ലോക്ക്ഡൗൺ കാലത്ത് ടെക്കികൾ വർക്ക് ഫ്രം ഹോമിന്‍റെ പേരിൽ വീട്ടിൽ നെറ്റ്ഫ്ലിക്സും കണ്ട് അടിച്ച് പൊളിക്കുകയാണെന്ന തെറ്റിദ്ധാരണ പൊളിച്ചടുക്കുകയാണ് 'ലോക്ക് ഐ.ടി ഡൗൺ' എന്ന ഷോർട് ഫിലിം. വീട്ടിലെ ഉത്തരവാദിത്തങ്ങളും ഒാഫീസ് ജോലിയുമെല്ലാം ഒരു പോലെ മുന്നോട്ട് കൊണ്ട് പോവാൻ ചക്രശ്വാസം വലിക്കുന്ന ടെക്കികളുടെ ഒരു ദിനമാണ് ചിത്രീകരിച്ചിരിക്കുന്നത്. ഒമ്പത് മിനുട്ട് ദൈർഘ്യമുള്ള സിനിമ നർമ്മത്തിൽ ചാലിച്ച് രസകരമായാണ് അവതരിപ്പിച്ചിരിക്കുന്നത്.
സാമൂഹിക അകല നിർദ്ദേശങ്ങൾ പാലിച്ച് അഭിനേതാക്കൾ അവരോരുടെ ഭാഗങ്ങൾ സ്വയം ചിത്രീകരിക്കുകയാണ് ചെയ്തത്. അനു സൂസൻ ബേബി , സിജോ തോമസ് , രാഹുൽ നായർ , ദിപു ജോൺ , മഞ്ജിത് കമലാസനൻ , ജ്യോതിഷ് നായർ എന്നിവരാണ് പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത് . അഖിൽ സോമനാഥും, അബിഷ് ഫിലിപ്പും ചേർന്നാണ് എഡിറ്റിങ് നിർവഹിച്ചത് .അബി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.