നാല് തവണയാണ് ലിയനാഡോ ഡികാപ്രിേയാക്ക് കപ്പിനും ചുണ്ടിനുമിടയിൽ ഒസ്കർ പുരസ്കാരം നഷ്ടമായത്. എന്നാൽ അഞ്ചാം തവണ ഹോളിവുഡിന്‍റെ സ്വന്തം 'ജാക്കി'ന്റെ കയ്യിലേക്ക് തന്നെ അതെത്തിയിരിക്കുന്നു. ലിയോക്ക് ഇപ്പോൾ കിട്ടിയില്ലെങ്കിൽ ഇനി ഒരിക്കലും കിട്ടില്ലെന്ന് വരെ പറഞ്ഞ് പ്രാർഥിച്ചിരിക്കുകയായിരുന്നു സിനിമാ ലോകം. അവരുടെ പ്രാർഥന ഫലിച്ചു. തങ്ങളുടെ പ്രിയ ലിയോക്ക് പുരസ്കാരം കിട്ടിയത് ആനന്ദാശ്രുക്കളേോടെയാണ് ഹോളിവുഡ് എതിരേറ്റത്.
1993ലാണ് ലിയോ ഒസ്കർ പുരസ്കാരപ്പട്ടികയിൽ ആദ്യം ഇടം നേടുന്നത്. ജോണി ഡെപ്പിനോടൊപ്പം ലിയോ മത്സരിച്ച് അഭിനയിച്ച ‘വാട്സ് ഈറ്റിങ് ഗിൽബെർട് ഗ്രേപ്’ എന്ന ചിത്രത്തിൽ സഹനടനുള്ള പുരസ്കാരത്തിനായിരുന്നു പരിഗണിച്ചത്. എന്നാൽ ആ വർഷം ‘ഫുജിറ്റിവി’ലെ തകർപ്പൻ പ്രകടനത്തിന് ടോമി ലിയോ ജോൺസ് പുരസ്കാരത്തിൽ മുത്തമിട്ടു. ഒസ്കർ പട്ടികയിൽ ഇടം പിടിക്കുക എന്നത് അന്ന് ഹോളിവുഡിലെ തുടക്കക്കാരന് സ്വപ്നം കാണുന്നതിനും അപ്പുറമായിരുന്നു. എന്നാൽ പിന്നീട് ടൈറ്റാനിക്കും സെലിബ്രിറ്റിയും, ക്യാച്ച് മി ഇഫ് യു കാൻ, ഗ്യാങ്സ് ഒാഫ് ന്യൂയോർക്കും കടന്ന് ലിയോ ഹോളിവുഡിലെ സൂപ്പർ താരമായി.
പിന്നീട് 2005ൽ 'ഏവിയേറ്റർ' എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ലിയോ വീണ്ടും ഒസ്കർ പട്ടികയിൽ ഇടം പിടിക്കുന്നത്. എന്നാൽ അന്ന് 'റെ' എന്ന ചിത്രത്തിലൂടെ ജാമി ഫോക്സ് പുരസ്കാരം കൊണ്ടുപോയി. 2007ലെ ബ്ലഡ് ഡയമണ്ടിലെ പ്രകടനം ലിയോയെ വീണ്ടും ഒസ്കർ ചടങ്ങിലേക്ക് എത്തിച്ചെങ്കിലും പുരസ്കാരം ഫോറസ്റ്റ് വിറ്റാക്കർക്കായിരുന്നു. അടുത്ത തവണയെങ്കിലും പുരസ്കാരം ലിയോ നേടുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ. എന്നാൽ 'വൂൾഫ് ഒാഫ് വാൾസ്ട്രീറ്റ്' എന്ന ചിത്രത്തിലെ മിന്നും പ്രകടനത്തിന് വീണ്ടും ലിയോ മികച്ച നടന്‍റെ പട്ടികയിലേക്ക് ഇടം നേടിയെങ്കിലും പുരസ്കാരം ഡല്ലാസ് ബയാസ് ക്ലബിലൂടെ മാത്യു മാക്യുണാഷേ വീട്ടിലേക്ക് കൊണ്ടുപോയി.
എന്നാൽ, 2016ൽ തീർത്തും വ്യത്യസ്തമായ സാഹചര്യമായിരുന്നു. ദ റവനന്‍റ് കണ്ടവരെല്ലാം ലിയോക്ക് തന്നെ പുരസ്കാരമെന്ന് ഉറപ്പിച്ചാണ് ഒസ്കാർ ചടങ്ങ് നോക്കിയിരുന്നത്.
നേരത്തെ ബാഫ്റ്റ, ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ നേടിയാണ് ലിയോ ഒസ്കാറിൽ മുത്തമിട്ടത്. പല തവണ െകാതിപ്പിച്ചു നുണപ്പിച്ച വേദിയിൽ പുരസ്കാരം ഏറ്റുവാങ്ങി ലിയോ നടത്തിയ പ്രസംഗവും മറ്റൊരു ഒസ്കറിന് തുല്യമായിരുന്നു.
‘മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധമാണ് ‘ദി റവനൻറ്’ എന്ന ചിത്രം. 2015 ചരിത്രത്തിലെ ഏറ്റവും ചൂടുകൂടിയ വര്‍ഷമായാണ് കഴിഞ്ഞകാല റിപ്പോര്‍ട്ടുകള്‍. സിനിമാ ചിത്രീകരണത്തിന് വേണ്ടി മഞ്ഞ് കണ്ടെത്തുന്നതിനായി ഭൂമിയുടെ തെക്കെയറ്റം വരെ ഞങ്ങള്‍ക്ക് സഞ്ചരിക്കേണ്ടി വന്നു. ലോകത്തെ ഏറ്റവും വലിയ അന്തരീക്ഷമ ലിനീകാരികളായിട്ടുള്ള വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി വാദിക്കുന്ന നേതാക്കളെയല്ല മറിച്ച് അന്തരീക്ഷ മലിനീകരണത്താല്‍ ദുരിതമനുഭവിക്കുന്ന ലോകത്തെ തദ്ദേശീയ മനുഷ്യര്‍ക്കുവേണ്ടിയും മനുഷ്യത്വത്തിനുവേണ്ടിയും വാദിക്കുന്ന നേതാക്കളെയാവണം നമ്മള്‍ പിന്തുണക്കേണ്ടത്.
Oscars: Leonardo DiCaprio Wins Best Actor for 'The Revenant'It's official! Leo is taking home his first Oscar. Upon accepting, The Revenant Movie star said, "Let us not take this planet for granted. I do not take this night for granted." #Oscars
Posted by The Hollywood Reporter on Sunday, February 28, 2016
നമ്മുടെ മക്കള്‍ക്കുവേണ്ടി, അവരുടെ മക്കള്‍ക്കുവേണ്ടി, ആര്‍ത്തിയുടെ രാഷ്ട്രീയത്തിനു പുറത്തു നില്‍ക്കുന്ന ആ മനുഷ്യരുടെ ശബ്ദങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നവര്‍ക്കായി ഈ പുരസ്കാരം സമ്മാനിക്കുന്നു എന്ന് പറഞ്ഞ ലിയോ ഈ രാത്രി ഈ അവാര്‍ഡ് നല്‍കിയതിന് നിങ്ങളോട് നന്ദിരേഖപ്പെടുത്തുന്നുവെന്ന വാക്കുകേളാടെ തെൻറ ചെറു പ്രസംഗം അവസാനിപ്പിച്ചു.
-
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.