തിരുവനന്തപുരം: വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പ് കേസില്‍ നടന്‍ ഫഹദ് ഫാസിലിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. കേസിൽ ചോദ്യം ചെയ്യലിനായി താരം ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായിരുന്നു. വാഹനം രജിസ്‌ട്രേഷന്‍ ചെയ്യുന്നതിനായി വ്യാജരേഖകൾ നിർമിച്ചെന്ന കേസിൽ നടൻ തൻെറ ഭാഗം വിശദീകരിക്കുന്ന രേഖകൾ ഹാജരാക്കിയെന്ന് റിപ്പോർട്ടുണ്ട്. ഈ രേഖകളിലും കൂടുതൽ പരിശോധനകൾ വേണ്ടിവരും.
മൂന്ന് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെയാണ് നടൻെറ അറസ്റ്റ് രേഖപ്പെടുത്തിയത്. 50,000 രൂപയുടെ രണ്ട് ആൾജാമ്യത്തിലാണ് ഫഹദ് പുറത്തിറങ്ങിയത്. നേരത്തേ ആലപ്പുഴ കോടതി ഫഹദിന് മുൻകൂർ ജാമ്യം നൽകിയിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി സ്വീകരിച്ചത്. അഞ്ചു ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണമെന്ന വ്യവസ്ഥയിലായിരുന്നു ജാമ്യം അനുവദിച്ചത്. ജാമ്യം നേടി പുറത്തുവന്ന നടൻ മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല.
രണ്ടു തവണയായി ആഡംബര കാര്‍ വാങ്ങി നികുതിവെട്ടിച്ച് പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്‌തെന്നാണ് ഫഹദിനെതിരെയുള്ള കേസ്. പുതുേച്ചരിയി വ്യാജ വിലാസത്തിലായിരുന്നു വാഹനം രജിസ്റ്റർ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.