കറുപ്പിലേയും വെളുപ്പിലേയും മരണ ചിത്രങ്ങൾ

ഒരു സിനിമ നിറയെ മരണത്തെ കുത്തിനിറക്കുക എന്നത്​ അത്രമേൽ സ്വാഭാവികമായ രീതിയല്ല. അത്ര എളുപ്പമുള്ളതോ ആകർഷകമായ രീതിയുമല്ലത്​. മരണത്തിൽ നിന്ന്​, മരണ പശ്​ചാത്തലത്തിൽ നിന്ന്​ എന്ത് സർഗാത്മകതയാണ്​ നിർമിക്കാൻ കഴിയുക. കച്ചവടംകൂടി ലക്ഷ്യമിടുന്ന സിനിമയാകു​േമ്പാൾ കാര്യങ്ങൾ പിന്നേയും സങ്കീർണ്ണമാകും. ഇത്തരം വെല്ലുവിളികളെ ഏറ്റെടുക്കുകയും ഒരുപരിധിവരെ അതിൽ വിജയിക്കുകയും ചെയ്​തിരിക്കുന്നു പ്രതിഭാധനനായ സംവിധായകൻ ലിജോ ജോസ്​ പെല്ലിശേരി. ലിജോയുടെ പുതിയ സിനിമയായ ഇൗ മ യൗ പേരിലെന്ന പോ​െല പ്രമേയത്തിലും  വേറിട്ട അസ്​തിത്വമുള്ള സൃഷ്​ടിയാണ്​. ഇൗശോ മറിയം ഒൗസേപ്പേ എന്നതി​​​​െൻറ ചുരുക്കെഴുത്താണ്​ ഇൗ മ യൗ. സിനിമയിലൂടെ സംസ്​ഥാന സർക്കാറിൻറ മികച്ച സംവിധായകനുള്ള പുരസ്​കാരവും ലിജോക്ക്​ ലഭിച്ചിരുന്നു. കരിയറിലെ ആറ്​ സിനിമകളിലും വ്യത്യസ്​തമായ പരീക്ഷണങ്ങൾ ഒരുക്കിയ സംവിധായകൻ കൂടിയാണ്​ ലിജോ. തൊട്ടുമുന്നേയിറങ്ങിയ അങ്കമാലി ഡയറീസി​​​​െൻറ ഛായ പോലുമില്ലാത്ത സിനിമയാണ്​ ഇൗ മ യൗ. എല്ലാ സിനിമകളിലും തുടരുന്ന സംഗീത പരീക്ഷണങ്ങൾ ഇവിടേയും സംവിധായകൻ തുടരുന്നുണ്ട്. 

ചെമ്പൻ വിനോദ്​ ജോസ്​, വിനായകൻ, കൈനഗിരി തങ്കരാജ്്, ദിലീഷ്​ പോത്തൻ, പൗളി വത്സൻ തുടങ്ങിയവരാണ്​ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്​. വാവച്ചൻ എന്നയാളുടെ മരണവും അതേ തുടർന്നുള്ള കുറച്ച്​ മണിക്കൂറുമാണ്​ സിനിമയുടെ പ്രമേയം. നിയതമായ കഥ​യൊ കയറ്റിറക്കങ്ങളൊ സിനിമക്ക്​ പറയാനാകില്ല. ചില സന്ദർഭങ്ങളിൽ ചിരിക്കണോ കരയണോ എന്ന സമസ്യയിലേക്ക്​ കാണികൾ എത്തു​ന്നുണ്ട്​. പി.എഫ്​ മാത്യൂസ്​ എന്ന തഴക്കവും പഴക്കവുമുള്ള എഴുത്തുകാര​നാണ്​ ഇൗ മ യൗ വിന്​ എഴുത്ത്​ ജോലികൾ നിർവ്വഹിച്ചിരിക്കുന്നത്​. കടലോര ഗ്രാമത്തിൽ കൃസ്​ത്യൻ പശ്​ചാത്തലത്തിലാണ്​ സിനിമയുടെ നിൽപ്പ്. ഒരുപക്ഷെ ഇതല്ലാതെ മറ്റൊരു പശ്​ച്ചാത്തലം സിനിമക്ക്​ ഒരിക്കലും സാധ്യമാകില്ലായിരുന്നു. പശ്​ചാത്തലത്തിൽ നിന്ന്​ അടർത്തിയെടുത്താൽ ഒരിക്കലും നിലനിൽക്കാനാകാത്ത സൃഷ്​ടികൂടിയാണ്​ ഇൗ മ യൗ. പതിവുപോലെ ചെമ്പൻ വിനോദും വിനായകനുമൊക്കെ തകർത്ത്​ അഭിനയിച്ചിട്ടുണ്ട്​. പൗളി വത്സന്​ മികച്ച സഹനടിക്കുള്ള പുരസ്​കാരവും സിനിമയിലൂടെ ലഭിച്ചിരുന്നു. അത്ര ദൃശ്യമല്ലെങ്കിലും സിനിമയിലുടനീളം ശവമായി അഭിനയിച്ച കൈനഗിരി തങ്കരാജും മോശമല്ലാത്ത കയ്യടി അർഹിക്കുന്നുണ്ട്​. 

