കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന 'മരട് 357' എന്ന സിനിമയിൽ അഭിനയിച്ചുവന്ന ഉടനെയാണ് ലോക്ഡൗൺ വരുന്നത്. ചിത്രത്തിൽ പ്രധാന വേഷമാണ്. മകൾ വേദയും ഒപ്പം അഭിനയിക്കുന്നുവെന്ന പ്രത്യേകതകൂടിയുണ്ട്. മകളുമൊത്ത് അഭിനയിച്ചതിെൻറ ത്രില്ലിലാണ് ഇപ്പോൾ. ലോക്ഡൗൺ കാലത്ത് ടിക്ടോക്കിൽ അഭിനയിക്കുന്നതിെൻറ തിരക്കിലാണ് വേദ.
ഏറെ ഇഷ്ടം ചൂണ്ടയിടൽ
അഭിനയവും എഴുത്തും വായനയും കഴിഞ്ഞാൽ പിന്നെയിഷ്ടം ചൂണ്ടയിടലാണ്. കൂട്ടുകാരുമൊത്ത് എവിടെയെങ്കിലും പോയി ചൂണ്ടയിടുകയാണ് പ്രധാന ഹോബി. ലോക്ഡൗണായതോടെ പൊലീസിെൻറ നിയന്ത്രണം ഉള്ളതിനാൽ ചൂണ്ടയിടീലിനും ലോക് വീണു. എങ്കിലും ഒളിഞ്ഞും തെളിഞ്ഞും ചൂണ്ടക്കൊളുത്തുമായി ഇടക്ക് ഇറങ്ങും.
മിമിക്രിയിൽ എത്തുന്നതിനു മുേമ്പ എഴുത്ത് തുടങ്ങിയിരുന്നു. സീരിയലുകൾക്കും സിനിമാലക്കുമായി കുറെ എഴുതിയിട്ടുണ്ട്. കഥകളും നോവലുകളുമൊക്കെ വായിക്കും. എം. മുകുന്ദെൻറ നോവലുകളാട് പ്രത്യേക താൽപര്യമാണ്. മുകുന്ദെൻറ എല്ലാ രചനകളും വായിച്ചിട്ടുണ്ട്. ഇപ്പോൾ വായിച്ചുകൊണ്ടിരിക്കുന്നതും അദ്ദേഹത്തിെൻറ നോവൽതന്നെ.
ഇനിയും നല്ല സിനിമകളുടെ ഭാഗമാകണം
കാണാൻ സാധിക്കാതിരുന്ന പല സിനിമകളും ഈ ലോക്ഡൗൺ കാലത്ത് കണ്ടു. പക്ഷേ, സ്വന്തം സിനിമകൾ ടി.വിയിൽ വരുമ്പോൾ ഇരുന്ന് കാണാറില്ല. എന്തോ ഒരു വല്ലായ്മ. ലോക്ഡൗണിനുശേഷവും നല്ല സിനിമകളുടെ ഭാഗമാകണമെന്നാണ് ആഗ്രഹം. ലോക്ഡൗൺ കാരണം നിരവധി സ്റ്റേജ് പ്രോഗ്രാമുകൾ നഷ്ടമായി. ഉത്സവങ്ങളുടെയും ആഘോഷങ്ങളുടെയും സമയമാണിത്. കഴിഞ്ഞവർഷങ്ങളിൽ പ്രളയവും നിരവധി സ്റ്റേജ് പ്രോഗ്രാമുകൾ ഇല്ലാതാക്കി. ഇത് എെൻറ മാത്രം കാര്യമല്ല, സ്റ്റേജ് പ്രോഗ്രാം ചെയ്യുന്ന എല്ലാ കലാകാരൻമാന്മാരുടെയും അവസ്ഥയാണ്. വാരാപ്പുഴയിലെ വീട്ടിലാണിപ്പോ. കൂടെ അമ്മയും ഭാര്യ അനുജയും മക്കളായ വേദയും വൈഗയും ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.