തൃശൂർ: ആക്രമിക്കപ്പെട്ട നടിക്ക് ഒാണക്കോടിയും െഎക്യദാർഢ്യവുമായി വനിത സംഘം എത്തി. തിങ്കളാഴ്ച വൈകീട്ടാണ് 25ഒാളം പേർ നടിയുടെ വീട്ടിലെത്തി ഒാണക്കോടി നൽകിയത്.
നടന്മാർ ജയിലിലെത്തി ദിലീപിന് ഒാണക്കോടി നൽകുകയും നടനുവേണ്ടി ആവർത്തിച്ച് പ്രസ്താവനകൾ ഇറക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് വനിതകൾ രംഗത്ത് വന്നത്.
‘വിങ്സ്’ സംഘടനയുടെ ആഭിമുഖ്യത്തിലായിരുന്നു സന്ദർശനം. പ്രഫ. സാറാ ജോസഫ് ഒാണക്കോടി കൈമാറി. ആക്രമിക്കപ്പെട്ട സംഭവം തുറന്ന് പറയുകയും പരാതിയിൽ ഉറച്ചു നിൽക്കുകയും ചെയ്തത് സ്ത്രീ സമൂഹത്തിന് പ്രചോദനം നൽകുന്നതാണെന്ന് സാറാ ജോസഫ് പറഞ്ഞു.
ദിലീപിനൊപ്പം നിൽക്കുകയും അദ്ദേഹം കുറ്റക്കാരനല്ലെന്ന് പറയുകയും ചെയ്യുന്ന പ്രവണതയാണ് തുടക്കം മുതൽ സിനിമ മേഖലയിൽ കണ്ടത്. നടിയുടെ നിലപാട് ഒാരോ പെൺകുട്ടിക്കും അഭിമാനവും ആത്മധൈര്യവും നൽകുന്നു. ആരുടെയും പേര് പറയാതെ തനിക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ട് ഉറച്ച് നിൽക്കുകയും പോരാടുകയും ചെയ്യുന്ന നടിക്ക് സ്ത്രീ സമൂഹത്തിെൻറ പിന്തുണയുണ്ട്- സാറാ ജോസഫ് പറഞ്ഞു.
വിനയ, ആർ.കെ. ആശ, ജെസ്മി, ലില്ലി തോമസ് എന്നിവർക്കൊപ്പം കോഴിേക്കാട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ വിങ്സ് പ്രവർത്തകരും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.