ഒട്ടും അഡാറല്ലാത്തൊരു ലൗ സ്​റ്റോറി

സിനിമ റിലീസാകുന്നതിനു മു​േമ്പ അതിൽ അഭിനയിച്ചവരുടെ തലവര മാറ്റിവരച്ച ‘മാണിക്യ മലരായ പുവി... ’ ട്രെൻഡിങ് ആയിരുന്നു കഴിഞ്ഞ ഒരു വർഷം ഒട്ടുമുക്കാലും. പാട്ടു തീർത്ത ഓളത്തിൽ സെലിബ്രിറ്റികൾ ആയിമാറിയ പ്രിയ വാര ്യരും റോഷനും മാത്രമല്ല പ്രവാചകന്‍െറയും ഖദീജയുടെയും പ്രണയം വർണിക്കുന്ന മൂന്ന് പതിറ്റാണ്ടിന്‍െറ സുപരിചിത ഗാന ം കൂടിയാണ് ഒന്നിരുട്ടി വെളുത്തപ്പോൾ താരങ്ങളായി മാറിയത്​. എന്നാൽ, മതവികാരം വ്രണപ്പെടുത്തിയതായി ആരോപിച്ച്​ ഇ ന്ത്യൻ ശിക്ഷാനിയമത്തിലെ 295 എ വകുപ്പ് പ്രകാരം ഹൈദരാബാദിൽ ചിലർ കേസിന് പോയപ്പോൾ വിവാദങ്ങളുടെ ​ട്രാക്കിലും സിനിമ കയറി.

അങ്ങനെ പ്രിയ വാര്യരുടെ കണ്ണിറുക്കി ചിരിക്ക്​ കാര്യമുണ്ടായി. 2018 ൽ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക് കാർ തിരഞ്ഞ വ്യക്തി എന്ന പ്രിയയുടെ നേട്ടവും പിന്നാലെ എത്തിയ ചിത്രത്തിന്‍റെ ടീസറും, കളർഫുൾ പശ്ചാത്തലത്തിൽ യുവ താരങ്ങളുടെ ത്രസിപ്പിക്കുന്ന നൃത്തച്ചുവടുകളുമായി ഫ്രീക്ക് പെണ് ഗാനവും കൂടി വന്നപ്പോൾ ഒരു വർഷം പ്രതീക്ഷകളുടെ തുമ്പത്ത് കൂടിയായിരുന്നു ‘അഡാറ്​ ലൗവി’ന്‍െറ സഞ്ചാരം. പ്ലസ്ടു സ്കൂള്‍ പശ്ചാത്തലത്തില്‍ പറയുന്ന ചിത്രമായ ‘അഡാ ര്‍ ലൗ’ ആദ്യ ചിത്രമായ ‘ഹാപ്പി വെഡിങ്’, ‘ചങ്ക്സ്’ എന്നിവയില്‍ നിന്നും വ്യത്യസ്തമായി മുഴുവന്‍ സമയം സ്‌കൂൾ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്നതിനെ കുറിച്ച്​ സംവിധായകൻ ഒമർ ലുലു വാചാലനായിരുന്നു. സിനിമയും കടന്ന്, സ്ത്രീ വിരുദ്ധതയും വംശീയ വെറിയും കൊണ്ടാടുന്ന എഫ്.എഫ്.സി ഗ്രൂപ്പിൽ ഒമര്‍ തന്‍െറ സിനിമയിലെ നായികമാരെ പറ്റിവരെ മോശം കമന്റുകള്‍ ഇടുന്നു എന്ന് ചൂണ്ടിക്കാട്ടി ഡെക്കാന്‍ ക്രോണിക്കിൾ നൽകിയ ലേഖനം കൂടിയായപ്പോൾ ‘അഡാർ ലൗ’ സ്ത്രീ ശരീരങ്ങളെ എങ്ങനെ ആവിഷ്​കരിക്കുന്നു എന്നറിയാനും പ്രേക്ഷകർക്ക്​ ആകാംക്ഷയുണ്ടായിരുന്നു.

