പത്മാവത്; പ്രണയത്തിൽ ചാലിച്ച കെട്ടുകഥ -REVIEW

കെട്ടുകഥകളും ഭാവനകളും യാഥാർഥ്യം പോലെ അവതരിപ്പിക്കുന്ന നിരവധി ചിത്രങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്. സമീപ കാലത്ത്​ ഇന്ത്യൻ സിനിമ ദർശിച്ച​ വലിയൊരു കോലാഹലമാണ് സഞ്ജയ് ലീല ഭൻസാലി ചിത്രം പത്മാവതിനെ ചുറ്റിപ്പറ്റി ഉണ്ടായത്.  ചരിത്രത്തെയോ യാഥാർഥ്യത്തെയോ അല്ല, കെട്ടുകഥയെ ചൊല്ലിയായിരുന്നു ഈ വിവാദങ്ങളെല്ലാം. 

ചിത്രീകരണം ആരംഭിച്ചപ്പോൾ മുതൽ സവർണ ജാതി വിഭാഗങ്ങൾ സിനിമക്കെതിരെ രംഗത്തുവന്നു. സിനിമയുടെ സെറ്റ്​ ആക്രമിക്കുക, സംവിധായകനെ കൈയ്യേറ്റം ചെയ്യുക, നായികയെ പുലഭ്യം പറയുക തുടങ്ങിയവയായിരുന്നു ഇവരുടെ ആദ്യഘട്ട പ്രവർത്തനങ്ങൾ. സിനിമയുടെ അണിയറക്കാർ പിന്മാറില്ലെന്നായപ്പോൾ റിലീസ്​ തടസപ്പെടുത്താനായി നീക്കം. കോടതിൽ കേസ്​ കൊടുക്കുക, വിവിധ സർക്കാറുകളിൽ സ്വാധീനം ചെലുത്തി സിനിമ നിരോധിപ്പിക്കുക, തീയറ്ററുകൾ ആക്രമിക്കുമെന്ന്​ ഭീഷണിപ്പെടുത്തുക എന്നിങ്ങനെ ഇൗ തെമ്മാടിക്കൂട്ടം പ്രവർത്തനം വിപുലപ്പെടുത്തുകയും ചെയ്​തു. 

തങ്ങൾ വിശ്വസിക്കുന്ന ഒരു കെട്ടുകഥക്ക്​ എതിരായിരിക്കു​േമാ സിനിമ എന്ന സംശയം മാത്രമാണ്​ ഇത്തരം ഭീകര പ്രവർത്തനങ്ങൾക്ക് ഇവർ മുതിർന്നത്. ഇൗ കോലാഹലങ്ങൾക്കൊടുവിൽ ​സുപ്രീം കോടതിയുടെ പ്രത്യേക ഉത്തരവുമായാണ്​ പദ്​മാവതി ‘പത്​മാവത്’​ എന്ന്​ പേര്​ മാറ്റി തീയറ്ററിലെത്തിയത്​. അതിരില്ലാത്ത കലാസ്വാദനമല്ല കൊലക്കത്തികൾക്ക്​ നടുവിലെ സർഗചരമങ്ങളാണ്​ പുതിയ ഭാരതത്തിൽ അരങ്ങേറുന്നതെന്ന്​ ഭയപ്പെടേണ്ട കാലമാണിതെന്ന്​ പത്മാവതിയുടെ വർത്തമാനം നമ്മെ ഒാർമപ്പെടുത്തുന്നുണ്ട്​. 

ബോളിവുഡിലെ കാൽപനികനാണ്​ സഞ്ജയ്​ ലീല ഭൻസാലി. സംവിധായകൻ, തിരക്കഥാകൃത്ത്​, നിർമ്മാതാവ്​, എഡിറ്റർ, സംഗീതസംവിധായകൻ തുടങ്ങി സിനിമയിലെ സകലമേഖലയിലും കഴിവ്​ തെളിയിച്ചയാൾ. പ്രണയഭരിതവും സംഗീതസാന്ദ്രവുമായ സിനിമകൾ​ കൊണ്ട്​ ആസ്വാദക ഹൃദയം കീഴടക്കിയയാളാണ്​ ഭൻസാലി​. ക​ുറച്ച്​ കാലമായി അദ്ദേഹം പിൻതുടരുന്ന സിനിമ നിർമ്മാണ രീതികളുടെ തുടർച്ചയാണ്​ പദ്​മാവതും. ദേവദാസ്​, സാവരിയ, ഗുസാരിഷ്, രാംലീല, ബാജിറാവു മസ്​താനി തുടങ്ങിയ സിനിമകളിലെ കാൽപ്പനിക രംഗസജ്ജീകരണവും കൂറ്റൻ സെറ്റുകളും ആടയാഭരണങ്ങളും ഇവിടേയും ആവർത്തിക്കുന്നു. ​

