കൂടെയുണ്ട്​, എന്നും എപ്പോഴും-Review

മനുഷ്യൻ ഏറ്റവും ഭയപ്പെടുന്നത്​ ഏകാന്തതയാണ്​. ഒറ്റക്കാണെന്ന്​ തോന്നു​േമ്പാഴൊക്കെ അവൻ അസ്വസ്​ഥനാകും. ഒറ്റക്കിരിക്കണമെന്ന്​ വാശിപിടിക്കുന്നവർ ആരെങ്കിലും വന്നെ​​​​​​​​​െൻറ അടുത്തിരുന്നെങ്കിൽ എന്ന മോഹമുള്ളവരാണ്​​.  അജ്ഞലി മേനോൻ ചിത്രം  കൂടെയും ഒറ്റക്കായിപ്പോകുന്നൊരു മനുഷ്യ​​​​​​​​​െൻറ കഥയാണ് പറയുന്നത്. ജോഷ്വാ എന്നാണവ​​െൻറ പേര്​. 15ാം വയസിലാണവനൊരു കുഞ്ഞനുജത്തിയെ കിട്ടുന്നത്​. അവളുടെ വരവ്​ അവ​​​​​​​​​െൻറ ജീവിതത്തെ കീഴ്​മേൽ മറിക്കുന്നു. ആദ്യം അലൗകികമായ സന്തോഷമായും പതിയെ ദുരന്തമായും അനുജത്തി അവനെ വേട്ടയാടുന്നു. അവസാനം അവളിലൂടെ സംസ്​കരിക്കപ്പെടു​േമ്പാഴാണവൻ വിശുദ്ധനാകുന്നത്​. 

ബാംഗളൂർ ഡെയ്‌സ്‌ പുറത്തിറങ്ങി​ നാല്​ വർഷത്തെ ഇടവേളക്ക്​ ശേഷമാണ്​ അഞ്​ജലി മേനോൻ കൂടെയുമാ​യെത്തുന്നത്​. മികച്ച തയ്യാറെടുപ്പും ആഴത്തിലുള്ള ചിന്തയും കൂടെയ്​ക്കായി സംവിധായിക വിനിയോഗിച്ചിട്ടുണ്ട്​. മറാത്തി എഴുത്തുകാരനും സംവിധായകനുമായ സച്ചിൻ കുന്ദൽക്കറുടെ കഥയെ​ അടിസ്ഥാനമാക്കിയാണ്​ കൂടെ  ഒരുക്കിയിരിക്കുന്ന അസാധാരണത്വം നിറഞ്ഞ കഥയാണ്​ സിനിമയുടേത്​. അഭൗമമെന്നോ അതിഭൗതികമെന്നോ തോന്നാവുന്ന സിനിമയെ കഥകൊണ്ട്​ അളക്കാനിറങ്ങിയാൽ പരാജയമാകും ഫലം.

സിനിമ അതി​​​​​​​​​െൻറ ഒന്നാമത്തെ ദൃശ്യം മുതൽ നമ്മെ ആവാഹിക്കുകയും ആവേശിക്കുകയും ചെയ്യും. ലിറ്റിൽ സ്വയംബി​​​​​​​​​െൻറ ദൃശ്യങ്ങൾ അത്രമേൽ ഹൃദയഹാരിയാണ്​. മഞ്ഞി​​​​​​​​​െൻറ നേർത്ത അടരുള്ള ലൊക്കേഷനും അതിലൂടെ കടന്നുവരുന്ന സൂര്യപ്രകാശവും സിനിമയുടെ പൊതുഭാവമാണ്​. ധാരാളമായി ക്ലോസപ്പുകൾ ഉപയോഗിച്ചിരിക്കുന്ന ചിത്രം കൂടിയാണിത്​. ഇത്​ ആഴത്തിലുള്ള സം​േവദനം സാധ്യമാക്കുന്നുണ്ട്​.

പൃഥ്വിരാജാണ് സിനിമയിൽ  ജോഷ്വയായി വേഷമിടുന്നത്​​​. നസ്രിയ അനുജത്തിയായ ജെന്നിയും പാർവ്വതി കാമുകിയായ സോഫിയുമാകുന്നു. മാതാപിതാക്കളായ അ​േലാഷിയും ലില്ലിയുമായി വേഷമിടുന്നത്​ സംവിധായകൻ രഞ്​ജിത്തും മാല പാർവ്വതിയുമാണ്​. അതുൽ കുൽക്കർണ്ണി, റോഷൻ മാത്യു, സിദ്ധാർഥ്​ മേനോൻ, പൗളി വത്സൻ, മനോജ്​ കോവൂർ തുടങ്ങിയവരും വിവിധ കഥാപാത്രങ്ങളാകുന്നു. 

