മെട്രോ നഗരമായ മുംബൈയുടെ ആർഭാടങ്ങളിൽ നിന്നാണ് കേരളത്തിന്റെ ലാളിത്യത്തിലേക്ക് നിമിഷ സജയനെത്തുന്നത്. ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ കണ്ടിറങ്ങുന്നവർക്ക് ഇപ്പോൾ നിമിഷ ‘ശ്രീജ’യാണ്. ഭാവംകൊണ്ടും നടത്തംകൊണ്ടും സാധാരണത്വം കൊണ്ടുമൊല്ലം തനി നാട്ടിൻപുറത്തുകാരിയായ ‘ശ്രീജ’. ആദ്യ സിനിമയിൽ തന്നെ ശക്തമായ നായിക കഥാപാത്രത്തെ അവതരിപ്പിച്ച നിമിഷയെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. നാടിന്റെ നിഷ്കളങ്കത തുളുമ്പുന്ന കഥാപാത്രമായി മാറുേമ്പാഴും സിനിമയെക്കുറിച്ചും അഭിനയത്തെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാടുകൾ ഇൗ യുവ അഭിനേത്രിക്കുണ്ട്. ൈതക്വാൻഡോയിൽ ബ്ലാക്ക് ബെൽറ്റുകൂടി നേടിയിട്ടുള്ള നിമിഷ ‘ശ്രീജ’യുടെ വിശേഷങ്ങൾ പങ്കുവെക്കുന്നു...
നാട്ടിൻപുറത്തുകാരിയായുള്ള മാറ്റം
നാടിനെ അറിയാനുള്ള അവസരം കൂടിയായിരുന്നു ഇൗ സിനിമ. അച്ഛനും അമ്മക്കും മുംബൈയിലാണ് േജാലി. വല്ലപ്പോഴുമേ നാട്ടിൽ വന്നിരുന്നുള്ളൂ. ഒരു നാടൻ കഥാപാത്രമാെണന്ന് കേട്ടപ്പോൾ ആദ്യം പേടിയുണ്ടായിരുന്നു. എന്നാൽ, സംവിധായകൻ ദിലീഷേട്ടൻ വളരെ കൃത്യമായി കാര്യങ്ങൾ പറഞ്ഞുതന്നിരുന്നു.
ലൊക്കേഷനുകൾ നൽകിയ അനുഭവം
സിനിമയുടെ പ്രധാന ലൊക്കേഷനുകൾ േചർത്തല, വൈക്കം, കാസർകോട് എന്നിവിടങ്ങളാണ്. തവണക്കടവിൽ പോയി ഒരു ദിവസം ചെലവഴിച്ചു. അമ്മയോടൊപ്പമായിരുന്നു ആ യാത്ര. ജങ്കാറിൽ കയറി, തട്ടുകടയിൽ കയറി. അവിടത്തെ നാട്ടുകാരുമായി സംസാരിച്ചു. ഒത്തിരി സ്നേഹമുള്ളവരാണ് അവർ. പെെട്ടന്ന് തന്നെ മോളെയെന്ന് വിളിച്ച് അടുപ്പം കാണിച്ചു. നമുക്ക് തന്നെ ഇഷ്ടം തോന്നിപ്പോകും. അവിടത്തെ സ്ത്രീകളുടെ ജീവിതവും നടത്തവും എല്ലാം ഞാൻ നിരീക്ഷിച്ചിരുന്നു. കഥാപാത്രം പോലെ തന്നെ സാധാരണ കുട്ടിയായാണ് പോയത്. സിനിമയുടെ കാര്യം ആരോടും പറഞ്ഞില്ല.
‘തൊണ്ടിമുതലി’നെ കുറിച്ച്
തൊണ്ടിമുതൽ വെറുമൊരു സിനിമയല്ല. ഇതൊരു മെസേജാണ്. അത് വളരെ ശക്തമായി പ്രേക്ഷകരിലെത്തിക്കാൻ അണിയറക്കാർക്ക് സാധിച്ചിട്ടുണ്ട്. ഫഹദിക്കായുടെ കഥാപാത്രം വിശപ്പിന്റെ കാര്യം പറയുന്നതുേപാലും കൃത്യമാണ്. ജാതി അസമത്വം, െഎഡൻറിറ്റി പ്രതിസന്ധി, വിശപ്പ്, സാധാരണക്കാരുടെ നിസ്സഹായത, പ്രതിസന്ധികൾ, കള്ളന്റെ നന്മ, പൊലീസുകാരുടെ സമീപനങ്ങൾ ഇങ്ങനെ എല്ലാം ഇൗ സിനിമ പറയുന്നുണ്ട്. ഒരു സാമൂഹികാവബോധം സൃഷ്ടിക്കുക കൂടിയാണ് ഇവിടെ. ഇതിലൂടെയെല്ലാമാണ് ഒരു സാധാരണ കുടുംബത്തിലെ വൈകാരികതലങ്ങളും പേറി ശ്രീജ കടന്നുപോയത്.
മറ്റൊരു ജാതിയിൽപെട്ട യുവാവിനൊപ്പം ശ്രീജ പോകുന്നത് തെറ്റാണെന്ന് ആരും പറയുന്നില്ല. സിനിമ സ്വീകരിക്കപ്പെടുകയാണ്... ശ്രീജയും. എന്നാൽ, യാഥാർഥ്യത്തിലോട്ട് വരുേമ്പാൾ അങ്ങനെയാകണമെന്നില്ല. ഒാരോരുത്തർക്കും സ്വന്തം കാര്യം വരുേമ്പാഴാണ് പ്രതികരണങ്ങൾ വരുക. അത് മാറ്റിയെടുക്കാനാണ് ശ്രമിക്കുന്നത്. കേരളത്തിൽ മാത്രമല്ല, എല്ലായിടത്തും ഇത്തരം ജാതിപ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്, ഇതിലും കൂടുതലായി.
