ഹോളിവുഡ് സിനിമകളിൽ പലതും അമേരിക്കൻ ദേശീയതയുടെ കുഴലൂത്മകളായോ അല്ലെങ്കിൽ അവർ മാധ്യമശൃംഖലകളിലൂടെ പ്രക്ഷേപിക്കുന്ന സാമ്രാജത്വ അജൻഡയുടെ ആശയബീജങ്ങൾ ഉൾകൊള്ളുന്നവയോ ആണ് പുറത്തിറങ്ങുന്നത്. 'ടോം ക്രൂസ്' എന്ന െഎതിഹാസിക നടനെ നായകനാക്കി േഡാവ്ങ് ലീമാൻ സംവിധാനം ചെയ്ത 'അമേരിക്കൻ മെയ്ഡ്' വ്യതസ്തമായ കാഴ്ച സമ്മാനിക്കുന്നു. സെപ്തംബർ 29ന് റിലീസ് ചെയ്ത് വൻ കളക്ഷൻ നേടി കൊണ്ടിരിക്കുന്ന ഇൗ സിനിമ റൊണാൾഡ് റീഗൻ-ജോർജ് ബുഷ് സീനിയർ കാലത്ത് സി.െഎ.എ തങ്ങൾക്ക് അനഭിമതരായ ഭരണകൂടങ്ങളെ അട്ടിമറിക്കാൻ ഉണ്ടാക്കിയ ചാണക്യസൂത്രങ്ങളിൽപ്പെട്ടു പോയ സാഹസികനായ ഒരു ൈപലറ്റിെൻറ കഥയാണ്.
ഒരുപാടു ചരിത്രരേഖകളിലൂടെ സഞ്ചരിക്കുന്ന സിനിമ കാഴ്ചക്കാർക്ക് വിശ്വസനീയവും യഥാർഥവുമായി തീരുന്ന ടോം ക്രൂസ് അവതരിപ്പിച്ച 'ബാരി സീൽ' എന്ന കഥാപാത്രം ഹോളിവുഡ് നായകരുടെ കാൽപനിക പരിവേഷത്തെ ചുരുട്ടിയെറിയുന്നു. ഒരേനേരം ലാറ്റിൻ അമേരിക്കൻ നാടുകളിൽ സി.െഎ.എ നിയോഗിച്ച ചാരനും അതേനേരം കൊളംബിയയിലെ മയക്കുമരുന്നു രാജാവായ പാബ്ലോ എസ്കോബാറിെൻറ പക്കൽനിന്ന് അമേരിക്കയിലേക്ക് കൊക്കയിൻ കടത്തുന്ന കള്ളക്കടത്തുകാരനുമാണ് അയാൾ, തിന്മയുടെ അച്ചുതണ്ടിൽ രാജ്യസേവകനായും രാജ്യദ്രോഹിയായും കറങ്ങികൊണ്ടിരിക്കുന്ന അയാളുടെ ജീവിതത്തിെൻറ പൈപീരത്യങ്ങൾ ഇൗ സിനിമയെ നാടകീയതയുടെ ഉത്തംഗതയിലേക്കുയർത്തുന്നു.
വിമാനം പറത്തലിൽ വിദഗ്ധനായ ബാരി സീൽ അമേരിക്കൻ എയർലൈനായ TWAയിൽ പൈലറ്റാണ്. തെൻറ ജോലിയുടെ യാന്ത്രികതയിൽ സാഹസികതകൾക്കായ് മോഹിക്കുന്ന അയാൾ അസ്വസ്ഥനാണ്. ഇടക്ക് വിമാനം കുലുക്കി യാത്രക്കാരെ അന്ധാളിപ്പിക്കുന്നതു പോലും തെൻറ വിരസതയകറ്റാനാണ്. സീൽ ക്യൂബയിൽ നിന്നും സിഗററ്റുകൾ അമേരിക്കയിലേക്ക് കടത്തികൊണ്ടുവരുന്നത് സി.െഎ.എ ഏജെൻറായ മൊൻറി െഷഫറിെൻറ ശ്രദ്ധയിൽപെടുന്നു.