മരണമെന്നും മനുഷ്യനെ ഭ്രമിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്​തിരുന്നു. ഇൗ ലോകത്തിലെ ഏറ്റവും വിചിത്രമായ കാര്യം എപ്പോൾ വേണമെങ്കിലും മരിക്കുമെന്നറിഞ്ഞിട്ടും ആർത്തിയോടെ പരസ്​പരം പോരാടി ജീവിക്കുന്ന മനുഷ്യനാണെന്ന്​ പറഞ്ഞത്​ മഹാഭാരതത്തിലെ യുധിഷ്​ടിരനാണ്​. സിനിമയിൽ വാവച്ചനാശാ​​​​െൻറ മരണം അത്ര ആകസ്​മികമായിരുന്നില്ല. നല്ല പ്രായമായ മനുഷ്യനാണ്​ വാവച്ചൻ. തന്നിഷ്​ടത്തോടെ ജീവിച്ച്​, തിന്നും കുടിച്ചം തന്നെയാണദ്ദേഹം മരിക്കുന്നതും. പക്ഷെ എല്ലാ മരണവും സൃഷ്​ടിക്കുന്ന ശൂന്യത വലുതാണ്​. എന്നാലാ ശൂന്യത എളുപ്പത്തിൽ നികത്തപ്പെടുകയും ചെയ്യും. മരണത്തി​​​​െൻറ ഇൗ അസാധാരണ യുക്​തിവിചാരം സിനിമയിലുടനീളം കാണാം. രണ്ട്​ മണിക്കൂറാണ്​ സിനിമയുടെ ദൈർഘ്യം. എളുപ്പത്തിൽ തീർന്നുപോകുന്ന ആദ്യ പകുതിയും സംഘർഷ ഭരിതമായ രണ്ടാം ഭാഗവും സിനിമയുടെ കാഴ്​ച്ച​ അനായാസമാക്കുന്നുണ്ട്​. മരണ മുഖത്തിലും കാണുന്ന മനുഷ്യ​​​​െൻറ പെരുമ നടിക്കലും ആർത്തിയും പകയുമെല്ലാം ഇൗ മ യൗവിൽ വന്നുപോകുന്നുണ്ട്​. നല്ല കറുത്ത ഹാസ്യം കട്ടപിടിച്ച ഇരുട്ടിൽ കണ്ട അനുഭവമാണ്​ കാണിക്ക്​ ലഭിക്കുന്നത്​. 

പൗരോഹിത്യത്തി​​​​െൻറ ദാക്ഷണ്യമില്ലായ്​മയും കാർക്കശ്യവും ക്രൂരവും നീചവുമാണെന്നും​ സിനിമ പറയുന്നുണ്ട്​. ഒരു പകുതിയിൽ രാത്രിയുടേയും അടുത്തതിൽ മഴയുടേയും പശ്​ചാത്തലമാണ്​ സിനിമക്ക്​ സ്വീകരിച്ചിരിക്കുന്നത്​. തീവ്രാനുഭവങ്ങൾ പറയാൻ യോജിച്ച്​ പരിസരമെന്ന നിലക്ക്​ ഇത്​ ഇൗ മ യൗവിനോട്​ ഏറെ ചേർന്ന നിൽക്കുന്നു. സിനിമയുടെ സംഗീതം പ്രശാന്ത്​ പിള്ളയും കാമറ ഷൈജു ഖാലിദുമാണ്​ നിർവ്വഹിച്ചിരിക്കുന്നത്​. ത​​​​െൻറ സിനിമക്കാവശ്യമായവരെ തെഞ്ഞെടുക്കാനുള്ള സംവിധായക​​​​െൻറ മിടുക്കും ഇവിടെ കാണാനാകും. ലിജോ ത​​​​െൻറ സിനിമകളിലുടനീളം ഉപയോഗിച്ച വ്യത്യസ്​തനായ സംഗീതകാരനാണ്​ പ്രശാന്ത്​ പിള്ള. ഇ മ യൗവിലെത്തു​േമ്പാഴും ലിജോ^പ്രശാന്ത്​ ​ജോഡി തിളക്കമുള്ളതായി തന്നെ നിലനിൽക്കുന്നു.

Tags:    
News Summary - Ee.Ma.Yau Review-Movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.