200 രൂപയിലധികം നൽകി മുഖ്യമന്ത്രി ‘ബാഹുബലി’ കണ്ടത്​ വിവാദമായി

ബംഗളൂരു: മൾട്ടിപ്ലക്​സുകളിലെ കൂടിയ ടിക്കറ്റ്​ നിരക്ക്​ 200 രൂപയിൽ പരിമിതപ്പെടുത്തുമെന്ന്​ ബജറ്റിൽ പ്രഖ്യാപിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ കൂടുതൽ തുക നൽകി മൾട്ടിപ്ലക്​സിൽ നിന്ന്​ ‘ബാഹുബലി-2: ദി കൺക്ലൂഷൻ’ സിനിമ കണ്ടത്​ വിവാദമായി. സിനിമ റിലീസാകുന്നതിന്​ മുമ്പ്​ ഉത്തരവിൽ മുഖ്യമന്ത്രി ഒപ്പിടുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെങ്കിലും അദ്ദേഹം ഒപ്പിടാതെ ശനിയാഴ്​ച ദുബൈയിലേക്ക്​ പോകുകയായിരുന്നു.

ദുബൈയിൽനിന്ന്​ തിങ്കളാഴ്​ച മടങ്ങിയെത്തിയ മുഖ്യമന്ത്രി, അടുത്തിടെ അന്തരിച്ച മകൻ രാകേഷിന്‍റെ പുത്രൻ വികാസി​ന്‍റെ ആവശ്യ പ്രകാരമാണ്​ സിനിമ കാണാനെത്തിയത്​. മകൻ യതീന്ദ്രയും കൂടെയു​ണ്ടായിരുന്നു. ശേഷം കന്നട നടിയും കോൺഗ്രസ്​ പ്രവർത്തകയുമായ ഭാവന നിർമിച്ച ‘നിരുത്തര’ എന്ന കന്നട സിനിമ ചാമുണ്ഡേശ്വരി സ്​റ്റുഡിയോയിൽ വെച്ചും അദ്ദേഹം കണ്ടു.

 

Tags:    
News Summary - When Karnataka CM Siddaramaiah paid INR 1,000+ to watch Baahubali 2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.