നരിക്കുനി: അങ്ങാടിക്കടുത്ത ചാലിൽ വീട്ടിൽ നാട്ടുകാരും ബന്ധുക്കളും അയൽക്കാരും ആവേശത്തിലായിരുന്നു ഞായറാഴ്ച. മികച്ച നടിയെന്ന ദേശീയ പുരസ്കാരത്തിെൻറ ഗരിമയിലെത്തിയിട്ടും ഗ്രാമീണ ഭാഷയിൽ സുരഭി ലക്ഷ്മി വീണ്ടും ‘പാത്തു’വായി. നാട്ടുകാരുടെ നിർലോഭ പിന്തുണയാണ് കലാരംഗത്ത് ഉയർന്ന പടവുകൾ കയറാൻ തനിക്ക് േപ്രാത്സാഹനമായതെന്ന് സുരഭി പറഞ്ഞു. നരിക്കുനി ഗ്രാമപഞ്ചായത്ത് ഏർപ്പെടുത്തിയ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു അവർ.
മിന്നാമിനുങ്ങ് സിനിമയിലെ അഭിനയത്തിലൂടെ ദേശീയാംഗീകാരം ലഭിച്ച സുരഭിക്ക് നൽകിയ സ്വീകരണം നാട്ടുകാർ ഏറ്റെടുത്തതോടെ ഉത്സവമായി. ശിങ്കാരി മേളത്തിെൻറ അകമ്പടിയോടെ ആനയിച്ചാണ് സ്വീകരണകേന്ദ്രത്തിലെത്തിച്ചത്. പ്രിയ നടിയെ കാണാനും സംസാരിക്കാനും അഭിനന്ദനമറിയിക്കാനും നാട്ടുകാർ മത്സരിച്ചു. നാട്ടുകാരുടെ സ്നേഹാശംസകൾക്ക് നന്ദി പറയുേമ്പാൾ ദേശീയനേട്ടത്തിെൻറ ഗർവൊന്നുമില്ലാതെ എം.80 മൂസയിലെ പാത്തുവിെൻറ ഭാഷയിലായി. അവാർഡ് വിവരം അറിയുമ്പോൾ സലാലയിലായിരുന്ന സുരഭി ഞായറാഴ്ച ഉച്ചയോടെയാണ് വീട്ടിലെത്തിയത്.
അമ്മയെയും ചേച്ചിമാരെയും കെട്ടിപ്പിടിച്ചും കുട്ടികൾക്ക് മുത്തം നൽകിയും അഭിനന്ദനത്തിെൻറയും അഭിമുഖത്തിെൻറയും തിരക്കുകളിൽ നിറഞ്ഞും സമയം ചെലവിട്ടു. എം.കെ. രാഘവൻ എം.പി, അഡ്വ. പി.ടി.എ. റഹീം എം.എൽ.എ, കുമ്മനം രാജശേഖരൻ, ടി.പി. ദാസൻ എന്നിവർ സുരഭിയുടെ വീട് സന്ദർശിച്ച് അഭിനന്ദനമറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.