മുംബൈ: ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ കളക്ഷൻ റെക്കോഡുകൾ 506 കോടിയിലേക്ക്. ചിത്രം റിലീസ് ചെയ്ത മുഴുവൻ ഭാഷകളിൽ നിന്ന് നേടിയ കളക്ഷനുകളുടെ കണക്കാണിത്. ഒരാഴ്ച പിന്നിടുമ്പോൾ ഇന്ത്യയിലെ കളക്ഷൻ റെക്കോഡ് 385 കോടിലേക്ക് കടന്നതായാണ് ലഭിക്കുന്ന റിപ്പോർട്ട്.
108 കോടിയാണ് ബാഹുബലി ആദ്യ ദിനത്തിൽ വാരിക്കുട്ടിയത്. ഇന്ത്യൻ സിനിമ ചരിത്രത്തിൽ ആദ്യമായാണ് ഒരു സിനിമ ആദ്യ ദിനത്തിൽ 100 കോടിയലധികം കളക്ഷൻ നേടുന്നത്. കേരളത്തിൽ നിന്ന് മാത്രം 6.5 കോടി രൂപ ചിത്രം നേടിയിരുന്നു.
ബാഹുബലി 2 ഹിന്ദി പതിപ്പ് 35 കോടിയാണ് ആദ്യ ദിനം വാരിക്കൂട്ടിയത്. ബോളുവിഡിലും ഇത് റെക്കോർഡ് ആണ്. പ്രമുഖ ടിക്കറ്റ് ബുക്കിങ് സൈറ്റായ ബുക്ക് മൈ ഷോ ബാഹുബലി 2വിെൻറ ബുക്കിങ് തുടങ്ങി 24 മണിക്കൂറിനകം വിറ്റ് തീർത്തത് 10 ലക്ഷം ടിക്കറ്റുകൾ. ടിക്കറ്റ് വിൽപ്പനയിൽ അമീർഖാെൻറ ദംഗൽ സൃഷ്ടിച്ച റെക്കോർഡാണ് ബാഹുബലി മറികടന്നത്.
ആന്ധ്രയില്‍ നിന്നും തെലങ്കാനയില്‍ നിന്നും 45 കോടിയും തമിഴ്നാട്ടിൽ നിന്ന് 14 കോടിയും കർണാടകയിൽ നിന്ന് 10 കോടിയും ചിത്രം വാരിക്കൂട്ടിയിരുന്നു. വരും ദിവസങ്ങളിലും ബാഹുബലിയുടെ കളക്ഷൻ വീണ്ടും ഉയരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.