ദുബൈ: ശനിയാഴ്ച രാത്രി ദുബൈയിൽ അന്തരിച്ച നടി ശ്രീദേവിയുടെ മൃതദേഹം മുംബൈ അന്ധേരിയിലെ വീട്ടിലെത്തിച്ചു. ദുബൈയിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് മൃതദേഹം കൊണ്ടുവന്നത്. ഭർത്താവ് ബോണി കപൂര്‍, സഹോദരന് സഞ്ജയ് കപൂര്‍, ആദ്യ ഭാര്യ മോണ കപൂറിലുള്ള മകന് അര്ജുന് കപൂര്‍ എന്നിവർ മൃതദേഹത്തെ അനുഗമിച്ചു.
ഇന്ന് രാവിലെ 9.30 മുതല്‍ 12.30 വരെ അേന്ധരി ലോഖണ്ട്വാലയിലെ സെലിബ്രേഷന്‍സ് സ്പോര്‍ട്സ് ക്ലബ് ഗാര്‍ഡനില്‍ മൃതശരീരം പൊതുദര്‍ശനത്തിന് വെക്കും. ഉച്ചക്ക് രണ്ടോടെ വിലെപാര്‍ലെ സേവാസമാജ് ശ്മശാനത്തിലേക്ക് വിലാപയാത്ര ആരംഭിക്കും. വൈകീട്ട് മൂന്നരക്കാണ് സംസ്കാരം.
ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് മൃതദേഹം ദുബൈ പൊലീസ് ബന്ധുക്കള്‍ക്ക് കൈമാറിയത്. ദിവസങ്ങൾ നീണ്ട അന്വേഷണങ്ങൾക്കും പരിശോധനകൾക്കുമൊടുവിലാണ് മൃതദേഹം ദുബൈ പൊലീസ് ബന്ധുക്കൾക്ക് വിട്ടുനൽകിയത്.
ശ്രീദേവിയുടേത് അബദ്ധത്തിലുള്ള മുങ്ങിമരണമാണെന്ന ഫോറൻസിക് റിപ്പോർട്ട് പ്രോസിക്യൂഷൻ ശരിെവച്ചു. ഇതോടെ മരണം സംബന്ധിച്ച കേസ് പ്രോസിക്യൂഷൻ അവസാനിപ്പിച്ചു. എല്ലാ അന്വേഷണവും പൂര്‍ത്തിയാക്കിയാണ് മൃതദേഹം വിട്ടുനല്‍കുന്നതെന്ന് ദുബൈ മീഡിയ ഓഫിസും വ്യക്തമാക്കി.
ഇന്ത്യയിലെ അതിപ്രശസ്ത വ്യക്തികളിൽ ഒരാളായിട്ടും മൂന്നാം ദിവസവും മൃതദേഹം വിട്ടുകിട്ടാത്തതിൽ കപൂർ കുടുംബം അസ്വസ്ഥമായിരുന്നു. നടപടിക്രമങ്ങൾ നീണ്ടതോടെ പ്രശ്നം എത്രയുംവേഗം പരിഹരിക്കാൻ കേന്ദ്രസർക്കാർ യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർക്ക് നിർദേശം നൽകിയെന്നാണ് സൂചന. തുടർന്ന് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്ന ബർ ദുബൈ പൊലീസ് സ്റ്റേഷനിൽനിന്ന് വേണ്ട അനുമതിപത്രങ്ങളും മറ്റും വാങ്ങാൻ കപൂർ കുടുംബാംഗങ്ങൾക്കൊപ്പം എംബസി ഉദ്യോഗസ്ഥരും െചാവ്വാഴ്ച രാവിലെ മുതൽ കാത്തുനിന്നു. എന്നാൽ, നടപടിക്രമങ്ങളിൽ വിട്ടുവീഴ്ചക്ക് തയാറാകാതിരുന്ന അധികൃതർ 12.40നാണ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാന്‍ അനുമതി നല്‍കിയത്.
ഇതിനകം മരണത്തിൽ ദുരൂഹതയില്ലെന്ന് കണ്ടെത്തിയ പ്രോസിക്യൂഷൻ അക്കാര്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. വളെരയധികം വാർത്തപ്രാധാന്യം നേടിയ സംഭവമായതിനാൽ ശ്രീദേവിയുടെ മരണകാരണങ്ങളും ഫോറൻസിക് റിപ്പോർട്ടും പ്രത്യേക മെഡിക്കൽ സംഘംകൂടി പരിശോധിച്ച ശേഷമാണ് സംശയിക്കേണ്ട സ്ഥിതിയില്ലെന്ന നിഗമനത്തിൽ എത്തിയത്. ശരീരത്തിൽ കാണപ്പെട്ട ചതവുകളും മറ്റും മരണകാരണമല്ലെന്ന് ഉറപ്പാക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.