ആ റെയിൽവേ പ്ലാറ്റ്ഫോമിൽ വെച്ചായിരുന്നു ജീവിതത്തിൽ ആദ്യമായി രാമാനുജനും ഭാഗ്യലക്ഷ്മിയും കണ്ടുമുട്ടിയത്. രണ്ടു പേർക്കും പിറ്റേ ദിവസം ചെന്നൈയിൽ എത്തിച്ചേരണം. ടിക്കറ്റാണെങ്കിൽ റിസർവ് ചെയ്തിട്ടുമില്ല. എന്നിട്ടും, ഏതോ ഭാര്യാഭർത്താക്കന്മാർ റിസർവ് ചെയ്ത ടിക്കറ്റിൽ അവസാന നിമിഷം അവരെ ട്രെയിനിൽ കയറ്റിവിട്ടത് പോർട്ടർ കുഞ്ഞഹമ്മദ് എന്ന കുഞ്ഞാമുവായിരുന്നു. ആ യാത്ര അവരുടെ ജീവിതത്തിെൻറ ട്രാക്ക് മാറ്റി.
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘യാത്രക്കാരുടെ ശ്രദ്ധക്ക്..’ എന്ന സിനിമ കണ്ടവർ ഇന്നും ഒാർക്കുന്നുണ്ടാവും ജയറാമിെൻറ രാമാനുജനെയും സൗന്ദര്യയുടെ ഭാഗ്യലക്ഷ്മിയെയും ഒപ്പം ഒരു റെയിൽവേ സ്റ്റേഷെൻറ എല്ലാമെല്ലാമായ പോർട്ടർ കുഞ്ഞാമുവിനെയും. സൗന്ദര്യ ഇന്നില്ല. ജയറാമും മാമുക്കോയയും ഇപ്പോഴുമുണ്ട്. ഒപ്പം കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കുഞ്ഞാമുവുമുണ്ട്.
വാരാദ്യ മാധ്യമത്തിൽ പ്രസിദ്ധീകരിച്ച ‘ചരിത്രത്തിെൻറ ചുമടുമായി ഒരാൾ’ എന്ന ഫീച്ചർ വായിച്ച മാമുക്കോയ പോർട്ടർ കുഞ്ഞാമു എന്ന കഥാപാത്രത്തിലേക്ക് താൻ എത്തിയത് എങ്ങനെയെന്ന് വെളിപ്പെടുത്തുന്നു. മേയ് 14ാം ലക്കം ‘വാരദ്യമാധ്യമ’ത്തിൽ മാമുക്കോയ ഇങ്ങനെ എഴുതി....
കുഞ്ഞാമുക്കയുണ്ടേൽ ഒരു ടെൻഷനുമില്ല
കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ പോർട്ടറായ കുഞ്ഞാമുക്കയെക്കുറിച്ച് 'വാരാദ്യ മാധ്യമ'ത്തിൽ പ്രസിദ്ധീകരിച്ച ഫീച്ചർ വായിച്ചു. വർഷങ്ങളായി എനിക്ക് അദ്ദേഹത്തെ പരിചയമുണ്ട്. സിനിമ നടൻ എന്നനിലക്ക് പലപ്പോഴും പ്രതീക്ഷിക്കാത്ത സമയത്താണ് ചെന്നൈയിലേക്കും ഷൂട്ടിങ് നടക്കുന്ന മറ്റു സ്ഥലങ്ങളിേലക്കും പോകേണ്ടിവരുക.
അപ്പോഴേക്കും പോകാനുള്ള ട്രെയിനിെൻറ റിസർവേഷൻ ടിക്കറ്റുകൾ തീർന്നിട്ടുണ്ടാവും. അത്തരം ഘട്ടങ്ങളിലെല്ലാം എന്നെയും ഞങ്ങളെപ്പോലുള്ളവരെയും സഹായിച്ചിരുന്നത് കുഞ്ഞാമുക്കയാണ്. തിരൂരോ കണ്ണൂരോ മംഗലാപുരേത്താ േപായി അദ്ദേഹം ടിക്കറ്റുകൾ ശരിയാക്കിക്കൊണ്ടുവരും. ടിക്കറ്റിെൻറ കാര്യം കുഞ്ഞാമുക്കയെ ഏൽപിച്ചാൽ പിന്നെ ടെൻഷനില്ല. അദ്ദേഹം അത് എങ്ങനെയെങ്കലും ശരിയാക്കിത്തരും എന്ന കാര്യം ഉറപ്പായിരുന്നു.
സത്യൻ അന്തിക്കാടിെൻറ ‘യാത്രക്കാരുടെ ശ്രദ്ധക്ക്’ എന്ന സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞു വരുേമ്പാഴാണ് ഞാൻ കുഞ്ഞാമുവിനോട് വിവരം പറഞ്ഞത്. ആ സിനിമയിൽ കഥാപാത്രത്തെക്കുറിച്ച് കേട്ടപ്പോൾ തന്നെ എനിക്ക് കുഞ്ഞാമുക്കയെയാണ് ഒാർമ വന്നത്. അങ്ങനെയാണ് ആ കഥാപാത്രത്തിന് അദ്ദേഹത്തിെൻറ പേരു തന്നെ നൽകിയത്. കുഞ്ഞാമുവിനെ പോലുള്ള സാധാരണക്കാരുടെ ജീവിതത്തോടൊപ്പം കോഴിക്കോടിെൻറ റെയിൽവേ ചരിത്രം കൂടി വായനക്കാർക്ക് നൽകിയതിന് 'വാരാദ്യ മാധ്യമ'ത്തിന് നന്ദി.
‘വാരദ്യമാധ്യമ’ത്തിൽ പ്രസിദ്ധീകരിച്ച പോർട്ടർ കുഞ്ഞാമുക്കയെ കുറിച്ചുള്ള ലേഖനം: കാലം ചുമന്ന പാളം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.