കൊച്ചി: നടിമാർ ഉൾപ്പെടെ മലയാള സിനിമയിലെ വനിത പ്രവർത്തകരോട് അതിക്രമത്തിന് മുതിരുന്നവർ ജാഗ്രതൈ... സിനിമ സ്റ്റൈലിൽതന്നെ ഒന്നാന്തരം അടി കിട്ടും. അതും ആയോധന മുറകളിൽ പരിശീലനം ലഭിച്ച സ്ത്രീകളിൽനിന്നു തെന്ന. വനിത സിനിമ പ്രവർത്തകർക്ക് സുരക്ഷയൊരുക്കാൻ സ്റ്റണ്ട് ആർട്ടിസ്റ്റുകളുടെ സംഘടനയായ മാക്ട ഫെഡറേഷൻ ഫൈറ്റേഴ്സ് യൂനിയൻ നേതൃത്വത്തിൽ 100 സ്ത്രീകളെയാണ് ആറുമാസത്തെ വിദഗ്ധ പരിശീലനം നൽകി സജ്ജരാക്കിയിരിക്കുന്നത്.
കളരിപ്പയറ്റ്, ജൂഡോ, കരാേട്ട, കുങ്ഫു തുടങ്ങിയ ആയോധനമുറകളിൽ മികവ് തെളിയിച്ച 18നും 40നും മേധ്യ പ്രായമുള്ള സ്ത്രീകൾക്ക് ആശ ഡേവിഡ്, ശങ്കർ ആത്മൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശീലനം. സിനിമയിലെ കാസ്റ്റിങ് കൗച്ച് പോലുള്ള ദുഷ്പ്രവണതകളും മറ്റ് അതിക്രമങ്ങളും തടയുകയാണ് ഇൗ പെൺപുലി സംഘത്തിെൻറ ദൗത്യം.
സിനിമ മേഖലയിലെ നടിമാർ ഉൾപ്പെടെ ഏത് വനിതക്കും ഏതുസമയത്തും സുരക്ഷ ആവശ്യപ്പെടാം. സുരക്ഷ എത്ര ദിവസം വേണമെന്നും മറ്റുമുള്ള കാര്യങ്ങൾ ആവശ്യക്കാർക്ക് തീരുമാനിക്കാം. കാറിലും ലൊക്കേഷനിലും മുറിയുടെ വാതിലിന് പുറത്തും വരെ സദാ കാവലാളായി പെൺപുലികളുണ്ടാവും. മഹാരാഷ്ട്രയിൽ ഇത്തരം സുരക്ഷസംഘം നിലവിലുണ്ടെങ്കിലും ദക്ഷിണേന്ത്യയിൽ ആദ്യമാണ്.
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിനുശേഷം നടന്ന കൂടിയാലോചനകൾക്ക് ഒടുവിലാണ് സ്ത്രീ സുരക്ഷക്ക് വനിത പോരാളികളുടെ സംഘത്തിന് രൂപം നൽകാൻ മാക്ട ൈഫറ്റേഴ്സ് യൂനിയൻ തീരുമാനിച്ചത്. കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ വനിത സിനിമപ്രവർത്തകർക്കും ആവശ്യമെങ്കിൽ സേവനം ലഭ്യമാക്കുമെന്ന് മാക്ട ഫെഡറേഷൻ ജനറൽ സെക്രട്ടറി ബൈജു കൊട്ടാരക്കര, ഫൈറ്റേഴ്സ് യൂനിയൻ ജനറൽ സെക്രട്ടറി ശങ്കർ ആത്മൻ എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.