സിനിമകളിലൂടെ വിഷംവമിപ്പിച്ചിരുന്ന വലതുപക്ഷ കലാകാരന്മാർ ഇപ്പോൾ കളംനിറഞ്ഞാടുന്നത് വെബ് സീരീസുകളിലാണ്. കണ്ടതും കേട്ടതും ഉൗഹങ്ങളും വെച്ച് ചുെട്ടടുക്കുന്ന കഥയും കഥാപാത്രങ്ങളുമായി അവർ വെബ് ലോകങ്ങളിൽ അഴിഞ്ഞാടുകയാണ്. ആമസോൺ പ്രൈമിൽ സംേപ്രക്ഷണം ചെയ്ത ഫാമിലി മാൻ എന്ന വെബ് സീരീസ് ഇത്തരം ഗണത്തിൽപെടുത്താവുന്ന ഒന്നാന്തരമൊരു ഉൽപ്പന്നമാണ്.
രാജ് നിധിമോറു, കൃഷ്ണ.ഡി.കെ എന്നിവരാണ് ഫാമിലി മാെൻറ എഴുത്തുജോലികൾ നിർവഹിച്ചിരിക്കുന്നത്. സീരീസ് തുടങ്ങുേമ്പാൾതന്നെ എഴുതിക്കാണിക്കുന്ന ഒരു വാചകം നിങ്ങളുടെ ശ്രദ്ധ ആകർഷിക്കും. ‘ഇൻസ്പയേർഡ് ഫ്രം ഡെയ്ലി ന്യൂസ്’എന്നതാണാ വാചകം. വാർത്തകൾകണ്ട് എഴുതിയുണ്ടാക്കിയ സീരീസാണിതെന്നാണ് സൃഷ്ടാക്കൾതന്നെ അവകാശപ്പെടുന്നത്.
വാർത്തകളിൽ അധികവും എവിടെ നിന്നാണ് വരുന്നതെന്ന് അന്വേഷിച്ചാൽ ഇൗ സീരീസ് ഇത്ര അബദ്ധജഢിലമായതിലുള്ള അദ്ഭുതം ഇല്ലാതാകും. തീവ്രവാദ വാർത്തകൾ പടച്ചുണ്ടാക്കുന്നത് രഹസ്യാന്വേഷണ വിഭാഗങ്ങളാണെന്നത് പരസ്യമായ രഹസ്യമാണ്. അതിനെ ആശ്രയിച്ച് ഒരു തിരനാടകം എഴുതിയുണ്ടാക്കിയാൽ എത്രമാത്രം പരിഹാസ്യമാകുമെന്നറിയാൻ ഫാമിലി മാൻ കണ്ടാൽ മതി.
ഇന്ത്യൻജെയിംസ് ബോണ്ട്
ശ്രീകാന്ത് തിവാരിയെന്ന ടാസ്ക് ഉദ്യോഗസ്ഥനാണ് ഫാമിലിമാനിലെ നായകൻ. ടാസ്ക് എന്നാൽ ‘ത്രെറ്റ് അനാലിസിസ് ആൻഡ് സർവെലൻസ് സെൽ’. നാഷനൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി അഥവാ എൻ.െഎ.എയുടെ ബി ടീമാണിത്. രാജ്യത്തിനുനേരേ ഉണ്ടാകുന്ന തീവ്രവാദ ആക്രമണങ്ങൾ നടക്കുന്നതിനുമുമ്പ് കണ്ടുപിടിച്ച് നിർവവീര്യമാക്കുകയാണ് ടാസ്കിെൻറ ദൗത്യം. ശ്രീകാന്ത് തിവാരി ഇവിടെ സീനിയർ അനലിസ്റ്റ് എന്ന തസ്തികയിലാണ് ജോലി ചെയ്യുന്നത്.
ജീവിതത്തിൽ ദ്വന്ദ്വ വ്യക്തിത്വത്തിന് ഉടമയാണിയാൾ. ഒരുവശത്ത് കുടുംബജീവിതം നയിക്കുകയും മറുവശത്ത് നിഗൂഢമായ ചാരെൻറ റോൾ നിർവഹിക്കുകയും ചെയ്യുന്നു. ഭാര്യയും രണ്ട് മക്കളും അടങ്ങുന്നതാണ് ഇയാളുടെ കുടുംബം. ഭാര്യ കോളേജ് അധ്യാപികയാണ്. കുടുംബാംഗങ്ങൾക്ക് ഇദ്ദേഹം ചെയ്യുന്ന ധീരപ്രവർത്തനങ്ങളെപറ്റി അറിവില്ല. എപ്പോഴും പൂട്ടി സൂക്ഷിക്കുന്ന ഒരു മുറിയിലാണ് അദ്ദേഹം തെൻറ രഹസ്യങ്ങൾ സൂക്ഷിച്ചിരിക്കുന്നത്.
പഴകിയതും സ്റ്റാർട്ടിങ്ങ് ട്രബിൾ ഉള്ളതുമായ ഒരു കാറിലാണ് ശ്രീകാന്ത് സഞ്ചരിക്കുന്നത്. ഒാഫീസ് ക്ലർക്കെന്നാണ് ജോലിയെപറ്റി ഭാര്യയോടും ബന്ധുക്കളോടും പറഞ്ഞിരിക്കുന്നത്. ശ്രീകാന്ത് തിവാരിയായി നടൻ മനോജ് ബാജ്പേയിയും ഭാര്യ സുചിത്രയായി പ്രിയമണിയും അഭിനയിച്ചിരിക്കുന്നു. സുചിത്രയെ തമിഴ്നാട്ടുകാരിയായാണ് അവതരിപ്പിച്ചിരിക്കുന്നത്.