ഏതായാലും കാത്തിരിപ്പിനൊടുവിൽ ഫെബ്രുവരി 14ന്​ പ്രണയദിനത്തിൽ ‘അഡാർ ലൗ’ വന്നു. അതും തമിഴിലും തെലുങ്കിലും ‘ലൗവേഴ്‌സ് ഡേ’, കന്നഡയിൽ ‘കിറുക്ക് ലൗ സ്റ്റോറി’ എന്നിങ്ങനെ മൊഴിമാറ്റിയുമാണ്​ വന്നത്​. റിലീസ്​ ദിവസം രാവിലെ പത്തുമണിക്ക് കാർണിവൽ സിനിമാസിന്‍റെ എ‌ല്ലാ തിയറ്ററുകളിലും, തൃശൂർ ഐനോക്​സിലും കപ്പിൾ ഷോ പോലും ഒരുക്കി വെച്ചാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.

തള്ളിത്തള്ളി കൊണ്ടു വന്ന്​ നിലത്തിട്ട്​ പൊട്ടിച്ച ഒരു പളുങ്ക്​ ഗോപുരമായിരുന്നു ഇൗ ‘അഡാറ്​...’ സിനിമ എന്ന തരിപ്പ്​ ഇപ്പോഴും പോയിട്ടില്ല. പണ്ട്​ ‘ലജ്ജാവതിയേ ...’ എന്ന ജാസി ഗിഫ്​റ്റി​​െൻറ ഒരൊറ്റ പാട്ടിന്‍െറ ബലത്തിൽ മാത്രം വിജയിച്ച സിനിമയാണ്​ ‘ഫോർ ദ പീപ്പിൾ’. പക്ഷേ, പടം പൊട്ടയായിരുന്നു. ഏതാണ്ട്​ അതേ അവസ്​ഥയാണ്​ സാരംഗ് ജയപ്രകാശിന്റെയും, ലിജോ പനഡാന്റെയും കെട്ടുറപ്പില്ലാത്ത തിരക്കഥയിൽ നിന്നും, കഥയില്ലായ്മയിൽ നിന്നും ഉണ്ടായ ഇൗ സിനിമ. അന്ന്​ പടം വിജയിപ്പിക്കാൻ അതുവരെ പരിചയമില്ലാത്ത ജാസി ഗിഫ്​റ്റിന്‍െറ ആ ശബ്​ദം മതിയായിരുന്നു. സൂപ്പർ താരങ്ങൾക്കു പോലും രക്ഷയില്ലാത്ത ഇൗ കാലത്ത്​ അതൊന്നും പോരെന്ന്​ ഒമർ ലുലുവിന്​ ആരാണ്​ ഒന്ന​ു പറഞ്ഞുകൊടുക്കുക..?

പ്ലസ് വൺ ക്ലാസ്സിലെ ആദ്യ ദിനത്തിൽ നിന്നു തുടങ്ങുന്ന സിനിമ മിനിറ്റുകൾക്കുള്ളിൽ തന്നെ തുറുപ്പു ചീട്ടായ ‘മാണിക്യമലരായ പൂവി’യിലേക്ക്​ പ്രേക്ഷകരെ തള്ളി വീഴ്​ത്തുകയാണ്​. ഉടൻ നായക കഥാപാത്രമായ റോഷൻ, പ്രിയ വാര്യരെ കാണുന്നു. പതിവു പോലെ അങ്ങ്​ ഇഷ്ടപ്പെടുന്നു. (ഭാഗ്യത്തിന്​ സിനിമയിൽ രണ്ടു പേരുടെയും പേരുകളും ഇതുതന്നെയാണ്​) സിനിമയുടെ പേരു പോലെ തന്നെ കഥയുടെ ഉള്ളടക്കത്തിലും ആകെ മൊത്തം പ്രണയം പറഞ്ഞു ഫലിപ്പിക്കാനാണ്​ ശ്രമിച്ചിരിക്കുന്നത്. പ്രിയയെ പ്രണയത്തിൽ അകപ്പെടുത്താൻ ശ്രമിക്കുന്ന റോഷനും, റോഷനെ അതിനായി സഹായിക്കുന്ന സുഹൃത്ത് ഗാഥയും (നൂറിൻ ഷെരീഫ് ആണ് ഗാഥയായി എത്തുന്നത്), ഒടുവിൽ റോഷനുമായി പ്രണയത്തിൽ അകപ്പെടുന്ന പ്രിയയും ശേഷം കടന്നുവരുന്ന പ്രണയനഷ്​ടവും ത്രികോണ പ്രണയവും ഒക്കെയായി യാതൊരുവിധ പുതുമകളും ഇല്ലാതെ ആവുന്നിടത്തോളം പ്രേക്ഷകരെ ബോറടിപ്പിച്ചു കൊണ്ടുതന്നെയാണ് സിനിമ മുൻപോട്ടു പോകുന്നത്.