വലിയൊരു ടീമിനൊപ്പം അഭിനയിക്കുേമ്പാൾ
ആശങ്കയില്ലായിരുന്നു. ധൈര്യം നൽകിയത് ഇൗ ടീമാണ്. പോസിറ്റിവ് അന്തരീക്ഷമായിരുന്നു ലൊക്കേഷനിൽ. പിഴവ് പറ്റിയാൽ പോലും ആരും വഴക്കുപറയില്ല. ഒരുപാട് പരിചയസമ്പത്തുള്ളവരാണ് അവരെല്ലാം. തുടക്കക്കാരിയെന്ന നിലയിൽ എല്ലാ പിന്തുണയും നൽകി. ഫഹദിക്കായും സുരാജേട്ടനും അങ്ങനെ എല്ലാവരും. കൂടുതൽ മെച്ചപ്പെടുത്താനായി ഒാരോ രംഗത്തിലും അവർ ശ്രദ്ധനൽകിയിരുന്നു. ഒരു ഷൂട്ടിങ്ങായി തോന്നിയിരുന്നില്ല. വളരെ റിയലിസ്റ്റിക്കായി ജീവിക്കുകയായിരുന്നു.
ആദ്യ സിനിമ മലയാളത്തിൽ
മുംബൈയിലാെണങ്കിലും വീട്ടിൽ എപ്പോഴും മലയാളം സിനിമകളായിരിക്കും വെക്കുക. ചെറുപ്പം മുതൽ ഇത് സ്വാധീനിച്ചിട്ടുണ്ട്. ബംഗാളിലും മലയാളത്തിലുമാണ് കഥാപാത്രങ്ങൾക്ക് പ്രാധാന്യം നൽകി മികച്ച സിനിമകൾ ഇറങ്ങുന്നത്. ബോളിവുഡിലും ഉഡ്താ പഞ്ചാബ്, ലയേസ് ഡയസ് തുടങ്ങിയ ചിത്രങ്ങൾ ഇടക്ക് വരുന്നുണ്ട്. കുറെ സിനിമയിൽ അഭിനയിക്കുക എന്നതിലല്ല, അഭിനയസാധ്യത ലഭിക്കുന്ന ചിത്രങ്ങൾ കിട്ടുകയെന്നതിലാണ് കാര്യം. അത്തരത്തിലുള്ള നല്ല കഥാപാത്രങ്ങൾ മലയാളത്തിൽ പിറക്കുന്നുണ്ട്. ഇേപ്പാൾ മലയാളത്തിൽ നിൽക്കാനാണ് ആഗ്രഹം. ജനങ്ങൾ എന്നെ സ്വീകരിച്ചു. ശ്രീജയെ പോലെ നല്ല കഥാപാത്രങ്ങൾ അവർക്ക് നൽകണം.
‘ശ്രീജ’യിലേക്കുള്ള വഴികൾ
ചമയങ്ങളുടെ ആർഭാടങ്ങളില്ലാത്ത സിനിമയാണിത്. യാഥാർഥ്യങ്ങൾ ചോരാതെ അത് പൂർണതയിലെത്തിക്കുകയായിരുന്നു ഒാരോ കഥാപാത്രവും. സെലക്ട് ആയതിനുശേഷം, മേക്കപ് എല്ലാം ഒഴിവാക്കണമെന്ന് ദിലീഷേട്ടൻ പറഞ്ഞിരുന്നു. ഫേസ് വാഷ്മാത്രമാണ് ചിലപ്പോൾ ഉപയോഗിച്ചിരുന്നത്. മലയാളം നല്ലതുപോെല സംസാരിക്കാൻ ആയിട്ടില്ല. അതിനാൽ നടി സൃന്ദേച്ചി (സൃന്ദ അഷബ്) യായിരുന്നു ശബ്ദം നൽകിയത്. അവർ അത് മനോഹരമായി ചെയ്തിട്ടുമുണ്ട്.
കുടുംബം, പഠനം
പിതാവ് സജയൻ, അമ്മ ബിന്ദു. മുംബൈയിൽ ഇരുവരും ജോലിചെയ്യുന്നു. ചേച്ചി നീതു കൊച്ചിയിൽ മാർക്കറ്റിങ് സ്ഥാപനത്തിൽ മാനേജറാണ്. മാസ് കമ്യൂണിക്കേഷൻ കറസ്പോണ്ടൻറായി ചെയ്യുന്നുണ്ട്. അതിനിടയിലാണ് കൊച്ചിയിൽ മൂന്നു മാസം അഭിനയം പഠിച്ചതും ഇൗ സിനിമയിലേക്ക് എത്തുന്നതും.
പുതിയ സിനിമ
ഇപ്പോൾ ബി. അജിത് കുമാറിെൻറ സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞു. കമ്മട്ടിപ്പാടത്തിന്റെ എഡിറ്ററാണ്. രാജീവ് രവിയാണ് പ്രൊഡക്ഷൻ. ആഗ്രഹങ്ങളായി അങ്ങനെ ഒന്നുമില്ല, പ്രതീക്ഷവെച്ചാലാണ് പ്രശ്നങ്ങൾ...
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.