രൺബീർ കപൂറും റിദ്ദിമ കപൂറുമാണ് ദമ്പതികളുടെ മക്കൾ. രൺബീർ പിതാവിൻെറ പാത പിന്തുടർന്ന് നടനായപ്പോൾ റിദ്ദിമ ജ്വല്ലറി ഡിസൈനറാണ്.
കുടുംബത്തോട് വളരെ അടുത്ത സ്നേഹബന്ധം പുലർത്തിപ്പോന്ന വ്യക്തിയായിരുന്നു ഋഷി കപൂർ. ദീപാവലി, ക്രിസ്മസ് തുടങ്ങി എല്ലാ ആഘോഷവേളകളിലും അദ്ദേഹം കുടുംബത്തെ ഒരുമിച്ച് കൂട്ടുമായിരുന്നു.
തൻെറ കുടുംബത്തിൻെറ പഴയകാല ചിത്രങ്ങൾ ആരാധകർക്കായി ഋഷി കപൂർ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുക പതിവായിരുന്നു.
സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം സാമുഹിക, രാഷ്ട്രീയ, സാംസ്കാരിക വിഷയങ്ങളിൽ തന്‍റെ നിലപാട് വ്യക്തമാക്കി.
2000ത്തിന് ശേഷം സഹനടന്‍റെ വേഷത്തിലേക്ക് അദ്ദേഹം ചുവട്മാറി. ഹംതും, നമസ്തേ ലണ്ടൻ, ഡി-ഡേ, അഗ്നീപഥ്, ഫനാ, ലവ് ആജ് കൽ എന്നീ ചിത്രങ്ങളിൽ അതിലുൾപെടും.
2018ൽ 27 വർഷങ്ങൾക്ക് ശേഷം അമിതാബ് ബച്ചനും ഋഷി കപൂറും ‘102 നോട്ടൗട്ട്’ എന്ന ചിത്രത്തിൽ ഒരുമിച്ചഭിനയിച്ചു.
2018ൽ അർബുധബാധിതനായ ഋഷി കപൂർ ന്യൂയോർക്കിൽ ചികിത്സക്ക് വിധേയനായി.
ചികിത്സക്ക് ശേഷം ഇന്ത്യയിൽ തിരിച്ചെത്തിയ താരം ഒരു ചിത്രത്തിൽ അഭിനയിച്ചു.
ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകളെത്തുടർന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഋഷി കപൂർ ഏപ്രിൽ 30 വ്യാഴാഴ്ച അന്തരിച്ചു. മരിക്കുേമ്പാൾ 67 വയസായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.