ചിറ്റോറിലെ മഹാറാണി പത്​മാവതിയുടെ കഥ സിനിമയാക്കാനിറങ്ങിയ ആദ്യയാളല്ല ഭൻസാലി. ഇതിന്​ മുമ്പും ഇൗ കഥ സിനിമയായിട്ടു​ണ്ട്​. റാണി പത്​മാവതിയുടെ ഇതിഹാസ ജീവിതവും പല തരത്തിൽ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്​. അതിലെ ഒരു ആഖ്യായികയായ മാലിക്​ മുഹമ്മദ്​ ജയാസിയുടെ പത്​മാവത്​ എന്ന കവിതയാണ്​ ഭൻസാലി പ്രധാനമായും ത​​​​െൻറ സിനിമക്ക്​ ഇതിവൃത്തമാക്കിയത്​. യഥാർഥത്തിൽ പദ്​മാവത്​ എന്ന കൃതിയിലെ വിവരണങ്ങൾ അതുപോലെ എടുക്കുകയല്ല സിനിമയുടെ അണിയറക്കാർ ചെയ്​തത്​. പ്രധാന സംഭവങ്ങളിൽ തന്നെ കാര്യമായ മാറ്റങ്ങൾ മാലിക്ക്​ മുഹമ്മദി​​​​െൻറ കാവ്യത്തിൽ നിന്ന്​ സിനിമക്കുണ്ട്​. 

ഭൻസാലിയുടെ പ്രിയ നായിക നായകന്മാരായ രൺവീർ സിങ്ങും ദീപിക പദുക്കോണുമാണ്​ സിനിമയിലെ രണ്ട്​ മുഖ്യ കഥാപാത്രങ്ങളായത്​. രാംലീല, ബാജിറാവു മസ്​താനി എന്നിവയുടെ തുടർച്ച അതിനാൽതന്നെ സിനിമക്ക്​ അനുഭവപ്പെടും. മറ്റൊരു സുപ്രധാന കഥാപാത്രമാകുന്നത്​ ഷാഹിദ്​ കപൂറാണ്​. സിനിമയിലെ ദുർബലമായ കണ്ണിയും ഷാഹിദാണ്​. ദീപികയും രൺവീറും പതിവുപോലെ കഥാപാത്രങ്ങളായി നിറഞ്ഞാടിയിട്ടുണ്ട്​. ഒട്ടും മടുപ്പിക്കാത്ത ദൃശ്യങ്ങളും കഥ പറച്ചിലിലെ ചടുലതയും പദ്​മാവതി​​​​െൻറ മുതൽക്കൂട്ടാണ്​. 

ഗ്രാഫിക്​സുകളുടെ ഉപയോഗത്തിലെ മിതത്വവും ഭദ്രതയും എടുത്ത്​ പറയേണ്ടതുണ്ട്​​. കൊട്ടാരങ്ങളുടെ ആഢ്യത്വവും യുദ്ധങ്ങളിലെ ഗാംഭീര്യവും സിനിമ പകർന്ന്​ നൽകുന്നു. ത്രീഡിയിലും സിനിമ വരുന്നുണ്ട്​. കഴിയുമെങ്കിൽ സിനിമ ത്രിഡിയിൽ കാണുന്നത്​ കൂടുതൽ മികച്ച കാഴ്​ച്ചാനുഭവം നൽകും. രാംലീലയുടേയും ബാജിറാവുവി​േൻറയും കാതലായിരുന്ന സംഗീതത്തിലെ മാസ്​മരികത പദ്​മാവതിലില്ല. ചില പാട്ട്​ രംഗങ്ങളെങ്കിലും മുൻ സിനിമകളുടെ ആവർത്തനമായി അനുഭവപ്പെടാം. ഒരുതരത്തിൽ അലാവുദ്ദീൻ ഖിൽജിയായി നിറഞ്ഞാടിയ രൺവീർ സിങ്ങിന്‍റെ നിമയാണിത്. 

 

പ്രശസ്​ത ചരിത്രകാരൻ ഇർഫാൻ ഹബീബ്​ പറഞ്ഞതുപോലെ രജപുത്ര വികാരം വൃണപ്പെടുത്തുന്ന ഒന്നും സിനിമയിലില്ല. സിനിമയിലെ യഥാർഥ നായകർ രജപുത്രരാണ്​ താനും. കൊടും വില്ലനും ക്രൂരനുമായ അലാവുദ്ദീനെ തിന്മയുടെ ആൾരൂപമായാണ്​ സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നത്. സിനിമ​െക്കതിര കലാപമുണ്ടാക്കുന്നവർ തങ്ങളുടെ ഉൗർജം പാഴാക്കുകയും വയ്​ക്കോൽ ശത്രുവിനെതിരെ യുദ്ധം ചെയ്യുകയുമാണ്​. അല്ലെങ്കിലും കഥയും ഭാവനയും കൂടിക്കുഴഞ്ഞ്​ ഒരു ജനതയെ പാതാളത്തിലേക്ക്​ നയിക്കുന്നതി​​​​െൻറ ധാരാളം ഉദാഹരണങ്ങൾ വർത്തമാനകാല ഇന്ത്യയിൽ കാണാനാകും. അതൊക്കെ അവഗണിച്ച്​ നല്ല സിനിമയെ സ്​നേഹിക്കുന്നവർക്ക്​ പത്മാവത്​ കാണാവുന്നതാണ്​. മടുപ്പിക്കാത്ത ദൃശ്യവിരുന്ന്​ ഇൗ സിനിമ നൽകുമെന്ന്​ തീർച്ചയാണ്​.


 

Tags:    
News Summary - Padmaavat movie review-Movie Review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.