പത്മാവതിയുടെ റിലീസിങ് തടയണമെന്ന ഹരജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: സഞ്ജയ് ലീലാ ബന്‍സാലി ചിത്രം 'പത്മാവതി'യുടെ റിലീസിങ് തടയാനാവില്ലെന്ന് സുപ്രീംകോടതി. എങ്ങനെയാണ് ചിത്രം റിലീസ് ചെയ്യേണ്ടത് എന്ന് തീരുമാനിക്കുന്നതിനുള്ള അവകാശം സെൻസർ ബോർഡിനാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. അതിനിടെ ചിത്രം തടയാനാവില്ലെന്ന് അലഹബാദ് ഹൈകോടതിയും വിധിച്ചു. 

ചിത്രം രാജ്പുത് സമുദായത്തിന്‍റെ  വികാരം വ്രണപ്പെടുമെന്നും ഇത് സംഘർഷമുണ്ടാകുമെന്നും ചൂണ്ടിക്കാട്ടി നേരത്തെ ബി.ജെ.പി ഗുജറാത്ത് തെരഞ്ഞെടുപ്പ് കമീഷനിൽ പരാതി നൽകിയിരുന്നു. എന്നാൽ പരാതി തെരഞ്ഞെടുപ്പ് കമീഷനും തള്ളി.

ഡിസംബര്‍ ഒന്നിനാണ് ചിത്രം റിലീസ് ചെയ്യുക. 14ാം നൂ​റ്റാ​ണ്ടി​ലെ ര​ജ​പു​ത്ര രാ​ജ്​​ഞി പ​ദ്​​മാ​വ​തി​യു​ടെ ക​ഥ​യാ​ണ്​ സി​നി​മ​യു​ടെ ഇ​തി​വൃ​ത്തം. ദീപിക റാണി പദ്മിനിയാകുന്ന ചിത്രത്തിൽ രണ്‍വീര്‍ സിങ്ങ് അലാവുദ്ദീന്‍ ഖില്‍ജിയാകുന്നു. റാണി പത്മിനിയുടെ ഭര്‍ത്താവായി ഷാഹിദ് കപൂറുമുണ്ട്. റാണി പത്മിനിയോട് അലാവുദ്ദീന്‍ ഖില്‍ജിക്ക് തോന്നുന്ന പ്രണയവും തുടർന്നുണ്ടാകുന്ന സംഘർഷവുമാണ് സിനിമ.  160 കോടി രൂപ മുതല്‍മുടക്കിലാണ് ചിത്രീകരിച്ചത്. ബന്‍സാലി പ്രൊഡക്ഷന്‍സും വിയാകോം 18 പിക്ചേഴ്സും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. 
 

Tags:    
News Summary - Supreme Court dismisses petition filed against release of the film Padmavati-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.