തെലുങ്ക് സിനിമ താരം ശിവാജി രാജ ആശുപത്രിയിൽ 

ഹൈദരാബാദ്: നെഞ്ചുവേദനയെ തുടർന്ന് തെലുങ്ക് സിനിമ താരം ശിവാജി രാജയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൈദരാബാദിലെ സ്റ്റാർ ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചത്. 

രക്തസമർദം കുറയുകയും ഹൃദയാഘാതം ഉണ്ടാവുകയും ചെയ്തതായി താരത്തിന്‍റെ സുഹൃത്ത് സുരേഷ് കൊണ്ടേറ്റി അറിയിച്ചു. നിലവിൽ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ പറഞ്ഞു. 

150തോളം സിനിമകളിൽ അഭിനയിച്ചിട്ടുള്ള നടനാണ് ശിവാജി രാജ. മുരാരി, മൊഗുദ് പെല്ലംസ്, അയ്തെ, ശ്രീമൻതുഡു എന്നീ സിനിമകളിൽ മികച്ച വേഷങ്ങൾ രാജ കാഴ്ചവെച്ചത്. 

Tags:    
News Summary - Telugu Actor Shivaji Raja Hospitalised After Heart Attack -Movies News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.