ഹൈദരാബാദ്: കോവിഡ് മുലം പ്രയാസമനുഭവിക്കുന്നവർക്ക് 1.30 കോടി രൂപയുടെ ഫണ്ട് പ്രഖ്യാപിച്ച് തെലുഗു നടൻ വിജ യ് ദേവരകൊണ്ട. ട്വിറ്ററിലുടെയാണ് താരം രണ്ട് സുപ്രധാന അറിയിപ്പുകൾ നടത്തിയത്. ഇതോടൊപ്പം യുവതലമുറക്ക് ജോ ലി സമ്പാദിക്കാൻ സഹായിക്കുന്ന തൻെറ സ്വപ്ന പദ്ധതിയെക്കുറിച്ച് താരം വിശദീകരിക്കുന്നുണ്ട്.
സമുഹമാധ്യമത് തിൽ പങ്കുവെച്ച വീഡിയോയിൽ 2019 ജൂലൈയിൽ തുടക്കമിട്ട രഹസ്യ പദ്ധതിയെക്കുറച്ച് ദേവരകൊണ്ട പറയുന്നു. ഒരുലക്ഷം പേരെ തൊഴിൽ നേടിയെടുക്കാൻ പ്രാപ്തരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സഹായം ആവശ്യമായ സമയത്ത് തന്നെ സഹായിക്കാൻ ആളുകളുണ്ടായിരുന്നു. അതുപോലെ ഈ പദ്ധതിയിലൂടെ ആവശ്യക്കാർക്ക് സഹായഹസ്തമേകാനാണ് താരത്തിൻെറ ലക്ഷ്യം.
2 Big Important Announcements! https://t.co/5n1pnJRCae
— Vijay Deverakonda (@TheDeverakonda) April 26, 2020
Full details at https://t.co/AzYE7kSgsJ#TDF #MCF pic.twitter.com/MVzFbdlXzP
ഉത്സാഹികളായ 50 വീതം യുവാക്കൾക്കും യുവതികൾക്കും ജോലി നേടിക്കൊടുക്കാനായിരുന്നു ആദ്യ ശ്രമം. ‘ദ ദേവരകൊണ്ട ഫൗണ്ടേഷൻ’ വഴി 2019 സെപ്റ്റംബറിൽ ഗ്രാമപ്രദേശങ്ങളിലെ 650 ആൺകുട്ടികളും പെൺകുട്ടികളും ജോലി തേടി പ്രൊഫൈലുകൾ അയച്ചു. ഇതിൽ നിന്ന് 120 പേരുടെ ചുരുക്കപ്പട്ടിക തയാറാക്കുകയും 50 പേരെ തെരഞ്ഞെടുക്കുകയും ചെയ്തു. അവർക്ക് അവരുടെ കഴിവിനനുസരിച്ചുള്ള മികച്ച പരിശീലനം നൽകുകയാണിന്ന്. കോവിഡ് കാരണം പദ്ധതികൾ വിചാരിച്ച രീതിയിൽ മുന്നോട്ട് നീങ്ങിയില്ലെങ്കിലും അവരിൽ രണ്ടുപേർക്ക് ജോലി ഉറപ്പായിട്ടുണ്ട്. മറ്റ് 48 പേർക്ക് ജോലി ഏെറക്കുറെ ശരിയായി.
കോവിഡ് മൂലം കഷ്ടപ്പാടിലായ മധ്യവർഗ കുടുംബങ്ങളെ സഹായിക്കാൻ മിഡിൽ ക്ലാസ് ഫണ്ടും വിജയ് രൂപവത്കരിച്ചു. ഫണ്ടിൽ 25 ലക്ഷവും നിക്ഷേപിച്ചു. ലോക്ഡൗൺ മൂലം ജോലിയില്ലാതെ ബുദ്ധിമുട്ടിയ ആളുകൾക്ക് www.thedeverakondafoundation.org എന്ന വെബ്സൈറ്റിൽ കയറി വിവരങ്ങൾ സമർപിക്കാം.
പുരി ജഗന്നാദിൻെറ ബഹുഭാഷ ആക്ഷൻ ത്രില്ലർ ചിത്രമാണ് ദേവരകൊണ്ടയുടേതായി വെള്ളിത്തിരയിലെത്താനുള്ളത്. അനന്യ പാണ്ഡേയാണ് നായിക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.