മുംബൈ: കച്ചവടസിനിമകളിലെ പ്രണയനായകൻ എന്ന മുദ്ര സ്വയം തിരുത്തിയാണ് ശശി കപൂർ കാലഘട്ടത്തെ അതിജീവിച്ച ചലച്ചിത്രകാരനായത്. സിനിമയിൽനിന്ന് നേടിയതിനേക്കാളേറെ, കലാമൂല്യമുള്ള സിനിമക്കായി അദ്ദേഹം സമർപ്പിച്ചു. സത്യജിത്ത് റായ് അടക്കമുള്ളവരുടെ പ്രീതിക്ക് പാത്രമായിരുന്നു അദ്ദേഹത്തിെൻറ അഭിനയ ജീവിതം. കപൂർ കുടുംബാംഗം എന്ന മേൽവിലാസമുണ്ടായിരുെന്നങ്കിലും സൂപ്പർതാരപദവിയിലേക്കുള്ള സഞ്ചാരം ക്ലേശകരമായിരുന്നു.
രാജേഷ് ഖന്ന, അമിതാഭ് ബച്ചൻ തുടങ്ങിയവർ കത്തിനിന്ന കാലത്താണ് തുടുത്ത മുഖവും വശ്യമായ സംഭാഷണവുമായി ശശി കപൂർ പ്രേക്ഷകഹൃദയം കവർന്നത്. ബച്ചനൊപ്പം നിരവധി കൂട്ടുകെട്ടുകളുണ്ടായെങ്കിലും ‘ദീവാർ’, ‘നമക് ഹലാൽ’, ‘സുഹാഗ്’ എന്നിവ മാത്രമായിരുന്നു സൂപ്പർ ഹിറ്റുകൾ. നായകനായ 61 ചിത്രങ്ങളിൽ 33 എണ്ണം മാത്രമാണ് വൻ വിജയങ്ങളായത്. എന്നാൽ, 54 ബഹുനായക ചിത്രങ്ങളിൽ 34ഉം സൂപ്പർഹിറ്റായി.
1984ൽ ഗിരീഷ് കർണാഡ് സംവിധാനം ചെയ്ത ‘ഉത്സവി’ലേതായിരുന്നു ഒരേയൊരു വില്ലൻ കഥാപാത്രം. ശൂദ്രകെൻറ ‘മൃച്ഛഘടികം’ എന്ന കൃതിയെ ആധാരമാക്കി നിർമിച്ച ചിത്രത്തിൽ വിടനും ദുഷ്ടനുമായ ഭരണാധികാരിയുടെ വേഷമായിരുന്നു നിർമാതാവുകൂടിയായ ശശി കപൂറിന്. ആഗോള വെള്ളിത്തിരയിൽ ഇത്ര തിളങ്ങിയ മറ്റൊരു ഇന്ത്യൻ ചലച്ചിത്രകാരൻ അപൂർവമായിരിക്കും. ഇസ്മയിൽ മർച്ചൻറിെൻറയും ജയിംസ് െഎവറിയുടെയും മികച്ച സിനിമകളിൽ അഭിനയിച്ചു. 1961ൽ 22ാം വയസ്സിൽ രണ്ട് ഹിന്ദി ചിത്രങ്ങളിൽ അഭിനയിച്ചുകഴിഞ്ഞപ്പോഴാണ് ഇന്തോ-അമേരിക്കൻ ചലച്ചിത്രപദ്ധതിയുമായി ഇസ്മയിൽ മർച്ചൻറ് ശശി കപൂറിനെ സമീപിച്ചത്.
ഇസ്മയിലിെൻറയും ജയിംസിെൻറയും നിർമാണക്കമ്പനികളുടെ ഭാഗമായി നിരവധി ബ്രിട്ടീഷ്, അമേരിക്കൻ ചിത്രങ്ങളിൽ വേഷമിട്ടു. ‘ദ ഹൗസ് ഹോൾഡർ’, ‘ഷേക്സ്പിയർ വാല’, ‘ബോംബെ േടാക്കി’, ‘ഹീറ്റ് ആൻഡ് ഡസ്റ്റ്’ തുടങ്ങിയവ ശ്രദ്ധേയ സിനിമകളാണ്. കോണാർഡ് റൂക്കിെൻറ ‘സിദ്ധാർഥ’യിലെ അഭിനയം സത്യജിത്ത് റായ് അടക്കമുള്ളവരുടെ പ്രശംസ പിടിച്ചുപറ്റി.
സിനിമയോളംതന്നെ നാടകത്തിനും സമർപ്പിച്ച കലാജീവിതമായിരുന്നു കപൂർ കുടുംബത്തിേൻറത്. പൃഥ്വിരാജും മക്കളായ രാജ് കപൂറും ഷമ്മി കപൂറും ശശി കപൂറും നാടക തിയറ്ററുമായി രാജ്യമൊട്ടാകെ സഞ്ചരിച്ചു. ഇൗ സമയത്താണ് ഇംഗ്ലീഷ് തിയറ്ററിലെ നടിയും മാനേജറുമായ െജന്നിഫറിനെ വിവാഹം കഴിച്ചത്. താൻ കണ്ട ഏറ്റവും നല്ല നായിക െജന്നിഫർ ആയിരുന്നു എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.
ഫിലിംവാല എന്ന പേരിൽ സ്ഥാപിച്ച പ്രൊഡക്ഷൻ യൂനിറ്റ് കലാസിനിമക്കുവേണ്ടി സമർപ്പിച്ചു. ശ്യാം െബനഗൽ, ഗോവിന്ദ് നിഹലാനി, ഗിരീഷ് കർണാഡ് എന്നിവരുടെ ചിത്രങ്ങളുടെ ഭാഗമായി. ശ്യാം െബനഗലിെൻറ ‘ജൂനൂനി’ൽ തീക്ഷ്ണമായ അഭിനയം കാഴ്ചെവച്ച് പ്രണയ നായകമുദ്ര പൊളിച്ചെഴുതി. ‘കലിയുഗ്’, ‘36 ചൗരംഗി ലെയ്ൻ’, ‘വിജേത’, ‘ഉത്സവ്’ തുടങ്ങിയ കലാമൂല്യമുള്ള ചിത്രങ്ങൾ നിർമിച്ചു. അമിതാഭ് ബച്ചനെയും ഋഷി കപൂറിനെയും നായകരാക്കി ‘അജൂബ’ എന്ന ചിത്രം സംവിധാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.