സിനിമയിൽ വസ്ത്രാലങ്കാര മേഖലയിലൂടെ വന്ന് ഒടുവിൽ ദേശീയ അവാർഡ് വരെ നേടിയ നടനാണ് ഇന്ദ്രൻസ്. ഈ കോവിഡ് കാലത ്ത് ഒരിക്കൽകൂടി തയ്യൽക്കാരനാവുകയാണ് അദ്ദേഹം. ലോകത്തെ കീഴടക്കിയ മഹാമാരിയെ ചെറുക്കാൻ മാസ്ക് തയാറാക്കുന ്നത് എങ്ങനെയെന്ന് പഠിപ്പിക്കുകയാണ് മലയാളത്തിെൻറ അനുഗ്രഹീത നടൻ.
കേരള ഡിസാസ്റ്റർ ഹെൽപ് ഡെസ്ക് തയാറാക്കിയ വീഡിയോയിലാണ് ഇന്ദ്രൻസ് വീണ്ടും തയ്യൽക്കാരനാകുന്നത്. പൂജപ്പുര സെൻട്രൽ ജയിലിലെ ടെയ്ലറിങ് യൂനിറ്റിൽനിന്നാണ് മാസ്ക് തയാറാക്കുന്നത്. ഒരു ലക്ഷത്തോളം മാസ്ക്കുകൾ ജയിലിൽനിന്ന് തയാറാക്കിയിട്ടുണ്ട്.
ബ്രേക്ക് ദെ ചെയിൻ ബോധവത്കരണ ഭാഗമായി ഒരുക്കിയ വീഡിയോ സോഷ്യൽ മീഡിയകളിൽ ഇതിനകം വൈറലായി. മമ്മുട്ടിയടക്കമുള്ള താരങ്ങൾ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.