80കളുടെ മധ്യത്തിൽ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളായ ഹൊണ്ടുണ്ടാറസിലും സൽവോദാറിലും ഉയർന്നുവന്നിരുന്ന ഇടതുപക്ഷ ഗറില്ലകളെയും പനാമ ഭരണകൂടത്തെയും നിരീക്ഷിക്കാൻ അത്യാധുനിക കാമറകൾ ഘടിപ്പിച്ച രണ്ട് എഞ്ചിനുകളുള്ള വിമാനം ഷെഫർ അയാൾക്ക് നൽകുന്നു. സീലിെൻറ ഇൗ രഹസ്യ നീക്കം കൊളംബിയൻ മയക്കുമരുന്നു തലവനായ പാബ്ലോ എസ്കോബാറിെൻറ അധോലോകത്തേക്ക് കൂടി നീളുന്നു. കൊളമ്പിയയിൽ നിന്ന് മയക്കുമരുന്ന് അമേരിക്കയിലേക്ക് കടത്തുകയും തിരികെ ലാറ്റിൻ അമേരിക്കയിലെ ശത്രുക്കളുടെ നീക്കങ്ങൾ സി.െഎ.എക്ക് കൈമാറുകയും ചെയ്യുന്ന ജോലി അയാളെ സന്തോഷവനാക്കുന്നു. കള്ളക്കടത്തിലൂടെ കോടിപതിയായി തീരുന്ന സീലിെൻറ ജീവിതം പിന്നീട് ആകസ്മികമായ വഴിത്തിരിവുകളിലൂടെ കടന്നുപോകുന്നു.
മോണോേലാഗിൽ സീലിെൻറ ജീവിതം ചുരുളഴിയുന്ന വിധമാണ് ഇൗ സിനിമ വികസിപ്പിക്കുന്നത്. രേഖീയമായ (Linear) അവതരണത്തിനുപകരം വർത്തുള്ളതുമായ കഥപറച്ചിൽ രീതിയാണ് സംവിധായകൻ സ്വീകരിച്ചിരിക്കുന്നത്. സിനിമയുടെ പിരിമുറുക്കത്തെ അതേപടി കൊണ്ടുപോകാൻ അതിസമർഥമായ എഡിറ്റിങ്ങിെൻറ സഹായത്താൽ കഴിഞ്ഞിട്ടുണ്ട്. സീസർ ഗർലോണിെൻറ ഛായാഗ്രഹണം കൊളംബിയൻ കാടുകളെയും നിക്കാഗ്വരയിലെ ഉൾപ്രദേശങ്ങളെയും അതിമനോഹരമായ ഒപ്പിയെടുത്തിരിക്കുന്നു.
ഒരു ൈപലറ്റിെൻറ ബയോഗ്രഫിക്കൽ ചിത്രം അതിരുകളില്ലാത്ത ആകാശത്തിലൂടെ ആയിരിക്കും. പേക്ഷ ലോങ് ഷോട്ടുകൾ കുറച്ച് ഫോകസ് ഷോട്ടുകളിലൂടെയും മിഡ്േഷാട്ടുകളിലൂടെയും കഥയെ യഥാർഥമായ് അനുഭവിപ്പിക്കാൻ കഴിയുന്നുണ്ട്. പാബ്ലോ എസ്കോബാറിെൻറ കൊട്ടാരം മയക്കുവിരുദ്ധസേന വളയുേമ്പാൾ എല്ലാവരും പിടിയിലാകുന്നു. എന്നാൽ, മൊൻറി ഷെഫർ ബാരി സീലിനെ ജയിലിൽ നിന്ന് പുറത്തുകടത്തുകയും നിക്കാഗ്വരയിലേക്കുള്ള പുതിയ ഒാപറേഷൻ ഏൽപ്പിക്കുകയും ചെയ്യുന്നു. നിക്കാഗ്വരയിൽ വിമതനീക്കം നടത്തുന്ന കോൺട്രാസുകൾക്ക് ആയുധങ്ങളും മദ്യവും എത്തിക്കലായിരുന്നു അത്. അധികൃതരുടെ കണ്ണിൽനിന്ന് അയാളെ മറച്ചുപിടിക്കാൻ മൊൻറി ഫെഷർ അരിക്കാന്സസ് ജില്ലയിലെ മെന എന്ന സ്ഥലത്തേക്ക് അയാളെയും കുടുംബത്തെയും മാറ്റി പാർപ്പിക്കുന്നു. സീലിെൻറ മയക്കുമരുന്നു കടത്തിനെക്കുറിച്ച് മൊൻറി ഫെഷർ അറിഞ്ഞിരുന്നെങ്കിലും അമേരിക്കൻ ചാരപ്രവർത്തനത്തിനു വേണ്ടി അയാൾ കണ്ണടക്കുകയായിരുന്നു. കൂടാതെ മെനയിൽ നിക്കാഗ്വര വിമതസേനക്കു വേണ്ടി ഒരു രഹസ്യക്യാമ്പും ഷെഫറിെൻറ നേതൃത്വത്തിൽ തുറക്കുന്നു. പക്ഷേ സീൽ നിക്കാഗ്വരയിൽ എത്തിയപ്പോഴേക്കും കോൺട്രാസ് സൈനികർ പലയിടത്തേക്കും മാറിപോയിരിക്കുന്നു.