പ്രണയമെന്നും സൗഹൃദമെന്നുമൊക്കെ പറയാൻ ശ്രമിക്കുന്നുണ്ടെങ്കിലും ആദ്യപകുതിയിൽ അതൊന്നും വേണ്ടവിധത്തിൽ പ്രേക്ഷകരിലേക്ക്​ ഏശുന്നതേയില്ല. അനവസരത്തിൽ കുത്തിക്കയറ്റുന്ന ഗാനരംഗങ്ങൾ അരോചകമാണ്​. രണ്ടാം പകുതി എത്തുമ്പോൾ ഒരു ചെറിയ പ്രതീക്ഷയൊക്കെ ​േതാന്നുന്നതിനാൽ സിനിമ മുന്നോട്ട്​ പോകുന്നുണ്ട്​. പ്ലസ്ടു സ്കൂള്‍ ജീവിതത്തിലെ ത്രികോണ പ്രണയമാണ്​ ചിത്രം പറയുന്നത്. കഥയില്‍ പുതുമയൊന്നുമില്ല. സ്കൂള്‍ വാട്സ്‌ആപ്പ് ഗ്രുപ്പിലേക്ക് റോഷന്റെ ഫോണില്‍ നിന്ന് അറിയാതെ പോകുന്ന അശ്ലീല ക്ലിപ്പുകളെ തുടര്‍ന്ന് പ്രിയയും റോഷനും തമ്മില്‍ പിണങ്ങുന്നതോടെ പ്രണയം അടുത്ത ഘട്ടത്തിലേക്ക്​ എത്തും. ഗസ്റ്റ് റോൾ മാത്രമായിരുന്ന പ്രിയ വാര്യരെ നായികയാകാൻ വേണ്ടി വെട്ടിപ്പൊളിച്ച തിരക്കഥ അവിയൽ പരുവത്തിൽ ആയതുകൊണ്ടായിരിക്കാം കുട്ടികൾക്കിടയിലെ സൗഹൃദവും, അദ്ധ്യാപകരുടെ അബദ്ധ തമാശകളും പ്രണയവും ഒക്കെയായി ഏന്തിവലിഞ്ഞ്​ അതുവഴിയിതുവഴി സിനിമയങ്ങനെ പോകുന്നു.

ഇടയ്​ക്ക്​ ആരെങ്കിലുമൊക്കെ ഒന്ന്​ കൈയടിച്ചോ​െട്ട എന്നു കരുതിയാവാം കലാഭൻ മണിയുടെ പാട്ടുകളും പ്രളയക്കെടുതിയിൽ രക്ഷിച്ച മത്സ്യത്തൊഴിലാളികളെ ഏറ്റു പിടിച്ച്​ അപ്പൻ റോളിലെത്തിയ സലിംകുമാറും വിദ്യാർത്ഥികളെ പിന്തുണയ്ക്കുന്ന പി.ടി സാറും പ്രത്യുൽപാദനത്തിന്റെ പാഠഭാഗം വിട്ടുകളയുന്ന ബയോളജി അധ്യാപികയും കിട്ടുന്ന ഒഴിവു സമയത്തെല്ലാം ക്ലാസിൽ കയറി വരുന്ന കണക്ക് അധ്യാപകനും ഒക്കെ ചേർന്ന്​ സകലമാന മാർക്കറ്റിങ് തന്ത്രവും, സോഷ്യൽ മീഡിയ ട്രോളുകളുടെ ഹാസ്യം നിറഞ്ഞ രീതിയിൽ ഉള്ള ദൃശ്യാവിഷ്കാരവും നടത്തിയാണ്​ സംവിധായകൻ പടത്തെ രക്ഷപ്പെടുത്തിയെടുക്കാൻ നോക്കുന്നത്​.

