൾ ഒഴിവാക്കി ശ്രീദേവിയുടെ മൃതദേഹം ഏറ്റുവാങ്ങി കൈമാറാൻ അവസരം ലഭിച്ചതിൽ സംതൃപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാസര്‍ നന്തി, നസീര്‍ വാടാനപ്പള്ളി, റിയാസ് എന്നീ സാമൂഹികപ്രവര്‍ത്തകരും മരണം നടന്ന ആദ്യദിവസം മുതല്‍ സജീവമായി രംഗത്തുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.