തിരുവനന്തപുരം: ഏതൊരു അഭിനേത്രിയേയും പോലെ അവാർഡ് ആഗ്രഹിച്ചിരുന്നുവെങ്കിലും ദേശീയ തലത്തിൽ ഏറ്റവും മികച്ച നടിയായി തെരഞ്ഞെടുക്കപ്പെടുമെന്ന് കരുതിയിരുന്നില്ലെന്ന് സുരഭി. ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ഈ സന്ദർഭത്തിൽ കേരളത്തിൽ ഉണ്ടാകാൻ കഴിയാത്തതിൽ വിഷമമുണ്ടെന്നും ഒരു പരിപാടിയിൽ പങ്കെടുക്കാൻ സലാലയിലെത്തിയ സുരഭി പറഞ്ഞു.
ഒരാൾ ഒറ്റക്ക് ഒരു സിനിമ ചുമലിലേറ്റിയ കാഴ്ചയാണ് മിന്നാമിനുങ്ങിലെ അഭിനയത്തിൽ സുരഭി കാഴ്ചവെച്ചതെന്നായിരുന്നു ദേശീയ അവാർഡ് ജൂറിയുടെ ചെയർമാൻ പ്രിയദർശന്‍റെ അഭിപ്രായം. സംസ്ഥാന അവാർഡ് നിർണയത്തിൽ സുരഭിക്ക് അവാർഡ് നൽകാത്തതിൽ പ്രതിഷേധവുമായി പലരും പരസ്യമായിത്തന്നെ രംഗത്തെത്തിയിരുന്നു. സംഗീത സംവിധായകൻ ഔസേപ്പച്ചൻ ഈ അഭിപ്രായം പരസ്യമായിത്തന്നെ പ്രകടിപ്പിച്ചു.
മിന്നാമിനുങ് ദ ഫയര്‍ ഫ്‌ളൈ എന്ന ചിത്രത്തിലെ സുരഭിയുടെ പ്രകടനം ശക്തവും തീവ്രവുമായിരുന്നുവെന്ന് ചിത്രത്തിന് പശ്ചാത്തലസംഗീതം നല്‍കിയ ഓസേപ്പച്ചന്‍ പറയുന്നു. സ്ത്രീ കഥാപാത്രത്തെ കേന്ദ്രീകരിച്ചുള്ള ഈ ചിത്രത്തിന് സുരഭി പ്രത്യേക ജൂറി പരാമര്‍ശത്തിനപ്പുറം മികച്ച നടിക്കുള്ള അവാര്‍ഡ് അര്‍ഹിച്ചിരുന്നുതായി ഔസേപ്പച്ചന്‍ പറഞ്ഞു.
അമൃത ടി.വി.യിലെ ബെസ്റ്റ് ആക്റ്റർ എന്ന റിയാലിറ്റി ഷോയിൽ നേടിയ വിജയത്തിലൂടെയാണു സുരഭി ശ്രദ്ധിക്കപ്പെടുന്നത്. അതിനു ശേഷം ഇരുപതിലേറെ മലയാളചലച്ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. കഥയിലെ രാജകുമാരി എന്ന ടെലിവിഷൻ പരമ്പരയിലും ഏതാനും പരസ്യചിത്രങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുള്ള ചെലിവിഷൻ രംഗത്ത് ശ്രദ്ധേയമായത്മീഡിയാ വൺ ചാനലിൽ പ്രക്ഷേപണം ചെയ്യപ്പെടുന്ന എം80 മൂസ എന്ന ഹാസ്യപരമ്പരയിലൂടെയാണ്. ഇതിലെ പാത്തുമ്മ എന്ന കഥാപാത്രം പ്രേക്ഷകമനസ്സിൽ എപ്പോഴും തങ്ങിനിൽക്കുന്ന കഥാപാത്രമാണ്.
കോഴിക്കോട് ജില്ലയിലെ നരിക്കുനി സ്വദേശിനിയായ സുരഭി വടകര വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നാണ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. കാലടി ശ്രീശങ്കര സർവകലാശാലയിൽ നിന്നും ഭരതനാട്യത്തിൽ ഒന്നാം റാങ്കോടെ ബിരുദവും പിന്നീട് തിയേറ്റർ ആർട്സിൽ ബിരുദാനന്തരബിരുദവും നേടിയിട്ടുണ്ട്. ഛായാഗ്രാഹകൻ വിപിൻ സുധാകറിനെയാണ് വിവാഹം ചെയ്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.