അൽ ക്വാതിൽ എന്ന മലയാളി ഭീകരൻ
സീരീസ് തുടങ്ങുന്നത് ബോട്ടിൽ ഇന്ത്യയിലേക്ക് കടക്കാൻ വരുന്ന മൂന്ന് ഭീകരർ പിടിയിലാകുന്നതോടെയാണ്. രസകരമായ കാര്യം ഇൗ മൂന്ന് ഭീകരരും മലയാളികളാണെന്നതാണ്. ഇവർ വെറും ഭീകരരൊന്നുമല്ല. നല്ല ഒന്നാന്തരം െഎസിസ് ഭീകരരാണ്. വാർത്തകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് എഴുതുന്നതുകൊണ്ടാകാം കേരളവും െഎസിസും ഇടമുറിയാതെ സീരീസിൽ കടന്നുവരുന്നുണ്ട്. ഇതിലൊരാൾ മൂസ എന്ന് പേരുള്ള ചെറുപ്പക്കാരനാണ്. ഇയാൾ കെമിക്കൽ എഞ്ചിനീയറാണ്.
നടൻ നീരജ് മാധവാണ് ഇൗ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഇയാൾ െഎസിസിനെപോലും ഞെട്ടിച്ച രാസായുധ വിദഗ്ധനാണ്. െഎസിസിൽ ഇയാൾ അറിയപ്പെടുന്നത് അൽ കാത്തിൽ അഥവാ മരണദൂതനെന്നാണ്. ഇന്ത്യൻ ഭീകരന്മാർക്കിയാൾ ‘ചേട്ടൻ’എന്നറിയപ്പെടുന്ന മലയാളിയാണ്. സംഘപരിവാർ നടത്തുന്ന കേരള വിരുദ്ധ പ്രചാവേലകൾ എങ്ങിനെയാണ് ഉത്തരേന്ത്യയെ സ്വാധീനിക്കുന്നതെന്നതിെൻറ ഉത്തമോദാഹരണമാണ് അൽ ക്വാത്തിൽ എന്ന ഭീകരെൻറ കഥാപാത്ര നിർമിതി. ടാസ്കിന് കൈമാറുന്ന ഭീകരർ രക്ഷപ്പെടുന്നതും പിന്നീടിവരെ പിടികൂടാനും തീവ്രവദ ആക്രമണങ്ങൾ തടയാനുമുള്ള ശ്രീകാന്തിെൻറ ശ്രമങ്ങളുമാണ് ഫാമിലി മാെൻറ കഥ.
ദ ഗ്രേറ്റ് ഇന്ത്യൻ ബാലൻസിങ്ങ് ആക്ട്
ഫാമിലി മാനിൽ അണിയറക്കാർ ചില തൂക്കമൊപ്പിക്കലുകൾക്ക് ശ്രമിച്ചിട്ടുണ്ട്. തീവ്രവാദകളെന്ന് പറഞ്ഞ് ചില മുസ്ലിം ചെറുപ്പക്കാരെ വെടിവച്ചുകൊല്ലുന്നതും അവരെ ഏറ്റുമുട്ടലിലാണ് കൊലപ്പെടുത്തിയതെന്ന് കള്ളം പറയുന്നതും മറ്റുമൊക്കെ ഇടക്ക് പറഞ്ഞുപോകുന്നുണ്ട്. ഗോ രക്ഷയുടെ പേരിൽ നടക്കുന്ന കൊലപാതകങ്ങൾ ആളുകളെ തീവ്രവാദത്തിലേക്ക് തള്ളിവിടുന്നതായും ഫാമിലി മാൻ പറയുന്നു. പക്ഷെ ഇത്തരം സമീകരണങ്ങൾ പൊടിക്ക് പറഞ്ഞുപോകുന്നെന്നല്ലാതെ അതിനെ രാഷ്ട്രീയമായി പ്രശ്നവത്കരിക്കാനുള്ള ആർജ്ജവം അണിയറക്കാർക്ക് ഉണ്ടായില്ല.
നല്ല കാര്യങ്ങൾക്കിടക്ക് നടക്കുന്ന ചില അബദ്ധങ്ങൾ മാത്രമാണ് ഇത്തരം കൊലപാതകങ്ങളെന്നും രാജ്യരക്ഷയെന്ന വലിയലക്ഷ്യത്തിലേക്ക് മുന്നേറുേമ്പാൾ അതത്ര കാര്യമാക്കേണ്ടതില്ലെന്നും ഫാമിലി മാൻ പറയുന്നു. ഇനിയുള്ളത് ചില സ്ഥിരം നമ്പരുകളാണ്. കശ്മീർ, പാകിസ്ഥാൻ, െഎ.എസ്.െഎ തുടങ്ങിയ ജനപ്രിയ ചേരുവകളും ധാരാളമായി സീരീസിൽ ചേർത്തിട്ടുണ്ട്.
ഇന്ത്യൻ മധ്യവർഗത്തിന് ആസ്വദിച്ച് കാണാൻ പാകത്തിനൊരുക്കിയ വെബ്സീരീസാണ് ഫാമിലി മാൻ. ജാതിയിൽ ഉയർന്ന, സുരക്ഷയിൽ ആശങ്കപ്പെടുന്ന, മുസ്ലിം ദളിത് സ്വത്വങ്ങളെ നുഴഞ്ഞുകയറ്റക്കാരായി കാണുന്ന ഇൗ വിഭാഗം എഴുന്നേറ്റ് നിന്ന് കയ്യടിക്കുമെന്ന പ്രതീക്ഷയായിരിക്കും ഇത്തരമൊരു സൃഷ്ടി നടത്താൻ അണിയറക്കാരെ പ്രേരിപ്പിച്ചിട്ടുണ്ടാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.