സിനിമയിൽ വ്യത്യസ്​ത കൊണ്ടുവരാനായി നടത്തുന്ന ചില ശ്രമങ്ങളിൽ ബയോളജി ടീച്ചറുടെ അനാട്ടമിയെ കുറിച്ചു പറയുന്ന സ്ത്രീവിരുദ്ധത തിരുകി കയറ്റി നോക്കുന്നുണ്ട്​. ക്ലീഷെ തമാശകൾ കുത്തിനിറച്ച്​ അവസാനം അങ്ങേയറ്റം അതൃപ്തികരമായ ഒരു ക്ലൈമാക്സിൽ ഫുൾ സ്​റ്റോപ്പിട്ട്​ ദീർഘനിശ്വാസം വിടുന്നു. ഒരു ഷോർട്ട്​ ഫിലിമിൽ പറയാവുന്ന കാര്യങ്ങളാണ്​ പരസ്പരബന്ധമില്ലാത്ത രംഗങ്ങളും, ഏച്ചുകെട്ടിയ സീനുകളുമായി വലിച്ചു നീട്ടിയിരിക്കുന്നത്​. ഒട്ടും അഡാറല്ല, ഇൗ ലൗ സ്​റ്റോറി എന്ന്​ പ്രേക്ഷകർ മുഷിപ്പോടെ പറഞ്ഞുപോകും. പ്രിയ പ്രകാശ് വാര്യർ, വൈശാഖ് പവനൻ, റോഷൻ അബ്ദുൽ റഉൗഫ്, നൂറിൻ ഷെരീഫ്, റോഷ്ന ആൻ റോയ്, മിഷേൽ ആൻ ഡാനിയൽ, അൽത്താഫ് സലിം, അനീഷ് ജി. മേനോൻ, അരുൺ കെ. കുമാർ എന്നിങ്ങനെ യുവതാര നിരകൾ ഒന്നിക്കുമ്പോൾ പ്രേക്ഷകരുടെ സകല പ്രതീക്ഷകളെയും തെറ്റിച്ചുകൊണ്ട് ഒട്ടും മികച്ചതല്ലാത്ത അഭിനയമാണ്​ പ്രിയ വാര്യർ കാഴ്ചവെച്ചത്. കണ്ണിറുക്കലിൻറത്ര എളുപ്പമല്ല മുഴുനീള അഭിനയമെന്ന് പ്രിയ വാര്യർ തിരിച്ചറിഞ്ഞാൽ നല്ലത്​. എന്നാൽ ചിത്രത്തിലെ മറ്റൊരു നായികയായ നൂറിന്‍ ഷെറിന്റെ അഭിനയം കൈയടി അര്‍ഹിക്കുന്നുണ്ട്​. അതുകൊണ്ടുതന്നെ റോഷൻ, നൂറിന്റെ സഹായത്തോടെ പതറാതെ പിടിച്ചുനിന്നു എന്ന് വേണം പറയാൻ.

അധ്യാപകനായി എത്തിയ ഹരീഷ് കണാരന് ഇതുവരെയും ചെയ്ത സിനിമകളിൽ നിന്നും വ്യത്യസ്തമായി ഒന്നും ചെയ്യാനില്ല. ആകെ മൊത്തം സിനിമയെ എടുത്തു പരിശോധിച്ചാൽ സിനു സിദ്ധാര്‍ത്ഥിന്റെ ക്യാമറയും അച്ചു വിജയന്റെ എഡിറ്റിംഗും ഷാൻ റഹ്മാൻ വിനീത് കൂട്ടുകെട്ടിലെ ‘മാണിക്യമലരായ പൂവി..’ എന്ന ഗാനവും തരക്കേടില്ലാതെ നിന്നു എന്നു പറയാം. വെറും മാർക്കറ്റിങ്ങും തള്ളും കൊണ്ട്​ മാത്രം സിനിമ വിജയിക്കില്ലെന്ന്​ ‘ഒടിയനി’ൽ കൊണ്ടറിഞ്ഞതാണ്​. ഇപ്പോൾ ‘അഡാർ ലൗ’വും ആ പട്ടികയിലായി. പ്രേക്ഷകനെ കണ്ണിറുക്കി വീ​​ഴ്​ത്താമെന്ന്​ വിചാരിച്ച സംവിധായകനാണ്​ തെറ്റിയത്.

Tags:    
News Summary - Film Review of Oru Adaar Love - Movie review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.