തിരുവനന്തപുരം: പ്രണയത്തിെൻറയും അധിനിവേശത്തിെൻറയും ചൂഷണത്തിെൻറയും കഥകൾ പറഞ്ഞ മൂന്നാംദിനം േപ്രക്ഷകഹൃദയം കവർന്നത് ജോണി ഹെന്ഡ്രിക്സിെൻറ കൊളംബിയന്‍ ചിത്രം ‘കാന്‍ഡലേറിയ’യും അമിത് വി.മസുര്‍ക്കറുടെ ഇന്ത്യന്‍ ചിത്രം ‘ന്യൂട്ടണും’. തൊണ്ണൂറുകളിലെ ക്യൂബയുടെ പശ്ചാത്തലത്തില്‍ പുരോഗമിക്കുന്ന ചിത്രമാണ് ‘കാര്ഡലേറിയ’. ഒരു ദരിദ്രരാജ്യത്തെ സമ്പന്ന രാജ്യങ്ങള്‍ എങ്ങനെ ചൂഷണംചെയ്യുന്നു എന്നാണ് വൃദ്ധ ദമ്പതികളിലൂടെ ചിത്രം ചര്‍ച്ചചെയ്യുന്നത്. കാട്ടിനുള്ളിലെ തെരഞ്ഞെടുപ്പു ദൗത്യത്തിനായി നിയോഗിക്കപ്പെട്ട ന്യൂട്ടണ്‍ കുമാര്‍ എന്ന യുവാവിെൻറ കഥയാണ് ‘ന്യൂട്ടണി’െൻറ പ്രമേയം.
അപകടകരമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കേണ്ടിവരുന്ന ചെറുപ്പക്കാരെൻറ ജീവിതപോരാട്ടത്തെ നിറഞ്ഞ കൈയടിയോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. അതേസമയം, മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന സഞ്ജു സുരേന്ദ്രെൻറ മലയാള ചിത്രം ‘ഏദനി’െൻറ ടാഗോറിലെ ആദ്യ പ്രദര്‍ശനം ബഹളത്തില്‍ മുങ്ങി. റിസർവേഷൻ അനുവദിച്ചതിനെ ചൊല്ലിയാണ് ഡെലിഗേറ്റുകളും സംഘാടകരും തമ്മിൽ കൊമ്പുകോർത്തത്. തുടർന്ന് പൊലീസ് ഇടപെട്ട് പ്രതിഷേധക്കാരെ നീക്കിയാണ് പ്രദർശനം ആരംഭിച്ചത്. ഞായാറാഴ്ച മേളയുടെ റിസർവേഷൻ സോഫ്റ്റ് വെയർ തകരാറിലായതും പ്രതിഷേധത്തിന് ഇടയാക്കി. വൈകുന്നേരത്തോടെയാണ് സോഫ്റ്റ് വെയറിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സി-ഡിറ്റിന് സാധിച്ചത്.
മഹേഷ് നാരായണന് സംവിധാനം ചെയ്ത് നടി പാര്‍വതിക്ക് ഗോവന്‍ മേളയിൽ മികച്ച നടിക്കുള്ള രജതമയൂരം അവാര്‍ഡ് ലഭിച്ച ‘ടേക് ഓഫ്’ കൈരളി തിയറ്ററില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ചു. പ്രദർശനത്തിന് മുമ്പ് പാർവതിയെയും മഹേഷ് നാരായണനെയും ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ ആദരിച്ചു.
നാലാം ദിവസമായ ഇന്ന് മത്സരവിഭാഗത്തില്‍ ആറുചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. ജോകോ അന്‍വര്‍ സംവിധാനം നിര്‍വഹിച്ച ഇന്തോനേഷ്യന്‍ ഹൊറര്‍ മൂവി ‘സാത്താന്‍സ് സ്ലേവ്സ്’, ജോര്‍ജ് ഒവാഷ്വലി സംവിധാനം ചെയ്ത ജോര്‍ജിയന്‍ ചിത്രം ‘കിബുല’, റോബിന് കാംപില്ലോയുടെ ഫ്രഞ്ച് ചിത്രം ‘120 ബി.പി.എം’, മെക്സിക്കന്‍ സംവിധായകന് മിഷേല്‍ ഫ്രാന്‍കോയുടെ ‘ആഫ്റ്റര്‍ ലൂസിയ’, ജാന്‍ സ്പെക്കാന്‍ബെഗ് തിരക്കഥയും സംവിധാനവും ചെയ്ത ‘ഫ്രീഡം’, മാര്‍ത്ത മെസ്സാറോസിെൻറ ഹങ്കേറിയന്‍ ചിത്രം ‘ഔറോറ ബോറിയാലിസ്’ , പെഡ്രോ പിനെയുടെ പോര്‍ച്ചുഗല്‍ ചിത്രം ‘നത്തിങ് ഫാക്ടറി’, ഹാസിം അയ്ഥേമിര്‍ സംവിധാനം ചെയ്ത ‘14 ജൂലൈ’, മരിയ സദോസ്കയുടെ ‘ദ ആര്‍ട് ഓഫ് ലവിങ്’, രവി ജാദവ് സംവിധാനം ചെയ്ത ‘ന്യൂഡ്’ എന്നിവ ഇന്ന് പ്രദര്‍ശിപ്പിക്കുന്ന പ്രധാന ചിത്രങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.