ആലപ്പുഴ: പുതുച്ചേരിയിൽ വ്യാജ വിലാസത്തിൽ വാഹനം രജിസ്റ്റർ ചെയ്ത് നികുതി വെട്ടിച്ചെന്ന കേസിൽ നടൻ ഫഹദ് ഫാസിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ജില്ല സെഷൻസ് കോടതി വ്യാഴാഴ്ച വിധി പറയും. ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയെങ്കിലും ഫഹദ് ഫാസിൽ ഹാജരായിരുന്നില്ല. നടൻ ഹാജരാക്കിയ രേഖകൾ വ്യാജമാണെന്ന് വാദിച്ച പ്രോസിക്യൂഷൻ, മുൻകൂർ ജാമ്യം നൽകുന്നതിനെ എതിർത്തു. വ്യാജ രേഖകളുടെ അടിസ്ഥാനത്തിൽ കാർ രജിസ്റ്റർ ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ ഫഹദിന് പുറമെ എം.പിയും നടനുമായ സുരേഷ് ഗോപിയും നടി അമല പോളും ഉൾപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.