ഒരു തരത്തിൽ കൂടെ പൃഥിരാജി​​​​​​​​​െൻറ സിനിമയാണ്​. ഇൗ നടൻ ത​​​​​​​​​െൻറ പൂർണ്ണതയിൽ നിറഞ്ഞാടുകയാണ്​ സിനിമയിൽ. ക്ലോസപ്പുകളിൽ, കണ്ണി​​​​​​​​​െൻറ ചലനങ്ങളിൽ, വിഷാദം വിങ്ങിനിൽക്കുന്ന, കരയാൻ വെമ്പുന്ന കവിളുകൾ കൊണ്ടു​േപാലും അഭിനയിക്കുന്നുണ്ട്​ പൃഥി. പാർവ്വതിടെ ഭാവങ്ങളും ചലനങ്ങളും പഴകിത്തുടങ്ങിയിരിക്കുന്നു. ആവർത്തന വിരസത ഇൗ നടിയുടെ ചലനങ്ങളിലുണ്ട്​. നോട്ടവും ഭാവവും ഒരുപാട്​ സിനിമകളിൽ കണ്ട്​ വിരസമായതുപോലെ. നസ്രിയ രണ്ടാം വരവിലും ത​​​​​​​​​െൻറ കുട്ടിത്തം നഷ്​ടമാകാതെ സൂക്ഷിക്കുന്നു. സംസാരത്തിലും ചലനങ്ങളിലും ക്യൂട്ട്​നെസ്സ്​ ഇപ്പോഴും ഇൗ നടിക്കുണ്ട്​. അതുൽകുൽക്കർണ്ണി പതിവു​േപാലെ മനസിൽ തങ്ങിനിൽക്കുന്ന കഥാപാത്രമാകുന്നു. ഒരു നട​​​​​​​​​െൻറ ക്ലാസ്​ എന്താണെന്നറിയാൻ ഇൗ മനുഷ്യനെ നോക്കി നിന്നാൽ മതി.

എം. ജയചന്ദ്രനും രഘു ദീക്ഷിത്തും ചേർന്ന്​ രൂപപ്പെടുത്തിയ സംഗീതം മനോഹരം. എല്ലാ പാട്ടുകളും സിനിമയോടും ദൃശ്യങ്ങളോടും ചേർന്ന്​ നിൽക്കുന്നു. രഘു ദീക്ഷിതി​​​​​​​​​െൻറ ‘പറന്നേ’ എന്ന്​ തുടങ്ങുന്ന ഗാനം ആവേശം പകരുന്നു. പശ്​ചാത്തല സംഗീതവും ഹൃദ്യമാണ്​. സിനിമയുടെ ദൃശ്യഭംഗി വർദ്ധിപ്പിക്കുന്നതിൽ കലാസംവിധാനത്തിലെ മികവ്​ നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട്​. നിറപ്പകിട്ടാർന്ന സിനിമക്ക്​ ചേരുന്ന വസ്​ത്രാലങ്കാരവും കൃത്രിമത്വമില്ലാത്ത മേക്കപ്പുമൊക്കെ എടുത്ത്​ പറയേണ്ടതാണ്​. എല്ലാംകൊണ്ടും കളർഫുള്ളാണ്​ കൂടെ.

 മധ്യവർഗ്ഗ പ്രമേയമുള്ള സിനിമയാണിത്. ഇതിലെ മനുഷ്യരെല്ലാം അത്തരത്തിൽ പെരുമാറുന്നവരും സംസാരിക്കുന്നവരുമാണ്​. ഫിലോസഫിക്കൽ ഡ്രാമയെന്നോ മറ്റോ വകതിരിക്കാവുന്ന പ്രമേയവുമാണ്. മലയാളത്തിൽ അധികമില്ലെങ്കിലും ബോളിവുഡിൽ ധാരാളമായി അവതരിപ്പിക്കപ്പെട്ട പ്രമേയ പരിസരമാണ്​ ഇവിടേയും സ​ംവിധായക പരീക്ഷിക്കുന്നത്​. ജോഷ്വയുടേയും ജെന്നിയുടേയും വിചിത്രമായ കൂട്ടിനും ചില മുൻ മാതൃകകളുണ്ട്​. കുഞ്ഞനുജത്തിയാ​േണൽ അവളുടെ പേര്​ ജെന്നിയെന്നാവുക എന്നതിൽ പോലും ആവർത്തന വിരസതയുണ്ട്​. ചിലയിടത്തെങ്കിലും വരുന്ന കറുത്ത ഉടലുകളോടുള്ള പരിഹാസം വേണമെങ്കിലൊരു രാഷ്​ട്രീയ പ്രശ്​നമായി ഉയർത്തിക്കാട്ടാനാകും. എല്ലാ പ്രശ്​നങ്ങൾക്കും ദാർശനിക മാനങ്ങളുള്ള അഭൗമമായ പരിഹാരം ​നിർദേശിക്കുക എന്നത്​ പ്രായോഗിക ജീവിതത്തിൽ അത്രമേൽ സാധ്യമാവുകയില്ലല്ലോ.

സംവിധായിക ത​​​​​​​​​െൻറ കാഴ്​ച്ചപ്പാടുകളും നിർദേശങ്ങളും ജെന്നിയിലൂടെ പ്രകാശിപ്പിക്കുന്നത് വരെ ലളിതമാണീ പരിഹാരങ്ങൾ. ഒരു പൗലോ കൊയ്​ലൊ നോവൽ വായിക്കുന്ന അനൂഭൂതിയാണ്​ കൂടെ നൽകുന്നത്​. അതിലും കൂടുതൽ ദാർശനിക ദൃഢത നാം സിനിമയിൽ പ്രതീക്ഷിക്കുകയും വേണ്ട. പൃഥിയെന്ന നട​​​​​​​​​െൻറ നടന ജീവിതത്തിലെ മികച്ച പ്രകടനം കാണാനും രണ്ടര മണിക്കൂർ അനുഭൂതിദായകമായ ചില കാഴ്​ച്ചകളുടെ സുഖവും ആഗ്രഹിക്കുന്നവർക്ക്​ കൂടെ ധൈര്യമായി കാണാം

Tags:    
News Summary - Koode malayalam movie review-Movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.