ഉറൂബിെൻറ പ്രസിദ്ധമായ ‘ഉമ്മാച്ചു’ ചലച്ചിത്രമാക്കുേമ്പാൾ പി. ഭാസ്കരൻ കാമറ ചലിപ്പിക്കാൻ ഏൽപിച്ചത് ചൊവ്വാഴ്ച വിടപറഞ്ഞ സി. രാമചന്ദ്ര മേനോനെയായിരുന്നു. കോഴിക്കോട് സാമൂതിരി കുടുംബത്തിൽ ജനിച്ച് ഡോക്ടറാവാൻ പുറപ്പെട്ട് ഒടുവിൽ മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റ് ചിത്രങ്ങളുടെ ഛായാഗ്രാഹകൻ ആകാനായിരുന്നു അദ്ദേഹത്തിെൻറ നിയോഗം.
അന്ന് ചെന്നൈയിൽ ഡോക്ടറായിരുന്ന പിതൃസഹോദരൻ സീറ്റ് തരപ്പെടുത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടത് മലയാളത്തിന് മികച്ച ഛായാഗ്രാഹകനെ ലഭിക്കുന്നതിന് കാരണമായി. അമ്മാവെൻറ സുഹൃത്ത് ചെന്നൈ പോളിടെക്നിക്കിൽ ‘സിനിമാേട്ടാഗ്രാഫി’ എന്ന പുതിയ കോഴ്സിന് ചേർത്തതാണ് ജീവിതത്തിൽ വഴിത്തിരിവായത്.
കോഴ്സ് കഴിഞ്ഞ് ചെന്നൈ വാഹിനി സ്റ്റുഡിയോയിൽ അപ്രൻറിസ് ആയായിരുന്നു തുടക്കം. മർകസ് ബട്ലിയായിരുന്നു അവിടെ ചീഫ്. അദ്ദേഹത്തിെൻറ നിർദേശ പ്രകാരം വാഹിനിയിൽനിന്ന് മേനോൻ സിംഗപ്പൂരിലെത്തി. അന്ന് സിംഗപ്പൂരിലെത്തിയ ഫോണി മജുംദാർ, കേദാർ വർമ എന്നിവർക്കൊപ്പമുള്ള ജീവിതം മേനോെൻറ ഉള്ളിലെ ഫോേട്ടാഗ്രാഫറെ തേച്ചുമിനുക്കി.
അന്നത്തെ സിംഗപ്പൂർ ടി.വിക്കുവേണ്ടി ആറുവർഷം കാമറാമാനായി. 1970ൽ മദ്രാസിൽ തിരിച്ചെത്തിയപ്പോഴാണ് മലയാളത്തിലെ എക്കാലത്തെയും ഹിറ്റുകൾക്കൊപ്പം പ്രവർത്തിക്കാൻ ഭാഗ്യമുണ്ടായത്. പി. ഭാസ്കരെൻറ ക്ഷണപ്രകാരം മുത്തശ്ശി, ഉമ്മാച്ചു എന്നീ ചിത്രങ്ങൾ ചെയ്തു. എ.ബി. രാജ്, ശശികുമാർ, െഎ.വി. ശശി, ഹരിഹരൻ, ശ്രീകുമാരൻ തമ്പി തുടങ്ങിയ സംവിധായകരുടെ നിരവധി ചിത്രങ്ങൾക്ക് കാമറ ചലിപ്പിച്ചു.
പ്രേംനസീർ, ജയൻ, ഷീല, ജയഭാരതി, കെ.പി. ഉമ്മർ, സുകുമാരൻ, സോമൻ, അടൂർ ഭാസി തുടങ്ങി അക്കാലത്തെ പ്രമുഖരുടെയെല്ലാം കണ്ണിലുണ്ണിയായിരുന്നു മേനോൻ. തമിഴ്, തെലുങ്ക് ചിത്രങ്ങൾ പകൽ സമയം അനുവദിക്കുന്ന അക്കാലത്തെ സ്റ്റുഡിയോകളിൽ രാത്രി മുഴുവൻ ഉറക്കമിളച്ചായിരുന്നു മലയാളത്തിനായുള്ള തെൻറ ചലച്ചിത്രജീവിതമെന്ന് രാമചന്ദ്ര മേനോൻ അനുസ്മരിക്കാറുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.