ഇൗ സിനിമയുടെ ഇടക്ക് റൊണാൾഡ് റീഗൺ-ബുഷ് സീനിയർ എന്നിവരുടെ ടി.വി പ്രഭാഷണങ്ങളും അവരുടെ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളോടുള്ള നയങ്ങളും ഡോക്യൂമെൻറ് ചെയ്തിരിക്കുന്നത് കൂടുതൽ ചരിത്രബലം നൽകുന്നു. ബുഷ് സീനിയർ ഭരണത്തിെൻറ അവസാനകാലത്ത് ആരംഭിച്ച മയക്കുമരുന്ന് വേട്ടയും അതിനായ് രൂപീകരിച്ച് Drug Enforcementg Agencyയും സി.െഎ.എ ഇതുവരെ മറച്ചുപിടിച്ച ബാരി സീൽ മയക്കുമരുന്നു കടത്തുകാരനാണെന്ന സത്യം പുറത്താകുന്നു. അവർ ഷെഫറിനെ മറികടന്ന് ബാരി സീലിനെ ജയിലിലടക്കുകയും സാൽവേഷൻ ആർമിയിൽ എട്ടു മാസം തടവിനുവിധിക്കുകയും ചെയ്യുന്നു. അതിനിടക്ക് നിക്കാഗ്വരയിലുള്ള അമേരിക്കൻ താൽപര്യം പുതിയ ഒരു നയത്തിലേക്ക് വഴിമാറുകയും ചെയ്യുന്നുണ്ട്. സാഹസികനും സുഖഭോഗിയുമാണ് ബാരി സീൽ എങ്കിലും അയാൾ നല്ലൊരു കുടുംബനായകൻ കൂടിയാണ്. അയാളുടെ സ്നേഹവതിയായ ഭാര്യ ലൂസിയായി അഭിനയിച്ച സാറ റൈറ്റിെൻറ അഭിനയം മനോഹരമായിരിക്കുന്നു.
സാൽവേഷൻ ആർമിയിലെ ആറുമാസത്തെ സേവനശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്ന ബാരി സീൽ പാബ്ലോ എസ്കോബാറിന്‍റെ വാടകഗുണ്ടകളാൽ കൊലപ്പെടുന്നു. Drug Enforcement Agencyക്കുവേണ്ടി അവരുടെ രഹസ്യങ്ങൾ ചോർത്തി കൊടുത്തതായിരുന്നു കാരണം.'ഒരു യഥാർഥ സംഭവത്തെ ആസ്പദമാക്കി' എന്ന ടൈറ്റലോടു കൂടിയാണ് അമേരിക്കൻ മെയ്ഡ് ആരംഭിക്കുന്നത്. എഫ്.ബി.െഎ ഉദ്യോഗസ്ഥനായിരുന്ന ഡെൽഹാൻ രചിച്ച് പെലിക്കൻ ബുക്സ് 2016 ജനുവരിയിൽ പുറത്തിറക്കിയ ‘Smugglers End: The Life and Death of Barry Seal എന്ന പുസ്തകമാണ് സിനിമയുടെ പ്രചോദനെമങ്കിലും 'ടോം ക്രൂസ്' ബാരി സീലിെൻറ നേർരൂപം അല്ലെന്ന് സംവിധായകനായ ഡോവ്ങ്ങ് ലീമങ് ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി.
അമേരിക്കൻ മെയ്ഡ് യഥാർഥ സംഭവങ്ങളെ പിൻതുടരുന്ന ഒരു മനോഹര ചലച്ചിത്രമാെണങ്കിലും ടോം ക്രൂസിെൻറ കഥാപാത്രം സൃഷ്ടിച്ചതെന്ന സംവിധായകെൻറ വെളിപ്പെടുത്തൽ പോലെതന്നെ ഇതിലെ സി.െഎ.എയുടെയും Drug Enforcementg Agencyയുമൊക്കെ യഥാർഥ രഹസ്യങ്ങൾ അമേരിക്കൻ ഗവൺമെൻറിെൻറ ഉള്ളറകളിൽ മൂടിവെച്ചിരിക്കുന്നു എന്ന സത്യവും സിനിമക്ക് കുറെകൂടി ഫിക്ഷന്‍റെ സൗന്ദര്യം നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.